പ്രതിവാര ഓഹരി നിര്‍ദേശം: 10 മുതല്‍ 37% വരെ ആദായം നല്‍കാവുന്ന 4 ഓഹരികള്‍

ഓഹരികളില്‍ കനത്ത ചാഞ്ചാട്ടമുണ്ടായ ആഴ്ചയാണ് കടന്നുപോയത്. ബി.എസ്.ഇ ഓഹരിസൂചിക രണ്ട് ശതമാനം, നിഫ്റ്റി 1.2 ശതമാനം എന്നിങ്ങനെ നഷ്ടം നേരിട്ടു. ഓഹരി സൂചികകള്‍ ഇടിയുമ്പോഴും ചില ഓഹരികളില്‍ മുന്നേറ്റമുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഉണ്ട്. 10 മുതല്‍ 37 % വരെ ആദായം നല്‍കാന്‍ സാദ്ധ്യതയുള്ള നാല് ഓഹരികളെ പരിചയപ്പെടാം:

1. സുപ്രജിത്ത് എന്‍ജിനിയറിംഗ് (Suprajit Engineering Ltd): ഓട്ടോമോട്ടീവ് കേബിളുകളുടെ ഏറ്റവും വലിയ നിര്‍മ്മാതാക്കളാണ് സുപ്രജിത്ത് എന്‍ജിനിയറിംഗ്. വിദേശ രാജ്യങ്ങളിലും മികച്ച വിപണിയുണ്ട്. ഓട്ടോമോട്ടീവ് ഇതര വിഭാഗത്തില്‍ വരുമാനം കുറഞ്ഞു. എങ്കിലും മൊത്തം മാര്‍ജിന്‍ 1.6% (ത്രൈമാസ അടിസ്ഥാനത്തില്‍) വര്‍ദ്ധിച്ചു. നാലാം പാദത്തില്‍ ഓട്ടോമോട്ടിവ് ഇതര വിഭാഗം ഒഴിച്ചുള്ള വിഭാഗങ്ങളില്‍ ബിസിനസ് മെച്ചപ്പെടുമെന്ന് കരുതുന്നു. വടക്കേ അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളില്‍ ബിസിനസ് പ്രതിസന്ധി നേരിടുന്നുണ്ട്. ഓട്ടോമോട്ടീവ് കേബിളുകളില്‍ നാലുചക്ര വാഹനങ്ങളുടെ ബിസിനസ് മെച്ചപ്പെടുന്നുണ്ട്. ലൈറ്റ് ഡ്യൂട്ടി കേബിള്‍ വിഭാഗത്തിലും വില്പന വര്‍ദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 403 രൂപ നിലവില്‍ 365.
Stock Recommendation by Sharekhan by BNP Paribas.
2. ഇന്‍ഡസ്ഇന്‍ഡ് (IndusInd Bank): ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് 2022-23ലെ ആദ്യ മൂന്ന് പാദങ്ങളില്‍ വായ്പകളില്‍ 19% വളര്‍ച്ച കുറിച്ചു. വാഹന, ചെറുകിട വ്യവസായ വായ്പകളില്‍ വളര്‍ച്ച ഉണ്ടായതാണ് നേട്ടമായത്. റീറ്റെയ്ല്‍ നിക്ഷേപങ്ങളിലും മികച്ച വളര്‍ച്ചയുണ്ട്, 42%.
2020-21ല്‍ വായ്പചെലവ് 3.8%, 2021-22ല്‍ 3% എന്നിങ്ങനെയായിരുന്നു. 2022-23ല്‍ ശരാശരി 1.8 ശതമാനമായി കുറഞ്ഞു. നിഷ്‌ക്രിയ ആസ്തികളും കുറയുന്നുണ്ട്. 2023-24ല്‍ മാര്‍ജിന്‍ മെച്ചപ്പെടുമെന്ന് കരുതുന്നു. വായ്പ വളര്‍ച്ചയും തുടര്‍ന്നേക്കും. വായ്പ ചെലവ് ഇനിയും കുറയുമെന്ന് പ്രതീക്ഷിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1400 രൂപ. നിലവില്‍ 1020 രൂപ.
Stock Recommendation by Sharekhan by BNP Paribas.
3. ഐ.ടി.സി ലിമിറ്റഡ് (ITC Ltd) : പ്രമുഖ എഫ്.എം.സി.ജി കമ്പനിയായ ഐ.ടി.സി വേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ കൂടാതെ സിഗരറ്റ്, ഹോട്ടല്‍ ബിസിനസും നടത്തുന്നുണ്ട്. സിഗരറ്റ് വില്പനയില്‍ മികച്ച വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാര്‍ സിഗരറ്റിന് ശിക്ഷാര്‍ഹമായ നികുതികള്‍ ബജറ്റില്‍ ചുമത്തിയിട്ടില്ല. അനധികൃതമായി ഇന്ത്യയിലേക്ക് കടത്തിക്കൊണ്ട് വരുന്ന സിഗരറ്റുകള്‍ തടയാന്‍ സര്‍ക്കാരിന് സാധിച്ചിട്ടുണ്ട്. കാര്‍ഷിക, പേപ്പര്‍, പേപ്പര്‍ ബോര്‍ഡ് ബിസിനസും മെച്ചപ്പെടുന്നുണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 450, നിലവില്‍ 375.
Stock Recommendation by Motilal Oswal Investment Services.
4. എറിസ് ലൈഫ് സയന്‍സസ് (Eris Life Sciences Ltd): പ്രമുഖ ഫാര്‍മ കമ്പനിയായ എറിസ് ലൈഫ് സയന്‍സസ് 9 ത്വക്ക് രോഗങ്ങള്‍ക്കുള്ള ബ്രാന്‍ഡഡ് മരുന്നുകള്‍ ഡോ. റെഡ്ഡീസില്‍ നിന്ന് ഏറ്റെടുക്കുകയാണ്. ഇതിനായി 275 കോടി രൂപ ചെലവാക്കും. ഈ മരുന്നുകളുടെ വാര്‍ഷിക വിറ്റുവരവ് 50 കോടി രൂപയാണ്. ഇത് കൂടാതെ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും ഏറ്റെടുക്കുകയാണ്. ചര്‍മ്മ സംരക്ഷണത്തിനുള്ള ഉത്പന്നങ്ങള്‍ ഏറ്റെടുക്കുന്നതിലൂടെ കമ്പനി ഫാര്‍മ രംഗത്ത് ശക്തമാവുകയാണ്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 780 രൂപ.നിലവില്‍ 568.
Stock Recommendation by Prabhudas Lilladher.

Equity investing is subject to market risk. Always do your own research before investing.

Related Articles

Next Story

Videos

Share it