വിപണി ഇടിയുമ്പോഴും ചിലർ ലാഭമുണ്ടാക്കുന്നത് എങ്ങനെ? മികച്ച നിക്ഷേപകരുടെ രഹസ്യ സ്വഭാവങ്ങൾ ഇവയാണ്

വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ ഓഹരികൾ വാങ്ങുന്നതും മറ്റാരും ശ്രദ്ധിക്കാത്ത മേഖലകളിൽ പണം മുടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുളള കാര്യമാണ്, എന്നാൽ ഭാവിയിലെ വലിയ ലാഭത്തിന്റെ വിത്തുകൾ പാകുന്നത് ഇത്തരം പ്രയാസകരമായ നിമിഷങ്ങളിലാണ്
smart investors
Image courtesy: Canva
Published on

വിപണിയിലെ അനിശ്ചിതത്വങ്ങൾക്കും ചാഞ്ചാട്ടങ്ങൾക്കും ഇടയിൽ, ഇതിഹാസ നിക്ഷേപകരായ വാറൻ ബഫറ്റ്, ചാർലി മംഗർ തുടങ്ങിയവരുടെ വിജയഗാഥകൾ കാലാതീതമായ പാഠങ്ങളാണ് നിക്ഷേപകര്‍ക്ക് നൽകുന്നത്. മികച്ച നിക്ഷേപകർ കേവലം സാമ്പത്തിക തന്ത്രങ്ങൾ മെനയുന്നവർ മാത്രമല്ല, മറിച്ച് ചില പ്രത്യേക സ്വഭാവവിശേഷങ്ങൾ ജീവിതത്തിൽ പകർത്തുന്നവര്‍ കൂടിയാണ്. നിക്ഷേപകരെ വിജയത്തിലേക്ക് നയിക്കുന്ന പ്രധാന ഗുണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

സ്വഭാവ സവിശേഷതകൾ

1. സ്വതന്ത്രമായ ചിന്താഗതി: ജനക്കൂട്ടത്തോടൊപ്പം ഓടാതെ സ്വന്തമായി ചിന്തിക്കാനുള്ള കഴിവാണ് (Independent Thinking) ഒരു മികച്ച നിക്ഷേപകന്റെ പ്രധാന ലക്ഷണം. ഇത്തരം സ്വഭാവ സവിശേഷതകള്‍ ഉള്ളവരുടെ ചിന്താഗതികൾ പലപ്പോഴും മികച്ച ലാഭം നൽകുന്നു. വിപണിയിൽ പരിഭ്രാന്തി പടരുമ്പോൾ മറ്റുള്ളവർ വിൽക്കാൻ തിരക്ക് കൂട്ടുമ്പോൾ, ഗവേഷണത്തിന്റെയും യുക്തിയുടെയും അടിസ്ഥാനത്തിൽ ഉറച്ച തീരുമാനങ്ങൾ എടുക്കാൻ ഇവർക്ക് സാധിക്കുന്നു.

2. വൈകാരിക അച്ചടക്കം: വിപണിയിലെ ഉയർച്ചതാഴ്ചകളിൽ വികാരാധീനരാകാതെ മനസിനെ നിയന്ത്രിക്കാൻ (Emotional Discipline) ഇവർക്ക് കഴിയും. ഈ സമാധാനം നിലനിർത്താനുള്ള കഴിവ് സമ്പത്ത് നശിപ്പിക്കപ്പെടാതെ കാക്കുന്നു. വിപണി ഇടിയുമ്പോൾ പരിഭ്രാന്തരാകുകയോ വിപണി കുതിച്ചുയരുമ്പോൾ അമിതാവേശത്തിൽ പെടുകയോ ചെയ്യാതെ, വികാരങ്ങൾക്കും നൈമിഷിക പ്രേരണകൾക്കും പകരം യുക്തി ഭദ്രമായി ചിന്തകള്‍ക്ക് മുൻഗണന നൽകുന്നതാണ് ഇവരുടെ രീതി.

3. ദീർഘകാല കാഴ്ചപ്പാട്: ഹ്രസ്വകാല ലാഭത്തേക്കാൾ ദീർഘകാല നിക്ഷേപത്തിനും 'കോമ്പൗണ്ടിംഗ്' (Compounding) എന്ന വിദ്യയ്ക്കുമാണ് ഇവർ മുൻഗണന നൽകുന്നത്. വിപണിയിലെ ഓരോ ചലനവും സമയം നോക്കി പ്രവചിക്കാൻ ശ്രമിക്കുന്നതിന് പകരം ക്ഷമയോടെ വിപണിയിൽ ഉറച്ചുനിൽക്കാൻ (Long-Term Thinking) ഇവർ തയാറാകുന്നു.

4. അസ്വാസ്ഥ്യങ്ങളെ നേരിടാനുള്ള സന്നദ്ധത: വിപണിയിലെ പ്രതിസന്ധികൾക്കിടയിൽ ഓഹരികൾ വാങ്ങുന്നതും മറ്റാരും ശ്രദ്ധിക്കാത്ത മേഖലകളിൽ പണം മുടക്കുന്നതും പലപ്പോഴും മാനസികമായി പ്രയാസമുണ്ടാക്കുന്ന കാര്യമാണ്. എന്നാൽ ഭാവിയിലെ വലിയ ലാഭത്തിന്റെ വിത്തുകൾ പാകുന്നത് ഇത്തരം ഒറ്റപ്പെട്ടതും പ്രയാസകരവുമായ നിമിഷങ്ങളിലാണെന്ന് (Willingness to Be Uncomfortable) ഇവർക്കറിയാം.

5. നിരന്തരമായ പഠനം: വിപണി എപ്പോഴും മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ മാക്രോ ഇക്കണോമിക് ട്രെൻഡുകളെക്കുറിച്ചും വ്യവസായ മേഖലകളെക്കുറിച്ചും കമ്പനികളുടെ അടിസ്ഥാനപരമായ മാറ്റങ്ങളെക്കുറിച്ചും ഇവർ നിരന്തരം പഠിച്ചുകൊണ്ടിരിക്കും (Continuous Learning). മാറുന്ന സാഹചര്യങ്ങളോട് വേഗത്തിൽ പൊരുത്തപ്പെടാനുള്ള (Adaptability) കഴിവ് ഇവരെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാക്കുന്നു.

6. ഗുണനിലവാരത്തിലും അടിസ്ഥാന കാര്യങ്ങളിലും ശ്രദ്ധ: ഓഹരി വിലയേക്കാൾ ഉപരിയായി ബിസിനസിന്റെ ഗുണനിലവാരത്തിലും അടിസ്ഥാനപരമായ കരുത്തിലുമാണ് (Focus on Quality and Fundamentals) ഇവർ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. സുസ്ഥിരമായ മത്സരക്ഷമതയുള്ള (Competitive advantage) കമ്പനികളെ കണ്ടെത്തുന്നത് വിപണിയിലെ താൽക്കാലിക തകർച്ചകളെ മറികടക്കാൻ സഹായിക്കുന്നു.

നിക്ഷേപത്തിൽ വിജയിക്കുന്നത് ചുറ്റുമുള്ള സാഹചര്യങ്ങൾ കൊണ്ടല്ല, മറിച്ച് ഒരാളുടെ സ്വഭാവവും പെരുമാറ്റ രീതിയും (Temperament) കൊണ്ടാണ്. നിക്ഷേപത്തിലെ വിജയം എന്നത് സങ്കീർണമായ തന്ത്രങ്ങളെക്കാൾ ഉപരിയായി ക്ഷമ, അച്ചടക്കം, സ്വതന്ത്രമായ ചിന്ത, വൈകാരിക നിയന്ത്രണം എന്നീ ലളിതമായ ഗുണങ്ങളെ ആശ്രയിച്ചിരിക്കുന്നുവെന്ന കാര്യം ഓര്‍ക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com