പ്രതിവാര ഓഹരി നിര്‍ദേശം : 13 മുതല്‍ 43% വരെ ആദായം നല്‍കാവുന്ന ഓഹരികള്‍

ചില ഭേദഗതികളോടെ ഫൈനാന്‍സ് ബില്ല് പാസാക്കിയതും ഡെറ്റ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ഹ്രസ്വകാല മൂല്യവര്‍ധിത നികുതി നടപ്പാക്കിയതും അവധി വ്യാപാരത്തില്‍ സെക്യൂരിറ്റി ഇടപാട് നികുതി വര്‍ധിപ്പിച്ചതും പോയവാരം (മാര്‍ച്ച് 20-24 ) ഓഹരി സൂചികകളുടെ മുന്നേറ്റത്തെ ബാധിച്ചു. എങ്കിലും ചില സ്‌മോള്‍ക്യാപ്, മിഡ്ക്യാപ് ഓഹരികളില്‍ മികച്ച മുന്നേറ്റം ഉണ്ടാകാനുള്ള സാധ്യതകളുണ്ട്. അത്തരം 4 ഓഹരികളുടെ വിശദാംശങ്ങള്‍ അറിയാം

1. എയു സ്‌മോള്‍ ഫൈനാന്‍സ് ബാങ്ക് (AU Small Finance Bank) : ഇന്ത്യയിലെ ഏറ്റവും വലിയ സ്‌മോള്‍ ഫൈനാന്‍സ് ബാങ്കായ എയു സ്‌മോള്‍
ഫൈനാന്‍സ്
ബാങ്ക് വായ്പകളില്‍ 25-30% വളര്‍ച്ച ഹ്രസ്വ-മധ്യ കാലയളവില്‍ കൈവരിക്കുമെന്ന് കരുതുന്നു. 2022-23ലെ മൂന്ന് ത്രൈമാസങ്ങളില്‍ വായ്പ നല്‍കിയതില്‍ 38% വളര്‍ച്ച നേടി. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്താനും ബ്രാന്‍ഡ് പ്രചാരം വര്‍ധിപ്പിക്കാനും പണം ഇറക്കുന്നത് കൊണ്ട് പ്രവര്‍ത്തനച്ചെലവ് വര്‍ധിക്കും. കഴിഞ്ഞ 12 മാസത്തില്‍ ഫണ്ട് ചെലവുകള്‍ ഒരു ശതമാനം വര്‍ധിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ നിന്ന് ആരംഭിച്ച് രാജ്യത്തെ ഗ്രാമങ്ങളിലേക്കും കൊച്ചു പട്ടണങ്ങളിലേുക്കും ബിസിനസ് വ്യാപിപ്പിക്കുകയാണ്. വാഹന, ഭവന വായ്പ, ചെറുകിട വായ്പ എന്നിവയില്‍ കേന്ദ്രീകരിച്ചാണ് ബിസിനസ് മുന്നോട്ട് പോകുന്നത്. ഫ്രാഞ്ചൈസി ബിസിനസ് മെച്ചപ്പെടുത്തി കൂടുതല്‍ വരുമാനം നേടാന്‍ ശ്രമിക്കുന്നു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം : വാങ്ങുക (Buy)
ലക്ഷ്യ വില 800 രൂപ, നിലവില്‍ 559 രൂപ. Stock Recommendation by Sharekhan by BNP Paribas.
2. വിനതി ഓര്‍ഗാനിക്‌സ് ലിമിറ്റഡ് (Vinati Organics Ltd): രണ്ട് സ്‌പെഷ്യാലിറ്റി രാസവസ്തുക്കളില്‍ ലോക വിപണിയില്‍ ആധിപത്യം നേടിയ കമ്പനി. 2022-23 ഡിസംബര്‍ പാദത്തില്‍ 38 % വരുമാന വളര്‍ച്ച കൈവരിച്ചു. മാര്‍ജിന്‍ 2.7 % വര്‍ധിച്ച് 51.6 ശതമാനമായി. ആദ്യ മൂന്ന് പാദങ്ങളില്‍ അറ്റാദായം 40% വര്‍ധിച്ചു. കമ്പനിയുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച ഡിമാന്‍ഡുള്ളതുകൊണ്ട് 2021-22 മുതല്‍ 2023-24 കാലയളവില്‍ വരുമാനത്തില്‍ 32% സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിക്കും. പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കിയും ശക്തമായ ബാലന്‍സ് ഷീറ്റ് നിലനിര്‍ത്തിയും കമ്പനിയുടെ വളര്‍ച്ച മെച്ചപ്പെടുത്താന്‍ കഴിയും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 2148 രൂപ, നിലവില്‍ 1770. Stock Recommendation by Geojit Financial Services.
3. ടിടികെ പ്രെസ്റ്റീജ് (TTK Prestige Ltd): അടുക്കള ഉപകരണങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയായ ടിടികെ പ്രസ്റ്റീജ് 2022-23 ഡിസംബര്‍ പാദത്തില്‍ വരുമാനത്തിലും മാര്‍ജിനിലും യഥാക്രമം 9%, 5.5% കുറവ് രേഖപ്പെടുത്തി. ഉത്പാദന ചെലവ് കൂടിയതും ഉത്സവ സീസണ്‍ അവസാനിച്ചത് കൊണ്ടും വരുമാനം കുറഞ്ഞു. പണപ്പെരുപ്പം വര്‍ധിച്ചതിനാല്‍ കയറ്റുമതി വരുമാനവും 37% കുറഞ്ഞു. 2021-22ല്‍ ഉത്പന്ന വിലകള്‍ വര്‍ധിപ്പിച്ചതിനാല്‍ 2022-23ല്‍ വര്‍ധന് വരുത്തിയില്ല. കുക്കര്‍ വിഭാഗത്തില്‍ ഉത്പാദനശേഷി ഇരട്ടിയായി വര്‍ധിപ്പിച്ചു. അള്‍ട്ര ഫ്രഷ് മോഡുലാര്‍ കിച്ചന്‍ ബിസിനസില്‍ 17.6 കോടി രൂപ 2022-23 ആദ്യ മൂന്ന് പാദത്തില്‍ ലഭിച്ചു. 52 പുതിയ കടകള്‍ ആരംഭിച്ചു, ആകെ 134 കടകള്‍. അടുത്ത 3 -4 വര്‍ഷത്തില്‍ 200 കോടി വാര്‍ഷിക വരുമാനം നേടാന്‍ ലക്ഷ്യമിടുന്നു. റിയല്‍ എസ്റ്റേറ്റ് ഡിമാന്‍ഡ് വര്‍ധിക്കുന്നതും ഇടത്തരം വരുമാനക്കാര്‍ കൂടുന്നതും കമ്പനിയുടെ ഭാവി വളര്‍ച്ചയ്ക്ക് അനുകൂലമാണ്. 2021-22 മുതല്‍ 2023-24 കാലയളവില്‍ 10% അറ്റാദായം, 17% സംയുക്ത വാര്‍ഷിക വളര്‍ച്ചാനിരക്ക് കൈവരിക്കാന്‍ സാധ്യത ഉണ്ട്.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy),
ലക്ഷ്യ വില -857 രൂപ, നിലവില്‍ 684 രൂപ. Stock Recommendation by Geojit Financial Services.
4. ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ് (Godrej Consumer Products) : വേഗം വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങളുടെ വിപണിയില്‍ ഇടിവ് ഉണ്ടായെങ്കിലും ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ടസ് വിറ്റുവരവില്‍ 2022-23 ഡിസംബര്‍ പാദത്തില്‍ 9% വളര്‍ച്ച കൈവരിച്ചു. ഇന്ത്യന്‍ ബിസിനസില്‍ 11% വളര്‍ച്ചയും അമേരിക്ക, ഗള്‍ഫ്, ആഫ്രിക്ക എന്നിവിടങ്ങളില്‍ 14% വിറ്റുവരവ് വര്‍ധന് ഉണ്ടായി. ശക്തമായ ബാലന്‍സ് ഷീറ്റും ക്യാഷ് ബാലന്‍സും കമ്പനിയുടെ വളര്‍ച്ചയ്ക്ക് പിന്‍ബലം നല്‍കുന്നു. വരുംപാദങ്ങളില്‍ ഉപഭോക്തൃ ഉത്പന്നങ്ങള്‍ക്ക് ആവശ്യകത വര്‍ധിക്കുകയൂം വില്‍പന കൂടുകയും ചെയ്യുന്ന സാഹചര്യത്തില്‍ മാര്‍ജിനും മെച്ചപ്പടും.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില 1080 രൂപ, നിലവില്‍ 952 രൂപ. Stock Recommendation by Motilal Oswal Investment Service

Equity investing is subject to market risk. Always do your own research before investing.

Related Articles

Next Story

Videos

Share it