ഇന്തോനേഷ്യന്‍ പാടങ്ങളില്‍ ടാറ്റ വണ്ടികള്‍ നിറയും! വെറുതെയല്ല, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ കുതിച്ചത്; കഥ ഇങ്ങനെ...

ഇന്തോനേഷ്യയില്‍ നിന്ന് ലഭിച്ച വലിയ ഓര്‍ഡറാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലേക്ക് ഓഹരികളെ എത്തിച്ചത്.
ഇന്തോനേഷ്യന്‍ പാടങ്ങളില്‍ ടാറ്റ വണ്ടികള്‍ നിറയും! വെറുതെയല്ല, ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ കുതിച്ചത്; കഥ ഇങ്ങനെ...
Published on

ടാറ്റ മോട്ടോഴ്‌സ് ഓഹരികള്‍ ഇന്ന് വലിയ കുതിപ്പാണ് നടത്തിയത്. കമ്പനിക്ക് ഇന്തോനേഷ്യയില്‍ നിന്ന് ലഭിച്ച വലിയ ഓര്‍ഡറാണ് 52 ആഴ്ചയിലെ ഉയര്‍ന്ന നിലയിലേക്ക് ഓഹരികളെ എത്തിച്ചത്. ഇന്ന് ഒരുഘട്ടത്തില്‍ അഞ്ചുശതമാനത്തിലേറെ ഉയര്‍ന്ന് 497.80 രൂപയിലേക്ക് ഓഹരിവില കയറി. പിന്നീട് ഇറങ്ങിയെങ്കിലും മികച്ച പ്രകടനമാണ് വിപണിയില്‍ കാഴ്ചവച്ചത്.

ടാറ്റ മോട്ടോഴ്‌സിന്റെ കീഴിലുള്ള സബ്‌സിഡിയറി കമ്പനിയായ പിടി ടാറ്റ മോട്ടോഴ്‌സ് ഡിസ്ട്രിബുഷി ഇന്തോനേഷ്യ (PT Tata Motors Distribusi Indonesia) എന്ന കമ്പനിക്കാണ് 70,000 വാഹനങ്ങള്‍ നിര്‍മിച്ചു നല്കാനുള്ള ഓര്‍ഡര്‍ കിട്ടിയത്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ഓര്‍ഡറാണിത്.

ഇന്തോനേഷ്യയിലെ കാര്‍ഷിക മേഖലയില്‍ ഉപയോഗിക്കുന്നതിനായും ഫാമുകളില്‍ നിന്ന് മാര്‍ക്കറ്റിലേക്ക് ചരക്കുകള്‍ എത്തിക്കുന്നതിനുമുള്ള വാഹനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് ലഭിച്ചിരിക്കുന്നത്.

അടുത്ത ഓരോ വര്‍ഷവും 35,000 യൂണിറ്റ് യോദ്ധ പിക്കപ്പും അള്‍ട്ര ടി7 ട്രക്കും നല്കാനാണ് കരാര്‍. ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഏജന്‍സിയുമായിട്ടാണ് കരാര്‍.

മൂന്നാംപാദ ഫലത്തില്‍ നിരാശ

ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡിന് മൂന്നാംപാദ ലാഭത്തില്‍ 48 ശതമാനത്തോളം ഇടിവ് നേരിട്ടിരുന്നു. വരുമാനം 16,861 കോടി രൂപയില്‍ നിന്ന് 20,404 കോടിയായി ഉയര്‍ന്നെങ്കിലും ലാഭം 1,021 കോടിയില്‍ നിന്ന് 561 കോടിയായി താഴ്ന്നു. പുതിയ തൊഴില്‍ നിയമങ്ങള്‍ നടപ്പാക്കിയതുമായി ബന്ധപ്പെട്ട ഒറ്റത്തവണ ചെലവുകളും കമ്പനി വിഭജന ചെലവുകളുമാണ് ലാഭത്തില്‍ ഇടിവുണ്ടാക്കിയത്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com