Begin typing your search above and press return to search.
സൂപ്പര്‍ ആപ്പ് സൂപ്പറാക്കാന്‍ ടാറ്റ 16,000 കോടി മുടക്കിയേക്കും
ഇന്ത്യയുടെ ആദ്യത്തെ സൂപ്പര്‍ ആപ്പായ ടാറ്റ ന്യു (Tata Neu) കൂടുതല്‍ മെച്ചമാക്കാന്‍ ടാറ്റ ഗ്രൂപ്പ് 200 കോടി ഡോളര്‍ (16,000 കോടി രൂപ) ചെലവിട്ടേക്കും. രണ്ടുവര്‍ഷംകൊണ്ടാകും ഈ തുക ചെലവിടുകയെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.
ഏപ്രില്‍ 2022ല്‍ തുടക്കം കുറിച്ച ആപ്പ് 7 ആഴ്ചയ്ക്കകം സ്വന്തമാക്കിയത് 70 ലക്ഷത്തിലധികം ഉപയോക്താക്കളെയാണ്. ടാറ്റ ബ്രാന്‍ഡ് ഉത്പന്നങ്ങളെല്ലാം ആപ്പില്‍ നിന്ന് വാങ്ങാം. സ്ഥിരം ഉപഭോക്താക്കള്‍ക്ക് പ്രതിഫലം നല്‍കുന്ന പദ്ധതികളും ആപ്പിലുണ്ട്. വിമാന ടിക്കറ്റുകളും ഹോട്ടല്‍ മുറികളും ബുക്ക് ചെയ്യാനും കഴിയും.
ചൈനയിലെ വീ ചാറ്റ്, അലി പേ എന്നിവയെ മാതൃകയാക്കിയാണ് ടാറ്റ ന്യു ആരംഭിച്ചത്. സാങ്കേതിക തകരാറുകള്‍ ഇടയ്ക്ക് പ്രതിസന്ധി സൃ്ഷ്ടിച്ചിരുന്നു. ഉപഭോക്തൃ പരാതികളും ഉയര്‍ന്നു. 80 ലക്ഷം ഡോളര്‍ വിറ്റുവരവാണ് ആദ്യവര്‍ഷം ഉന്നമിട്ടതെങ്കിലും ലഭിച്ചത് പാതി മാത്രം. ഈ സാഹചര്യത്തിലാണ് ടാറ്റാ ഗ്രൂപ്പ് വലിയ നിക്ഷേപത്തോടെ ആപ്പ് മെച്ചപ്പെടുത്തുന്നത്. ഫ്‌ളിപ്പ്കാര്‍ട്ട്, ആമസോണ്‍ എന്നിവയ്ക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തുകയും ടാറ്റയുടെ ലക്ഷ്യനമാണ്. റിലയന്‍സും അദാനി ഗ്രൂപ്പും സമാനമായ സൂപ്പര്‍ ആപ്പ് വികസിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ട്.
Next Story
Videos