ടാറ്റ ടെക്‌നോളജീസ് ഐ.പി.ഒ: പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു, വിശദാംശങ്ങള്‍ അറിയാം

നിക്ഷേപകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ടാറ്റ ടെക്‌നോളജീസിന്റെ പ്രാരംഭ ഓഹരി വില്‍പ്പനയുടെ (initial public offer/IPO) പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചു. ഒരു ഓഹരിക്ക് 475-500 രൂപയാണ് വില. നവംബര്‍ 22ന് സബ്‌സ്‌ക്രിപ്ഷന്‍ ആരംഭിച്ച് നവംബര്‍ 24ന് അവസാനിക്കും.

ആഗോള കമ്പനികള്‍ക്ക് (global Original equipment manufacturers /OEMs) പ്രോഡക്ട് ഡെവലപ്‌മെന്റ്, ഡിജിറ്റല്‍ സൊല്യൂഷന്‍സ് എന്നിവ നല്‍കുന്ന
കമ്പനിയാണ് ടി.സി.എസ്. കണ്‍സെപ്റ്റ് ഡിസൈന്‍, വാഹന രൂപകല്‍പ്പന, ബോഡി ആന്‍ഡ് ഷാസി എന്‍ജിനീയറിംഗ്, ഇലക്ട്രോണിക് സിസ്റ്റംസ് എന്നിവയാണ് പ്രധാന സര്‍വീസുകള്‍. 18 ആഗോള ഡെലിവറി സെന്ററുകളിലായി 11,000 ജീവനക്കാരാണ് കമ്പനിക്കുള്ളത്.
മൊത്തം 6.08 കോടി ഓഹരികള്‍
പ്രമോട്ടര്‍മാരുടെ ഓഹരികള്‍ വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) മാത്രമാണ് ഐ.പി.ഒയിലുണ്ടാകുക. പ്രമോട്ടര്‍ കമ്പനിയായ ടാറ്റ ടാറ്റമോട്ടോഴ്‌സ് 4.62 കോടി ഓഹരികള്‍ വിറ്റഴിക്കും. ആല്‍ഫ ടെക്‌നോളജീസ് 97.1 ലക്ഷം ഓഹരി ടാറ്റ ക്യാപിറ്റല്‍ ഗ്രോത്ത് ഫണ്ട് 48 ലക്ഷം ഓഹരികളുമാണ് വിറ്റഴിക്കുക. നേരത്തെ 9.57 കോടി ഓഹരികള്‍ വിറ്റഴിക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ അത് 6.08 കോടിയായി കുറച്ചിട്ടുണ്ട്.
കുറഞ്ഞത് 30 ഓഹരികള്‍
കുറഞ്ഞത് 30 ഓഹരികള്‍ക്ക് അപേക്ഷിക്കണം. തുടര്‍ന്ന് 30ന്റെ ഗുണിതങ്ങളായി അപേക്ഷിക്കാം. 2,890-3,042 കോടി രൂപയാണ് ഐ.പി.ഒ വഴി സമാഹരിക്കുക.
ടാറ്റ മോട്ടോഴ്‌സിന്റെ അര്‍ഹരായ ഓഹരിയുടമകള്‍ക്ക് 10 ശതമാനം ഓഹരികള്‍ നീക്കി വച്ചിട്ടുണ്ട്. റീറ്റെയ്ല്‍ നിക്ഷേപകര്‍ക്ക് 15,000 രൂപയാണ് മിനിമം നിക്ഷേപ തുക. സ്ഥാപനേതര നിക്ഷേപകര്‍ക്ക് 2.10 ലക്ഷം രൂപയും. യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങള്‍ക്ക് (Qualified institutional buyers/QIB) 10.05 ലക്ഷം രൂപയും. ജീവനക്കാര്‍ക്കായി 20.28 ലക്ഷം ഓഹരികള്‍ നീക്കി വച്ചിട്ടുണ്ട്. നവംബര്‍ 30നാണ് ഓഹരി അലോട്ട്‌മെന്റ്. ഡിസംബര്‍ 4ന് ഓഹരികള്‍ നിക്ഷേകരുടെ അക്കൗണ്ടിലെത്തും. ലിസ്റ്റിംഗ് തീയതി ഡിസംബര്‍ 5.
ജെ.എം. ഫിനാന്‍ഷ്യല്‍, സിറ്റി ഗ്രൂപ്പ് ഗ്ലോബല്‍ മാര്‍ക്കറ്റ്‌സ് ഇന്ത്യ, ബോഫ സെക്യൂരിറ്റീസ് ഇന്ത്യ എന്നിവരാണ് ബുക്ക് റണ്ണിംഗ് ലീഡ് മാനേജര്‍മാര്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it