

രാജ്യത്തെ പ്രമുഖ ഫുഡ് ഡെലിവറി കമ്പനിയായ സ്വിഗ്ഗിയുടെ പ്രാരംഭ ഓഹരി വില്‍പ്പന അടുത്തവര്‍ഷം ആദ്യത്തോടെ ഉണ്ടായേക്കും. സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് പിന്തുണയ്ക്കുന്ന കമ്പനി ഐപിഒയിലൂടെ 800 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് മുന്നോടിയായുള്ള ഒരുക്കങ്ങള്‍ കമ്പനി ആരംഭിച്ചതായും നിക്കി ഏഷ്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു ഫുഡ് ഡെലിവറി കമ്പനി എന്നതിലുപരി ഒരു ലോജിസ്റ്റിക്‌സ് കമ്പനിയായി നിലയുറപ്പിക്കാനാണ് സ്വിഗ്ഗി പദ്ധതിയിടുന്നത്.
സ്വിഗ്ഗി ബോര്‍ഡിലേക്ക് സ്വതന്ത്ര ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്താന്‍ തുടങ്ങിയതായും റിപ്പര്‍ട്ടിലുണ്ട്. കഴിഞ്ഞമാസം സ്വിഗ്ഗി നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ മൂല്യം 10.7 ബില്യണ്‍ ഡോളറായി ഇരട്ടിയാക്കിയതായി റോയിറ്റേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
രാജ്യത്തെ ഫുഡ് ഡെലിവറി രംഗത്ത് സ്വിഗ്ഗിയും സൊമാറ്റോയും തമ്മില്‍ കടുത്ത മത്സരമാണ്. ഡിസംബറില്‍, സ്വിഗ്ഗി അതിന്റെ ഫുഡ് ഡെലിവറി ബിസിനസില്‍ 250 മില്യണ്‍ ഡോളറിന്റെ പ്രതിമാസ വില്‍പ്പനയാണ് അവകാശപ്പെട്ടത്.
അതേസമയം സൊമാറ്റോ ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ 733 മില്യണ്‍ ഡോളറിന്റെ വില്‍പ്പനയും രേഖപ്പെടുത്തി. കഴിഞ്ഞ വര്‍ഷങ്ങളിലായി രാജ്യത്തെ ഫുഡ് ഡെലിവറി രംഗത്ത് മികച്ച വളര്‍ച്ചയാണുണ്ടായിട്ടുള്ളത്. കോവിഡ് മഹാമാരിക്കിടെ വലിയ കുതിച്ചു ചാട്ടമാണ് ഫുഡ് ഡെലിവറി കമ്പനികള്‍ രേഖപ്പെടുത്തിയത്.
Read DhanamOnline in English
Subscribe to Dhanam Magazine