

രാജ്യത്തെ പ്രമുഖ ഐടി സേവന കമ്പനിയായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസിന്റെ ഓഹരികള്‍ ഇന്ന് കൂടി വാങ്ങുന്നവര്‍ക്ക് കമ്പനി പ്രഖ്യാപിച്ച ബൈബാക്ക് ഓഫറില്‍ പങ്കെടുക്കാം. ഫെബ്രുവരി 23 ആണ് ബൈബാക്ക് ഓഫറില്‍ പങ്കെടുക്കുന്നതിനുള്ള റെക്കോര്‍ഡ് തീയതി. ഇതനുസരിച്ച് സെറ്റില്‍മെന്റ് സമയം കണക്കാക്കുമ്പോള്‍ ഇന്നേക്കകം ഓഹരികള്‍ വാങ്ങുന്നവര്‍ക്ക് മാത്രമേ ബൈബാക്ക് ഓഫറില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.
18,000 കോടി രൂപയുടെ ഓഹരികളാണ് ടിസിഎസ് ബൈബാക്ക് ഓഫറിലൂടെ മടക്കിവാങ്ങുന്നത്. ഇന്ന് 3,752 (10.18 AM) രൂപ വിലയുള്ള ടിസിഎസിന്റെ ഒരു ഓഹരി 4,500 രൂപയ്ക്കാണ് കമ്പനി മടക്കിവാങ്ങുക. അതിനാല്‍ തന്നെ, ഒരു ഓഹരിയുടെ മേല്‍ മികച്ച നേട്ടം ബൈബാക്ക് ഓഫറിലൂടെ നിക്ഷേപകര്‍ക്ക് ലഭ്യമാകും. ഓരോ നിക്ഷേപകരില്‍നിന്നും എത്ര ശതമാനം ഓഹരികളാണ് തിരികെ വാങ്ങുന്നതെന്നതിനെ കുറിച്ച് കമ്പനി വ്യക്തമാക്കിയിട്ടില്ല.
അതേസമയം, 15-25 ശതമാനത്തോളമായിരിക്കും ആക്‌സെപ്റ്റന്‍സ് അനുപാത (acceptance ratio) മെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. ബിസിനസ് ലൈന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഓഫര്‍ വലുപ്പത്തിന്റെ 15 ശതമാനം (ഏകദേശം 2,700 കോടി) റെക്കോര്‍ഡ് തീയതി പ്രകാരം രണ്ട് ലക്ഷം രൂപ വരെ മൂല്യമുള്ള ഓഹരികള്‍ കൈവശമുള്ള ചെറുകിട ഓഹരി ഉടമകള്‍ക്കായാണ് നീക്കിവച്ചിരിക്കുന്നത്. അതിനാല്‍, മാര്‍ക്കറ്റ് ലോട്ട് 44 ഷെയറുകളായിരിക്കുമെന്നാണ് (രണ്ട് ലക്ഷം രൂപ 4,500 കൊണ്ട് ഹരിച്ചാല്‍) പ്രതീക്ഷിക്കുന്നത്.
നേരത്തെ, 2020 ഡിസംബര്‍ 18 മുതല്‍ ജനുവരി ഒന്നുവരെയായി ടിസിഎസ് ബൈബാക്ക് ഓഫര്‍ നടത്തിയിരുന്നു. അന്ന് 16,000 കോടി രൂപയായിരുന്നു ടിസിഎസ് മടക്കി വാങ്ങിയത്.
Read DhanamOnline in English
Subscribe to Dhanam Magazine