വില്‍പ്പന ഇടിഞ്ഞു, പ്രവര്‍ത്തനം അവസാനിപ്പിച്ച് പ്രമുഖ എന്‍എഫ്ടി പ്ലാറ്റ്‌ഫോം

ചൈനീസ് ടെക്ക് ഭീമന്‍ ടെന്‍സന്റിന്റെ (Tencent) കീഴിലുള്ള എന്‍എഫ്ടി പ്ലാറ്റ്‌ഫോമിന്റെ (NFT Platform) പ്രവര്‍ത്തനം അവസാനിപ്പിച്ചതായി റിപ്പോര്‍ട്ട്. ടെന്‍സന്റ് ന്യൂസ് ആപ്പില്‍ നിന്ന് ഡിജിറ്റല്‍ കളക്റ്റബിള്‍ സെക്ഷനും കമ്പനി നീക്കം ചെയ്തു. ടെന്‍സന്റിന്റെ രണ്ട് എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളില്‍ ഒന്നിലാണ് ഇടപാടുകള്‍ നിര്‍ത്തിവെച്ചത്.

വില്‍പ്പന ഇടിഞ്ഞതിനെ തുടര്‍ന്നാണ് ഡിജിറ്റല്‍ കളക്റ്റബില്‍ (Digital Collectible) മേഖലയില്‍ നിന്നുള്ള കമ്പനിയുടെ ഭാഗീകമായ പിന്മാറ്റം. ഒരു തവണ വാങ്ങിയ എന്‍എഫ്ടികള്‍ മറിച്ചു വില്‍ക്കാന്‍ ചൈനീസ് സര്‍ക്കാര്‍ അനുവദിക്കാത്തതാണ് വില്‍പ്പന ഇടിയാന്‍ കാരണമെന്നാണ് വിവരം.

എന്‍എഫ്ടി മേഖലയുടെ തകര്‍ച്ച മുന്നില്‍ കണ്ട് വീബോ, വീചാറ്റ്, അലിബാബ ഉള്‍പ്പടെയുള്ളവര്‍ ഡിജിറ്റല്‍ കളക്റ്റബില്‍ ബിസിനസില്‍ നിന്ന് അടുത്തിടെ പിന്മാറിയിരുന്നു. എല്ലാത്തരത്തിലുള്ള ക്രിപ്‌റ്റോ അക്കൗണ്ടുകളും വീചാറ്റ് നിരോധിച്ചത് കഴിഞ്ഞ ആഴ്ചയാണ്. 2022ല്‍ മാത്രം രാജ്യത്തെ എന്‍എഫ്ടി പ്ലാറ്റ്‌ഫോമുകളുടെ എണ്ണം 100ല്‍ നിന്ന് 500ലേക്ക് ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് ചൈനീസ് സര്‍ക്കാര്‍ നിയന്ത്രണങ്ങളിലേക്ക് കടന്നതെന്നാണ് വിവരം, കഴിഞ്ഞ വര്‍ഷം ചൈന ക്രിപ്‌റ്റോ ട്രേഡിംഗും മൈനിംഗും നിരോധിച്ചിരുന്നു.

Related Articles
Next Story
Videos
Share it