ഓഹരി തിരിച്ചുവാങ്ങല്‍ പ്രഖ്യാപിച്ച് ടീംലീസ്
രാജ്യത്തെ പ്രമുഖ റിക്രൂട്ട്‌മെന്റ് സ്ഥാപനമായ ടീംലീസ് (TeamLease) സര്‍വീസസ് ഓഹരി ബൈ-ബാക്ക് (തിരിച്ചു വാങ്ങല്‍) പ്രഖ്യാപിച്ചു. ഓഹരി ഒന്നിന് 3050 രൂപ നിരക്കിലാണ് കമ്പനി ഓഹരികള്‍ വാങ്ങുന്നത്. 100 കോടി രൂപയാണ് ഇതിനായി ടീംലീസ് നീക്കി വെക്കുന്നത്.
ബൈ ബാക്കിലൂടെ കമ്പനിയുടെ 1.92 ശതമാനം അഥവാ 3,27,869 ഓഹരികളാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവില്‍ (2.25 PM) 3.44 ശതമാനം ഉയര്‍ന്ന് 2326.15 രൂപയിലാണ് ടീംലീസ് ഓഹരികളുടെ വ്യാപാരം. ഏകദേശം 39995 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.
നടപ്പ് സാമ്പത്തിക വര്‍ഷം 29 കോടി രൂപയായിരുന്നു ടീംലീസിന്റെ അറ്റാദായം. മുന്‍പാദത്തെ അപേക്ഷിച്ച് അറ്റാദായത്തില്‍ 5 ശതമാനം ഇടിവാണ് ഉണ്ടായത്. അതേസമയം വരുമാനം 14 ശതമാനം ഉയര്‍ന്ന് 2018 കോടി രൂപയിലെത്തി. ഡിജിറ്റൈസേഷന്‍, ചെലവ് ചുരുക്കല്‍ എന്നിവയുടെ ഭാഗമായി ടീംലീസ് ജീവനക്കാരുടെ എണ്ണം 9 ശതമാനത്തോളം കുറച്ചിരുന്നു.