മൂച്വല്‍ ഫണ്ടുകള്‍ നല്‍കിയത് 60 ശതമാനം വരെ! ആവര്‍ത്തിക്കുമോ നേട്ടം?

നികുതി ലാഭിക്കാനുള്ള നിക്ഷേപങ്ങളില്‍ കഴിഞ്ഞ വര്‍ഷം ഏറ്റവും തിളങ്ങിയത് ഇക്വിറ്റി ലിങ്ക്ഡ് സേവിംഗ്‌സ് സ്‌കീം (ഇഎല്‍എസ്എസ്) മ്യൂച്വല്‍ ഫണ്ടുകളാണ്. സെക്ഷന്‍ 80 സി പ്രകാരം നികുതി ലാഭിക്കാന്‍ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നിക്ഷേപ മാര്‍ഗമെന്ന നിലയിലും ഇത് കഴിഞ്ഞ വര്‍ഷം നിക്ഷേപകര്‍ക്ക് നല്‍കിയത് മികച്ച നേട്ടമാണ്. ഏറ്റവും കുറഞ്ഞത് മൂന്നു വര്‍ഷമാണ് ലോക്ക് ഇന്‍ പിരീഡ് എന്നതും നിക്ഷേപകരെ ആകര്‍ഷിക്കുന്നു.

കഴിഞ്ഞ വര്‍ഷം ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകള്‍ നല്‍കിയ ശരാശരി നേട്ടം 25 ശതമാനണ്. ഏറ്റവും മികച്ച സ്‌കീം 60 ശതമാനം വരെ നേട്ടം നല്‍കിയപ്പോള്‍ മോശം പ്രകടനം കാഴ്ചവെച്ച സ്‌കീം പോലും 11.5 ശതമാനം നേട്ടം നിക്ഷേപകന് നല്‍കി.
ഓഹരി സൂചികകളിലെ മുന്നേറ്റം തുടരാനായാല്‍ ഈ മുന്നേറ്റം ഇനിയും പ്രതീക്ഷിക്കാമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം. കോവിഡിനെ തുടര്‍ന്ന് മാര്‍ച്ചില്‍ സൂചികകള്‍ ഇടിഞ്ഞതിനു ശേഷം ചുരുങ്ങിയ കാലം കൊണ്ട് സൂചികകള്‍ 50,000 പോയ്ന്റും കടന്ന് ഇരട്ടിയായതാണ് നിലവില്‍ ഓഹരിയധിഷ്ഠിത നിക്ഷേപങ്ങള്‍ക്ക് തുണയായത്.
കഴിഞ്ഞ വര്‍ഷത്തെ നേട്ടം മാത്രം നോക്കി നിക്ഷേപം നടത്തരുതെന്നതാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. എങ്കിലും പണപ്പെരുത്തെ ചെറുക്കാനും സമ്പത്ത് സൃഷ്ടിക്കാനും ഉതകുന്ന നേട്ടം ദീര്‍ഘകാലത്തേക്ക് നല്‍കാന്‍ ഇഎല്‍എസ്എസ് മ്യൂച്വല്‍ ഫണ്ടുകള്‍ക്കാകും എന്നു തന്നെയാണ് വിദഗ്ധമതം. അതിനായി തുടര്‍ച്ചയായി മികച്ച പ്രകടനം നടത്തുന്ന പദ്ധതി അതിന്റെ ട്രാക്ക് റെക്കോര്‍ഡ് പരിശോധിച്ച ശേഷം മാത്രം തെരഞ്ഞെടുക്കണം.


Related Articles
Next Story
Videos
Share it