യാത്രകൾ പുനരാരംഭിക്കുന്നത് ഈ ലഗേജ് കമ്പനിക്ക് നേട്ടമാകുമോ?

അരിസ്റ്റോക്രാറ്റ് ലഗേജ്, വി ഐ പി സ്‌കൈബാഗ്, കാൾട്ടൻ കപ്രീസ് പ്രീമിയം ബ്രാൻഡുകളുടെ നിർമാതാക്കളാണ് വി ഐ പി ഇൻഡസ്ട്രീസ് (VIP Industries Ltd). സംഘടിത ലഗേജ് മേഖലയിൽ വിപണി ആധിപത്യം സ്ഥാപിച്ച വി ഐ പി ക്ക് കർശനമായ പ്രവർത്തന മൂലധന നയവും, കട രഹിതമായി ഇരിക്കുന്നതും മൂലധനത്തിൽ നിന്നുള്ള ആദായം 30 ശതമാനത്തിൽ അധികം നിലനിർത്താൻ സഹായിക്കുന്നുണ്ട്. ഇന്ത്യയിലും ബംഗ്ലാദേശിലും നിർമാണ കേന്ദ്രങ്ങൾ ഉണ്ട്.


കോവിഡ് വ്യാപന ഭീതി അകലുന്നതോടെ ടൂറിസം മേഖലയിൽ ഉണർവ് ഉണ്ടായി തുടങ്ങിയിട്ടുണ്ട്. യാത്രകൾ വർധിക്കുന്നത് ലഗേജ് വ്യവസായത്തിന് ശുഭകരമാണ്. ഏപ്രിൽ -ജൂൺ മാസങ്ങളിലാണ് യാത്രകൾ വർധിക്കുന്നത്. 2022-23 ൽ വിവാഹ സീസണിൽ ശുഭകരമായ 60 ദിനങ്ങൾ ഉണ്ട് - ഇതും ലഗേജ് വിൽപന വർധിക്കാൻ സഹായകരമാകും. സ്‌കൂൾ കോളേജുകൾ തുറക്കുന്നതും ലഗേജ് വിപണിക്ക് ഉണർവ് നൽകും.

അസംസ്‌കൃത വസ്തുക്കൾ ഉപയോഗിക്കുന്നതിൽ 65 ശതമാനവും ക്രൂഡ് ഓയിലുമായി ബന്ധപെട്ടതാണ്. 2021-22 ൽ 26 % വില വർധനവാണ് അസംസ്‌കൃത വസ്തുക്കൾക്ക് ഉണ്ടായത്. ഇതിനെ നേരിടാൻ വി ഐ പി മൂന്ന് പ്രാവശ്യമായി മൊത്തം 15 % ഉൽപന്ന വിലകൾ വർധിപ്പിച്ചു.മൊത്തം മാർജിൻ 48-50 ശതമാനമായി നിലനിർത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. നികുതിക്കും, പലിശകൾക്കും, അസ്ഥികളുടെ മൂല്യ തകർച്ചക്ക് (EBIDTA ) വരുമാനത്തിൽ 20 ശതമാനം മാർജിൻ ലക്ഷ്യമിടുകയാണ് വി ഐ പി.

സ്കൈ ബാഗ് വിഭാഗത്തിൽ 350 പുതിയ ഡിസൈനുകൾ പുറത്തിറക്കും. അസംസ്‌കൃത വസ്തുക്കളോ, മറ്റ്‌ ഉൽപന്ന ഭാഗങ്ങൾക്കോ ചൈനയെ ആശ്രയിക്കുന്നത് 8 ശതമാനമായി കുറച്ചിട്ടുണ്ട്. ഉൽപന്നങ്ങളുടെ 75-80 %സ്വന്തമായി നിർമിക്കുകയാണ്. 150-200 പുതിയ ഫ്രാൻഞ്ചൈസികൾ ആരംഭിക്കാൻ പദ്ധതിയുണ്ട്. ഓൺലൈൻ കച്ചവടവും വര്ധിക്കുന്നുണ്ട്. 2021-22 ലെ സാമ്പത്തിക പ്രകടനം മെച്ചപ്പെട്ടിട്ടുണ്ട്. മൂന്നാം പാദത്തിൽ വിറ്റ് വരവ്‌ 397.34 കോടി രൂപ, നികുതിക്ക് ശേഷമുള്ള ലാഭം 33.47 കോടി രൂപ.

നിക്ഷേപകർക്കുള്ള നിർദ്ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 850 രൂപ
കാലയളവ് -12 മാസം
നിലവിലെ വില 746 രൂപ

(Stock Recommendation by ICICI Securities)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it