19 രൂപയില്‍ നിന്ന് 184 രൂപയിലേക്ക് കയറിയ മള്‍ട്ടിബാഗ്ഗര്‍ സറ്റോക്കിതാണ്

ആഗോള സമ്പദ്വ്യവസ്ഥ പണപ്പെരുപ്പത്തിലും ഭൗമരാഷ്ട്രീയ പ്രതിസന്ധിയിലും ആടിയുലയുന്ന സാഹചര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും തിരുത്തലിലാണ്. എന്നാല്‍ മിഡ്-ക്യാപ്, സ്‌മോള്‍-ക്യാപ് വിഭാഗങ്ങളില്‍ ചില സെലക്ടീവ് സ്റ്റോക്കുകള്‍ ഉണ്ട്. BSE യില്‍ ലിസ്റ്റ് ചെയ്ത GKP പ്രിന്റിംഗ് & പാക്കിംഗ് ലിമിറ്റഡ് അത്തരത്തിലുള്ള ഒന്നാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഈ സ്‌മോള്‍ ക്യാപ് സ്റ്റോക്ക് നിക്ഷേപകര്‍ക്ക് നല്‍കിയത് ഏകദേശം 635 ശതമാനം റിട്ടേണ്‍.

വിപണികളില്‍ വലിയ ചാഞ്ചാട്ടമുണ്ടായിട്ടും ഈ മള്‍ട്ടിബാഗര്‍ സ്‌മോള്‍ ക്യാപ് സ്റ്റോക്ക് 11 സെഷനുകളില്‍ സ്ഥിരമായ പോസിറ്റീവ് പ്രകടനം നിലനിര്‍ത്തി. 25 രൂപയില്‍ നിന്നിരുന്ന ഓഹരി 184 ആകുകയും ചെയ്തു.

ഈ സ്‌റ്റോക്ക് പ്രാരംഭത്തില്‍ 19 രൂപയ്ക്ക് ആണ് ട്രേഡിംഗ് ആരംഭിച്ചിരുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 147 രൂപയില്‍ നിന്നും 184 രൂപയിലേക്ക് ആണ് ഓഹരി എത്തിയതെങ്കിലും കഴിഞ്ഞ കുറച്ചു മാസമായി നിലമെച്ചപ്പെടുത്തിയിരിക്കുകയാണ്.

കഴിഞ്ഞ 6 മാസങ്ങളില്‍, GKP പ്രിന്റിംഗ് ഓഹരി വില 122.80 മുതല്‍ 184 രൂപ വരെ ഉയര്‍ന്നു. ഈ കാലയളവില്‍ 50 ശതമാനം വിലവര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് 635 ശതമാനം ഉയര്‍ന്നു, എന്നാല്‍ കഴിഞ്ഞ 3 വര്‍ഷത്തിനിടയില്‍, ഇത് 198 രൂപയില്‍ നിന്ന് 184 ആയി ഇടിഞ്ഞത് കാണാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it