ടാറ്റയുടെ പുതിയ മള്‍ട്ടിക്യാപ് ഫണ്ട്, എന്‍എഫ്ഒ ഇന്നുമുതല്‍

ടാറ്റ അസറ്റ് മാനേജ്‌മെന്റ് പുതിയ മള്‍ട്ടിക്യാപ് ഫണ്ട് അവതരിപ്പിക്കുന്നു. ജനുവരി 16 മുതല്‍ ആണ് ടാറ്റ മള്‍ട്ടിക്യാപ് ഫണ്ടിന്റെ (Tata Multicap Fund) ന്യൂ ഫണ്ട് ഓഫറിംഗ് (NFO). ഫണ്ടില്‍ നിക്ഷേപം നടത്താനുള്ള അവസരം ജനുവരി 30 വരെയാണ്. അലോട്ട്‌മെന്റിന് ശേഷം സെക്കന്ററി മാര്‍ക്കറ്റിലൂടെയും നിക്ഷേപം നടത്താം.

ലാര്‍ജ് ക്യാപ്, മിഡ്ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ നിക്ഷേപം നടത്തുന്ന ഫണ്ടുകളാണ് മള്‍ട്ടിക്യാപ്പുകള്‍. നിഫ്റ്റി 500 മള്‍ട്ടിക്യാപിനെ അടിസ്ഥാനമായിക്കിയാവും (Benchmark) നിക്ഷേപം. ഇതില്‍ 50 ശതമാനവും ലാര്‍ജ് ക്യാപ് ഓഹരികളാണ്. 25 ശതമാനം വീതമാണ് മിഡ് ക്യാപ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍. കുറഞ്ഞത് 5000 രൂപ മുതല്‍ നിക്ഷേപം നടത്താം.

Related Articles
Next Story
Videos
Share it