ബമ്പറടിച്ച് ടാറ്റാ ടെക് ഓഹരിയുടമകള്‍, വമ്പന്‍ നേട്ടത്തോടെ ലിസ്റ്റിംഗ്

ടാറ്റ ഗ്രൂപ്പില്‍ നിന്ന് 20 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഓഹരി വിപണിയിലേക്ക് എത്തിയ ടാറ്റ ടെക്‌നോളജീസ് ലിസ്റ്റ് ചെയ്തത് വമ്പന്‍ നേട്ടത്തോടെ. ഇഷ്യു വിലയേക്കാള്‍ 140 ശതമാനം ഉയര്‍ന്ന് 1200 രൂപയിലാണ് ലിസ്റ്റിംഗ്. അതിനുശേഷം ഓഹരി 180 ശതമാനം വരെ ഉയരുകയും ചെയ്തു.

500 രൂപ ഷ്യുവിലയുണ്ടായിരുന്ന ഓഹരി 406 രൂപ വരെ ഉയര്‍ന്നാണ് ഗ്രേ മാര്‍ക്കറ്റില്‍ വ്യാപാരം ചെയ്തിരുന്നത്. ഇതു പ്രകാരം അനലിസ്റ്റുകള്‍ പ്രതീക്ഷിച്ചിരുന്നത് 80 ശതമാനം നേട്ടത്തില്‍ ലിസ്റ്റ് ചെയ്യുമെന്നാണ്. എന്നാല്‍ പ്രതീക്ഷകകളേക്കാള്‍ 60 ശതമാനം കൂടി ഉയര്‍ന്നാണ് ലിസ്റ്റിംഗ്.
500 രൂപ ഇഷ്യു വിലയുണ്ടായിരുന്ന ടാറ്റ ടെക്‌നോളജീസ് എന്‍.എസ്.ഇയിലും ബി.എസ്.ഇയിലും വ്യാപാരം തുടങ്ങിയത് 1200 രൂപയ്ക്കാണ്. പിന്നീടത് 1400 രൂപ വരെ ഉയര്‍ന്നു.
നവംബര്‍ 22 മുതല്‍ 24 വരെ നടന്ന ഐ.പി.ഒയില്‍ ടാറ്റ ടെക്‌നോളജീസ് 3,042 കോടി രൂപയാണ് സമാഹരിക്കാന്‍ ലക്ഷ്യമിട്ടത്. എന്നാല്‍ 1.5 ലക്ഷം കോടി രൂപയുടെ അപേക്ഷകള്‍ ലഭിച്ചു. 70 മടങ്ങാണ് ഇഷ്യു സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടത്.
Related Articles
Next Story
Videos
Share it