ഒരു വര്‍ഷം കൊണ്ട് 1200 ശതമാനം ഉയര്‍ന്ന ടാറ്റ കമ്പനി ഓഹരി ഇതാണ്

ടാറ്റ ടെലിസര്‍വീസസ് മഹാരാഷ്ട്രയുടെ ( ടിടിഎംഎല്‍) ഓഹരികളുടെ വില ഇപ്പോള്‍ 102.10 രൂപയാണ് (1.21 പിഎം). 2001ല്‍ ലിസ്റ്റ് ചെയ്ത കമ്പനി കഴിഞ്ഞ ഒരുവര്‍ഷം കൊണ്ട് 1200.64 ശതമാനം ആണ് ഉയര്‍ന്നത്. 2020 ഒക്ടോബറില്‍ ടിടിഎംഎല്ലിന്റെ ഓഹരിവില 7.8 രൂപയായിരുന്നു. നവംബറില്‍ മാത്രം 75 ശതമാനം ഉയര്‍ച്ചയാണ് ഉണ്ടായത്.

ഓഹരി വില കുത്തനെ ഉയര്‍ന്നതിനെ തുടര്‍ന്ന് നവംബര്‍ 10ന് കമ്പനിയില്‍ നിന്ന് എക്‌സ്‌ചേഞ്ച് വിശദീകരണം നേടിയിരുന്നു. എന്നാല്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നും ഇല്ല എന്നാണ് കമ്പനി അറിയിച്ചത്. ടാറ്റാ ഗ്രൂപ്പിന് 74.36 ശതമാനം ഓഹരികളാണ് ടിടിഎംഎല്ലില്‍ ഉള്ളത്. ടാറ്റാ ടെലിസര്‍വീസ്- 48.3%, ടാറ്റാ സണ്‍സ്- 19.58 %, ടാറ്റാ പവര്‍- 6.48 % എന്നിങ്ങനെയാണ് ഓഹരികള്‍.
കഴിഞ്ഞ രണ്ട് പാദങ്ങളിലും നഷ്ടം രേഖപ്പെടുത്തിയ കമ്പനിയാണ് ടാറ്റ ടെലിസര്‍വീസസ് മഹാരാഷ്ട്ര. സെപ്റ്റംബറില്‍ അവസാനിച്ച രണ്ടാം പാദത്തില്‍ 313.63 കോടിയായിരുന്നു കമ്പനിയുടെ അറ്റനഷ്ടം. 318.54 കോടി അറ്റനഷ്ടമാണ് തൊട്ടുമുമ്പത്തെ പാദത്തില്‍ ഉണ്ടായിരുന്നത്. ടാറ്റ ടെലിസര്‍വീസസ് ലിമിറ്റഡിന് കീഴില്‍ മാറ്റത്തിനുള്ള തയ്യാറെടുപ്പിലാണ് ടിടിഎംഎല്‍.


Related Articles
Next Story
Videos
Share it