

ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ ഏറെ തല്‍പ്പരരാണെന്നപോലെ ഓഹരികളുടെ കയറ്റിറക്കങ്ങളും ചര്‍ച്ചയാകാറുണ്ട്. ജുന്‍ജുന്‍വാല കഴിഞ്ഞ പാദങ്ങളില്‍ നിക്ഷേപം നടത്തിയ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SIAL ) ഉള്‍പ്പെടെയുള്ള ഓഹരികള്‍ ഇടിഞ്ഞത് നമ്മള്‍ കണ്ടതാണ്. 102 രൂപവരെയാണ് സെയ്ല്‍ ഓഹരികള്‍ ഇടിഞ്ഞത്.
ജുന്‍ജുന്‍വാല നിക്ഷേപമുയര്‍ത്തിയ മറ്റ് മൂന്ന് ഓഹരികള്‍ കൂടി 52 ആഴ്ചത്തെ ഏറ്റവും വലിയ ഉയരത്തില്‍ നിന്നും താഴേക്ക് പോയി. 30 ശതമാനം വരെയാണ് ഇവ ഇടിഞ്ഞത്. സെപ്റ്റംബര്‍ പാദത്തില്‍ ഓഹരി ഉയര്‍ത്തിയ കനറാ ബാങ്ക് ഉള്‍പ്പെടുന്ന മൂന്ന് ഓഹരികളുടെ ഇടിവ് ഇങ്ങനെ:
രണ്ടാം പാദത്തില്‍ ജുന്‍ജുന്‍വാല 1.4 ശതമാനം ഓഹരികള്‍ വാങ്ങിയ നാല്‍കോ, ഒക്ടോബര്‍ 18 ലെ ഏറ്റവും ഉയര്‍ന്ന വിലയായ 124.75 ല്‍ നിന്ന് ഇക്കഴിഞ്ഞ ദിവസം (ഡിസംബര്‍ 1) 29.5 ശതമാനം ഇടിഞ്ഞതായി ഡാറ്റ കാണിക്കുന്നു. 220 കോടി രൂപയാണ് കമ്പനിയിലെ ജുന്‍ജുന്‍വാലയുടെ ഓഹരി നിക്ഷേപം. ഇപ്പോള്‍ (ഡിസംബര്‍ 4 )നാല്‍കോ ഓഹരികള്‍ 91.50 രൂപയ്ക്കാണ് ട്രേഡിംഗ് നടത്തുന്നത്.
ഓഹരി വാങ്ങലുകാര്‍ക്ക് അവസരമാണെന്നും 112 രൂപ വരെ ഉയര്‍ന്നേക്കാമെന്നും ചില വിദഗ്ധര്‍ നിര്‍ദേശിക്കുന്നുണ്ട്.
കനറാ ബാങ്കിന്റെ കാര്യത്തില്‍, നവംബര്‍ 9-ലെ ഉയര്‍ന്ന നിരക്കായ 247.60 രൂപയേക്കാള്‍ 20 ശതമാനം ഇടിവുണ്ടായി. ചില ബ്രോക്കറേജുകള്‍ സ്റ്റോക്കിനെ ഒരു നല്ല സാങ്കേതിക ഓഹരിയായി കാണുന്നുണ്ടെങ്കിലും 12 മാസത്തെ സ്റ്റോക്കിലെ അടിസ്ഥാന വളര്‍ച്ചയില്‍ വലിയ ഒരു മുന്നേറ്റം കാണുന്നില്ലെന്നും വിശദമാക്കുന്നു. 206.45 രൂപയ്ക്കാണ് സ്റ്റോക്ക് ട്രേഡിംഗ് തുടരുന്നത് (ഡിസംബര്‍ 4)
മറ്റൊരു ജുന്‍ജുന്‍വാല ഓഹരിയായ ഇന്ത്യാബുള്‍സ് റിയല്‍ എസ്റ്റേറ്റ് നവംബര്‍ 9 ലെ ഉയര്‍ന്ന 195.90 രൂപയില്‍ നിന്ന് 16 ശതമാനം ഇടിഞ്ഞതായി കാണാം. പല ബ്രോക്കറേജുകളും ഈ സ്റ്റോക്ക് ട്രാക്ക് ചെയ്യുന്നില്ല. എംബസി ഗ്രൂപ്പുമായുള്ള ലയനം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് ഈ റിയല്‍ എസ്റ്റേറ്റ് സ്ഥാപനം.
എംഎംആര്‍, എന്‍സിആര്‍, ബംഗളൂരു എന്നിവയുടെ പ്രധാന വിപണികളിലുടനീളം നിരവധി ലാന്‍ഡ് ബാങ്കുകളും കാര്യമായ വികസന സാധ്യതകളുമുള്ള ഏറ്റവും വൈവിധ്യമാര്‍ന്ന റിയല്‍ എസ്റ്റേറ്റ് കമ്പനികളിലൊന്നായി മാറാന്‍ ഈ നീക്കം ഇന്ത്യബുള്‍സിനെ സഹായിക്കുമെന്നും ചില റിപ്പോര്‍ട്ടുകളുണ്ട്. നിലവില്‍ 170.70 രൂപയ്ക്കാണ് ട്രേഡിംഗ് (ഡിസംബര്‍ 4) തുടരുന്നത്.
(ഓഹരി നിര്‍ദേശമല്ല, റിപ്പോര്‍ട്ട് മാത്രമാണ്.)
Read DhanamOnline in English
Subscribe to Dhanam Magazine