പൗണ്ടില്‍ പെഗ് ചെയ്ത സ്റ്റേബ്ള്‍ കോയിനുമായി ടെഥര്‍

ബ്രിട്ടീഷ് പൗണ്ടില്‍ പെഗ് ചെയ്ത സ്റ്റേബ്ള്‍ കോയിന്‍ (Stablecoin) പുറത്തിറക്കാന്‍ ഒരുങ്ങി ടെഥര്‍. GBPT എന്ന സിംബലില്‍ ജൂലൈയില്‍ ആണ് പുതിയ സ്റ്റേബ്ള്‍ കോയിന്‍ അവതരിപ്പിക്കുക. തുടക്കത്തില്‍ എഥെറിയം ബ്ലോക്ക് ചെയിനെ അടിസ്ഥാനമാക്കി ആയിരിക്കും കോയിന്‍ എത്തുന്നത്.

പിന്നീട് മറ്റ് ബ്ലോക്ക്‌ചെയിന്‍ നെറ്റ്‌വര്‍ക്കുകളിലേക്കും GBPT സപ്പോര്‍ട്ട വ്യാപിപ്പിക്കും. മറ്റ് ആസ്ഥികളെ അടിസ്ഥാനപ്പെടുത്തി വില നിശ്ചയിക്കപ്പെടുന്നവയാണ് സ്റ്റേബ്ള്‍ കോയിനുകള്‍. 1:1 എന്ന നിലയിലായിരിക്കും പൗണ്ടുമായി ടെഥര്‍ പെഗ് ചെയ്യുക. അതായത് ഓരോ ടെഥറിനും ഒരു പൗണ്ട് റിസര്‍വായി സൂക്ഷിക്കും. പൗണ്ടിനെ അടിസ്ഥാനമാക്കി ആയിരിക്കും ഈ സ്റ്റേബ്ള്‍ കോയിന്റെ വില നിശ്ചയിക്കപ്പെടുന്നത്.

രണ്ട് മാസം മുമ്പ് സ്റ്റേബ്ള്‍ കോയിന്‍ ഇടപാടുകള്‍ക്ക് യുകെ അംഗീകാരം നല്‍കിയിരുന്നു. ടെഥര്‍ പെഗ് ചെയ്യുന്ന അഞ്ചാമത്തെ കറന്‍സിയാണ് പൗണ്ട്. നിലവില്‍ യുഎസ് ഡോളര്‍ (USDT) , യുറോ (EURT), ചൈനീസ് യുവാന്‍ (CNHT), മെക്‌സിക്കന്‍ പെസോ (MXTN) എന്നീ കറന്‍സികളില്‍ പെഗ് ചെയ്ത സ്റ്റേബ്ള്‍ കോയിനുകള്‍ ടെഥര്‍ പുറത്തിറക്കിയിട്ടുണ്ട്.

സ്റ്റേബ്ള്‍ കോയിനുകള്‍ മൂന്ന് വിധം

പ്രധാനമായും സ്റ്റേബ്ള്‍ കോയിനുകളെ മൂന്നായി തിരിക്കാം. fiat- collateralized stable coins ഡോളര്‍ ഉള്‍പ്പടെയുള്ള കറന്‍സികളെ റിസര്‍വ് ആയി ഉപയോഗിക്കുന്നു. crypto-collaterlized stable coins സാധാരണ കറന്‍സികള്‍ക്ക് പകരം ക്രിപ്റ്റോ കറന്‍സകള്‍ തന്നെ റിസര്‍വ് ആയി നിലനിര്‍ത്തുന്നു.

സ്റ്റേബ്ള്‍ കോയിനുകളിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ് non-collateralized stable coins . ഇവ സ്വതന്ത്രമായാണ് നില്‍ക്കുന്നത്. അതായത് മൂല്യം നിലനിര്‍ത്താന്‍ മറ്റ് ആസ്ഥികളെ ആശ്രയിക്കുന്നില്ല. പകരം കോയിനുകളുടെ വിതരണത്തെ നിയന്ത്രിച്ച് മുല്യം നിലനിര്‍ത്തും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it