

സംയുക്ത സംരംഭമായ ടാറ്റ മാര്‍ക്കോപോളോ മോട്ടോഴ്സ് ലിമിറ്റഡിന്റെ (TMML) 100 ശതമാനം ഓഹരികളും സ്വന്തമാക്കി ടാറ്റ മോട്ടോഴ്സ്. സംയുക്ത സംരംഭ പങ്കാളിയായ മാര്‍ക്കോപോളോയുടെ ഓഹരികളാണ് രാജ്യത്തെ പ്രമുഖ വാഹന നിര്‍മാതാക്കള്‍ പൂര്‍ണമായും ഏറ്റെടുത്തത്. ആഗോളതലത്തില്‍ ഏറ്റവും വലിയ ബസ്, കോച്ച് നിര്‍മിക്കുന്നതിനായി ടാറ്റ മോട്ടോഴ്സും മാര്‍ക്കോപോളോയും തമ്മില്‍ 2006-ല്‍ രൂപീകരിച്ച സംയുക്ത സംരംഭമാണ് ടാറ്റ മാര്‍ക്കോപോളോ മോട്ടോഴ്സ് ലിമിറ്റഡ്.
ഏറ്റെടുക്കുന്നതിന് മുമ്പ്, ടാറ്റ മോട്ടോഴ്സിന് ടിഎംഎംഎല്ലില്‍ 51 ശതമാനം ഓഹരികള്‍ ഉണ്ടായിരുന്നു, ബാക്കി 49 ശതമാനം മാര്‍ക്കോപോളോയുടെ കൈവശമായിരുന്നു. 2020 ഡിസംബറിലാണ്, ടാറ്റ മോട്ടോഴ്സും മാര്‍ക്കോപോളോയും ഓഹരി വാങ്ങല്‍ കരാറില്‍ ഏര്‍പ്പെട്ടത്. മാര്‍ക്കോപോളോയുടെ 49 ശതമാനം ഓഹരികള്‍ 99.96 കോടി രൂപയ്ക്കാണ് ടാറ്റ മോട്ടോഴ്‌സ് (Tata Motors) വാങ്ങിയത്. 2022 ഓഗസ്റ്റ് 29 മുതല്‍ ടിഎംഎംഎല്‍ ടാറ്റ മോട്ടോഴ്സിന്റെ പൂര്‍ണ ഉടമസ്ഥതയിലുള്ള ഉപസ്ഥാപനമായി മാറി.
കര്‍ണാടകയിലെ ധാര്‍വാഡിലും ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും ടിഎംഎംഎല്ലിന് നിര്‍മാണ സൗകര്യങ്ങളുണ്ട്. അവിടെ കമ്പനി വിതരണം ചെയ്യുന്ന ഷാസിയില്‍ ബസ് ബോഡികള്‍ നിര്‍മിക്കുകയും 'സ്റ്റാര്‍ബസ്', 'സ്റ്റാര്‍ബസ് അള്‍ട്രാ' ബസ് ബ്രാന്‍ഡുകള്‍ക്ക് കീഴില്‍ കമ്പനി വിപണനം നടത്തുകയുമാണ് ചെയ്യുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel
Read DhanamOnline in English
Subscribe to Dhanam Magazine