സൂചകങ്ങള്‍ താഴ്ന്ന പ്രവണതയില്‍; വരുംദിവസങ്ങളിലും ഇടിവ് തുടര്‍ന്നേക്കും

മെയ് 30ലെ മാര്‍ക്കറ്റ് ക്ലോസിംഗിനെ അടിസ്ഥാനമാക്കി
സൂചകങ്ങള്‍ താഴ്ന്ന പ്രവണതയില്‍; വരുംദിവസങ്ങളിലും ഇടിവ് തുടര്‍ന്നേക്കും
Published on

നിഫ്റ്റി 216.05 പോയിന്റ് (0.95 ശതമാനം) ഇടിഞ്ഞ് 22,488.65ലാണ് ക്ലോസ് ചെയ്തത്. 22,600 എന്ന ഇന്‍ട്രാഡേ റെസിസ്റ്റന്‍സ് ലെവലിന് താഴെ സൂചിക തുടര്‍ന്നാല്‍ ഡൗണ്‍ ട്രെന്‍ഡ് തുടരും.

നിഫ്റ്റി താഴ്ന്ന് 22,617.40ല്‍ വ്യാപാരം തുടങ്ങി. ഈ പ്രവണത തുടര്‍ന്നു സൂചിക ഇന്‍ട്രാഡേയിലെ ഏറ്റവും താഴ്ന്ന 22,417 ലെത്തുകയും ചെയ്തു. എന്നാല്‍ ക്ലോസിംഗ് സെഷനില്‍, സൂചിക കയറി 22,488.65ല്‍ ക്ലോസ് ചെയ്തു. മീഡിയ, ബാങ്ക്, ധനകാര്യ സേവന മേഖലകള്‍ നേട്ടം ഉണ്ടാക്കി. മറ്റെല്ലാ മേഖലകളും ഇടിഞ്ഞു. ലോഹം, ഐ.ടി, ഫാര്‍മ, എഫ്.എം.സി.ജി എന്നിവയാണ് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത്.

വിശാലവിപണി നെഗറ്റീവ് ആയിരുന്നു, 583 ഓഹരികള്‍ ഉയര്‍ന്നു, 1897 എണ്ണം ഇടിഞ്ഞു, 127 എണ്ണം മാറ്റമില്ലാതെ തുടരുന്നു. ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എസ്.ബി.ഐ എന്നിവയ്ക്കാണു നിഫ്റ്റി 50ല്‍ കൂടുതല്‍ നേട്ടം. അതേ സമയം ടാറ്റാ സ്റ്റീല്‍, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ടൈറ്റന്‍ എന്നിവയാണ് കൂടുതല്‍ നഷ്ടത്തിലായത്.

മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. എങ്കിലും നിഫ്റ്റി ഹ്രസ്വകാല മൂവിംഗ് ശരാശരിക്ക് താഴെയാണ് ക്ലോസ് ചെയ്തത്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ തുടര്‍ച്ചയായി നാലാമത്തെ ബ്ലായ്ക്ക് കാല്‍ഡില്‍സ്റ്റിക്ക് രൂപപ്പെടുത്തി, കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിനു താഴെ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ താഴ്ന്ന പ്രവണതയുടെ തുടര്‍ച്ച സൂചിപ്പിക്കുന്നു. നിഫ്റ്റിക്ക് 22,400 ല്‍ ഇന്‍ട്രാഡേ പിന്തുണയുണ്ട്, സൂചിക ഈ നിലവാരത്തിന് താഴെ ട്രേഡ് നിലനിന്നാല്‍ വരും ദിവസങ്ങളിലും ഇടിവ് തുടരാം. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 22,600 ആണ്. ഒരു പുള്‍ബാക്ക് റാലിക്ക്, സൂചിക ഈ നില മറികടക്കേണ്ടതുണ്ട്.

ഇന്‍ട്രാഡേ ലെവലുകള്‍:

പിന്തുണ 22,400 -22,300 -22,200

പ്രതിരോധം 22,500 -22,600 -22,700

(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷണല്‍ ട്രേഡിംഗ്:

ഹ്രസ്വകാല പിന്തുണ 22,250 -21,750

പ്രതിരോധം 22,800 -23,300.

ബാങ്ക് നിഫ്റ്റി

ബാങ്ക് നിഫ്റ്റി 181.00 പോയിന്റ് നേട്ടത്തില്‍ 48,682.35ല്‍ ക്ലോസ് ചെയ്തു. മൊമെന്റം സൂചകങ്ങള്‍ പോസിറ്റീവ് പ്രവണത കാണിക്കുന്നു. സൂചിക ഇടക്കാല, ദീര്‍ഘകാല മൂവിംഗ് ശരാശരികള്‍ക്ക് മുകളിലാണ്. സൂചിക പ്രതിദിന ചാര്‍ട്ടില്‍ വൈറ്റ് കാന്‍ഡില്‍ സ്റ്റിക്ക് രൂപപ്പെടുത്തി മുന്‍ ദിവസത്തെ ക്ലോസിംഗിനു മുകളില്‍ ക്ലോസ് ചെയ്തു. ഈ പാറ്റേണ്‍ പോസിറ്റീവ് പക്ഷപാതം സൂചിപ്പിക്കുന്നു. സൂചികയ്ക്ക് 48,250 ല്‍ ഹ്രസ്വകാല പിന്തുണയുണ്ട്. ഏറ്റവും അടുത്തുള്ള ഇന്‍ട്രാഡേ പ്രതിരോധം 49,000 ആണ്. ഈ നിലയ്ക്ക് മുകളില്‍ സൂചിക നീങ്ങിയാല്‍ പോസിറ്റീവ് ട്രെന്‍ഡ് ഇന്നും തുടരാം.

ഇന്‍ട്രാഡേ സപ്പോര്‍ട്ട് ലെവലുകള്‍

48,600 -48,300 -48,100

പ്രതിരോധ നിലകള്‍

49,000 -49,300 -49,600.

(15 മിനിറ്റ് ചാര്‍ട്ടുകള്‍).

പൊസിഷനല്‍ ട്രേഡര്‍മാര്‍ക്ക്

ഹ്രസ്വകാല സപ്പോര്‍ട്ട് 48,250 -47,000.

പ്രതിരോധം 49,500 -50,600.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com