എസ്.ബി.ഐ, ഐ.ടി.സി, ഒ.എന്‍.ജി.സി... ദീര്‍ഘകാലത്തേക്ക് 15 ഓഹരികള്‍ നിര്‍ദേശിച്ച് സി.എല്‍.എസ്.എ

വരുമാനത്തില്‍ വ്യക്തതയും സ്ഥിരതയും ഉള്ള വലിയ ക്യാപ് ഓഹരികളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് 15 ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിന് CLSA ശിപാര്‍ശ ചെയ്യുന്നു
Businessman climbing staircase towards a golden rupee symbol held by a hand, symbolising financial growth, success and career progress
canva
Published on

ഇന്ത്യയുടെ ഓഹരി വിപണിയുടെ പുതുവര്‍ഷ പ്രകടനത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് ആഗോള ബ്രോക്കറേജ് സ്ഥാപനമായ CLSA (Credit Lyonnais Securities Asia). ഇതോടൊപ്പം വരുമാനത്തില്‍ വ്യക്തതയും സ്ഥിരതയും ഉള്ള വലിയ ക്യാപ് ഓഹരികളില്‍ ശ്രദ്ധയൂന്നിക്കൊണ്ട് 15 ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിന് CLSA ശിപാര്‍ശ ചെയ്യുന്നു.

ധനകാര്യ, സിമന്റ്, ഉപഭോഗ മേഖലകള്‍, പലിശനിരക്കുകളോട് പ്രതികരിക്കുന്ന ഓഹരികള്‍, തിരഞ്ഞെടുത്ത ഐടി കമ്പനികള്‍ എന്നിവയാണ് റിസ്‌ക്‌റിട്ടേണ്‍ ബാലന്‍സിനായി CLSA മുന്‍ഗണന നല്‍കുന്ന മേഖലകള്‍. 2021 മുതല്‍ 10-15 ഓഹരികളടങ്ങുന്ന CLSAയുടെ പോര്‍ട്ട്‌ഫോളിയോ, 20 ക്വാര്‍ട്ടറുകളില്‍ 16 തവണ നിഫ്റ്റിയെ മറികടന്ന് മികച്ച റിട്ടേണ്‍ നല്‍കിയിട്ടുണ്ട്.

CLSA ശുപാര്‍ശ ചെയ്യുന്ന 15 ദീര്‍ഘകാല ഓഹരികള്‍ ഇവയാണ്. എന്തുകൊണ്ട് ശുപാര്‍ശ ചെയ്യുന്നുവെന്ന കാര്യവും ഇതിനൊപ്പം സ്ഥാപനം വിശദീകരിക്കുന്നു. (ലക്ഷ്യവില ബ്രാക്കറ്റില്‍)

ICICI ബാങ്ക് (1,700)

2026 മധ്യത്തോടെ മാനേജ്‌മെന്റ് വ്യക്തത ലഭിക്കുമെന്നാണ് പ്രതീക്ഷ. ബാങ്കിംഗ് സംവിധാനത്തിലെ വളര്‍ച്ച ശക്തമാകുന്നതോടെ വായ്പ വളര്‍ച്ച വേഗത്തിലാകും. ശക്തമായ ആഭ്യന്തര ബാങ്കിംഗ് നിലപാട് ദീര്‍ഘകാല കാഴ്ചപ്പാടിന് പിന്തുണ നല്‍കുന്നു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (1,170)

വായ്പ മേഖലയില്‍ മാര്‍ക്കറ്റ് ഷെയര്‍ നിലനിര്‍ത്താനും വര്‍ധിപ്പിക്കാനും കഴിവുണ്ട്. റിസ്‌ക്-അഡ്ജസ്റ്റഡ് റിട്ടേണുകളുടെ സ്ഥിരത നിര്‍ണായകമാണ്.

ഇന്‍ഫോസിസ് (1,814)

യുഎസിലെ സാമ്പത്തിക സാഹചര്യങ്ങള്‍ മെച്ചപ്പെടുന്നതോടെ ഗുണം ലഭിക്കാനുള്ള സാധ്യത. ആഗോള ടെക് ഡിമാന്‍ഡ് പുനരുജ്ജീവനത്തിനും സാധ്യത.

ITC (485)

സിഗരറ്റിന്റെ നികുതി തിരിച്ചടിയായെങ്കിലും, ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന അനുബന്ധ ബിസിനസുകളിലേക്കുള്ള വിപുലീകരണം വഴി കോര്‍ ബിസിനസ് ശക്തിപ്പെടും.

അള്‍ട്രാടെക് സിമന്റ് (14,000)

സിമന്റ് ആവശ്യകത ഉയരുന്ന ഘട്ടം. ചെലവ് ലാഭവും ജിഎസ്ടി മാറ്റങ്ങളും ലാഭക്ഷമത മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.

NTPC (459)

പുതുക്കിയ ഊര്‍ജ പദ്ധതികളും ന്യൂക്ലിയര്‍ പദ്ധതികളിലേക്കുള്ള സാധ്യതയും അനുകൂല ഘടകങ്ങള്‍. വലിയ താപ വൈദ്യുതി ഉപകരണ ഓര്‍ഡറുകള്‍ വളര്‍ച്ചക്ക് സഹായകം.

ONGC (330)

KG 98/2 ക്ലസ്റ്റര്‍ 2026ല്‍ പൂര്‍ണ ശേഷിയിലേക്ക് എത്തുന്നതോടെ എണ്ണ-വാതക ഉത്പാദനം ഉയരും. പുതിയ ഉത്പാദനം ആസ്തി മൂല്യത്തില്‍ ഗണ്യമായ വര്‍ധനവിന് ഇടയാക്കും.

എറ്റേര്‍ണല്‍ (483)

ക്വിക് കൊമേഴ്സില്‍ കേന്ദ്രീകരിച്ച പ്രവര്‍ത്തനം. 2026 മാര്‍ച്ചോടെ അഡ്ജസ്റ്റഡ് EBITDA ബ്രേക്ക്ഇവന്‍ കൈവരിക്കുമെന്നാണ് പ്രതീക്ഷ. മത്സര സമ്മര്‍ദം കുറഞ്ഞതും മികച്ച എക്‌സിക്യൂഷനും കമ്പനിക്ക് അനുകൂലം.

ടാറ്റ മോട്ടോഴ്സ് (കമേഴ്‌സ്യല്‍ വാഹനങ്ങള്‍ | PV 450)

വാണിജ്യ വാഹന മേഖല വിപുലമാവുകയാണ്. ആഭ്യന്തര തലത്തില്‍ പാസഞ്ചര്‍ വാഹന ആവശ്യകതക്കൊപ്പം JLR ഉത്പാദനം സാധാരണ നിലയിലാകുന്നതും സഹായകരം.

ബജാജ് ഓട്ടോ (10,604)

പുതിയ ഉത്പന്നങ്ങളും വിലക്കുറവില്‍ ഇ-ടു വീലര്‍ ലോഞ്ചും വിപണി വിഹിതത്തിലെ ഇടിവ് നിയന്ത്രിക്കാന്‍ സഹായിക്കും. കയറ്റുമതി കൂടുന്നതും പോസിറ്റീവ് ഘടകം.

ഡിമാര്‍ട്ട് (6,105)

ടിയര്‍-2 ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വിപുലമാകുന്നു. 'എവരിഡേ ലോ കോസ്റ്റ്' മോഡലും കാര്യക്ഷമതയും റീട്ടെയില്‍ വളര്‍ച്ചക്ക് ഗതിവേഗം നല്‍കും.

ടെക് മഹീന്ദ്ര (1,705)

മാര്‍ജിനും വരുമാനവും ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. FY-2026 രണ്ടാം പകുതിയില്‍ സമാന കമ്പനികളേക്കാള്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നു.

ഗോദ്‌റെജ് പ്രോപര്‍ട്ടീസ് (2,850)

വൈവിധ്യമാര്‍ന്ന പ്രോജക്ട് പോര്‍ട്ട്‌ഫോളിയോ. ലാഭക്ഷമത മെച്ചപ്പെടുന്നതോടെ വാലുവേഷന്‍ ഡിസ്‌കൗണ്ട് കുറയുമെന്നാണ് പ്രതീക്ഷ.

ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് (725)

ലാഭക്ഷമത മെച്ചപ്പെടുത്തലില്‍ ശ്രദ്ധ. വാണിജ്യ വാഹന മേഖലയുടെ വളര്‍ച്ച ആസ്തി ഗുണനിലവാരത്തിനും വികസനത്തിനും പിന്തുണ നല്‍കും.

മുന്നറിയിപ്പ്: ഈ കുറിപ്പ് പഠനാവശ്യം മുന്‍നിര്‍ത്തിയാണ്. ഓഹരി വിപണി അപ്രതീക്ഷിത ചാഞ്ചാട്ടങ്ങള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപകര്‍ കൃത്യമായ പഠനത്തിനും വിലയിരുത്തലിനും ശേഷം മാത്രം നിക്ഷേപ തീരുമാനങ്ങള്‍ എടുക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com