

എസ്സെൽ ഗ്രൂപ്പിലെ ഉപകമ്പനിയായ സീ എന്റര്‍ടെയിന്‍മെന്റ് എന്റര്‍പ്രൈസസ് (Zee Entertainment Enterprises Ltd) സോണിയുമായി ലയിക്കുകയാണ്. ഇതിന് ഉള്ള അനുമതി നാഷണൽ കമ്പനി ലോ ട്രൈബ്യുണലിൽ നിന്ന് ഈ മാസം ലഭിച്ചു. ടെലിവിഷൻ പ്രേക്ഷകരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ഈ ഓഹരിയിൽ മുന്നേറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു:
1. പുതിയ താരിഫ് ഓർഡർ നിലവിൽ വന്നതോടെ ഒരു ചാനൽ കാണുന്നതിന് ചുമത്താവുന്ന പരമാവധി മാസ തുക 19 രൂപയിൽ നിന്ന് 12 രൂപയായി കുറഞ്ഞു. ഇത് വരും പാദങ്ങളിൽ വരുമാനം വർധിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
2. സബ്‌സ്‌ക്രിപ്‌ഷൻ വരുമാനം 17.6% വർധിച്ച് 90 കോടി രൂപയായി. പുതിയ ചലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് വിൽപ്പന, സേവന വരുമാനം 42.1% വർധിച്ച് 135 കോടി രൂപയായി.
3.പരസ്യ വരുമാനം 3.5% കുറഞ്ഞ് 941 കോടി രൂപയായി. എന്നാൽ ജൂൺ പാദത്തിന്റെ അവസാനം പരസ്യ വരുമാനം വർധിച്ചിട്ടുണ്ട്. അതിവേഗം വിറ്റഴിയുന്ന ഉത്പ്പന്നങ്ങൾ നിർമിക്കുന്ന (എഫ്.എം.സി.ജി) കമ്പനികളുടെ പരസ്യങ്ങൾ വര്‍ധിക്കുന്നുണ്ട്.
4. ഉള്ളടക്കം, വിപണനം, സാങ്കേതിക വിദ്യ എന്നവയിൽ ചെലവ് വർധിച്ചത് പലിശക്കും നികുതിക്കും മറ്റും മുൻപുള്ള ലാഭം 43.3% ഇടിഞ്ഞ് 155 കോടി രൂപയായി.
5.ഡിജിറ്റൽ വിഭാഗത്തിൽ (സീ 5) 21% വരുമാന വളർച്ച രേഖപ്പെടുത്തി.194 കോടി രൂപയാണ് വരുമാനം. 32 ചലച്ചിത്രങ്ങളും വിനോദ പരിപാടികളും പുതിയതായി കാണിച്ചു.
6. 2023 -24 പാദത്തിൽ ഉത്സവ സീസൺ ആരംഭിക്കുന്നതോടെ വരുമാനത്തിൽ വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.
7. സീ മ്യൂസിക്ക് കമ്പനിയുടെ വരിക്കാരുടെ എണ്ണത്തിലും വീഡിയോ കാഴ്ച്ചകളിലും വർധനയുണ്ട്. ജൂൺ പാദത്തിൽ പുതിയ ഹിന്ദി ചലച്ചിത്രങ്ങളിൽ 62 ശതമാനത്തിന്റ്റെയും അവകാശം കരസ്ഥമാക്കി.
8. സോണിയുമായി ലയനം പൂർത്തിയാകുന്നതോടെ ബിസിനസിലും വരുമാനത്തിലും വർധന ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. തെക്കേ ഇന്ത്യയിൽ സീ തമിഴ്, കന്നഡ, തെലുഗു, മലയാളം എന്നി ചാനലുകളിൽ മികച്ച വളർച്ച ഉണ്ട്.
നിക്ഷേപകർക്കുള്ള നിർദേശം - വാങ്ങുക (Buy)
ലക്ഷ്യ വില - 312 രൂപ
നിലവിൽ - 271 രൂപ
Stock Recommendation by Geojit Financial Services.
(Equity investing is subject to market risk. Always do your own research before investing)
Read DhanamOnline in English
Subscribe to Dhanam Magazine