100 ശതമാനം നേട്ടം കൈവരിച്ച ടാറ്റ ഓഹരികള്‍ കാണാം

ജുന്‍ജുന്‍വാല ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ വലുതും ചെറുതുമായ നിക്ഷേപകരില്‍ പലരും ടാറ്റ സ്റ്റോക്കുകളില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം കാണിക്കുന്നവരാണ്. കഴിഞ്ഞ വര്‍ഷം ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള 29 സ്റ്റോക്കുകളില്‍ 17 എണ്ണം മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളായിക്കഴിഞ്ഞിരുന്നു. ഈ വര്‍ഷവും ഇത് 11 എണ്ണം മള്‍ട്ടിബാഗ്ഗര്‍ ആയി.

ഇതില്‍ ടാറ്റ എല്‍എക്‌സി ഒരു മാസത്തിനിടയില്‍ 2445 രൂപയോളമാണ് ഉയര്‍ന്നത്. വാസ്തവത്തില്‍ ടാറ്റയുടെ ഒറ്റ സ്‌റ്റോക്ക് ഒഴികെ മറ്റെല്ലാ ടാറ്റ ഓഹരികളും പോസിറ്റീവ് നേട്ടങ്ങള്‍ നിക്ഷേപകര്‍ക്ക് സമര്‍പ്പിക്കുന്നുണ്ട്. റാലിസ് ഇന്ത്യ മാത്രമാണ് ഉറക്കത്തില്‍ എന്നു പറയാം. 29 ടാറ്റ സ്റ്റോക്കുകളില്‍ ആറെണ്ണം 50 മുതല്‍ 70 ശതമാനം വരെ ഉയര്‍ച്ചയാണ് കയ്യടക്കുന്നത്. ഇന്നും ടാറ്റ എല്‍എക്‌സി കുതിച്ചു. 571 രൂപയോളമാണ് എല്‍എക്‌സി ഓഹരി വില ഇന്നു മാത്രം ഉയര്‍ന്നത്.

2022 സാമ്പത്തിക വര്‍ഷം ഇതുവരെ 100 ശതമാനത്തിലധികം നേട്ടമുണ്ടാക്കിയ ടാറ്റ ഓഹരികള്‍ ഏതെല്ലാമെന്ന് ചുവടെ കാണാം.

ടാറ്റ എല്‍എക്്സി ലിമിറ്റഡ്

ഒറ്റ ദിവസത്തില്‍ 571 രൂപയും ഒരു മാസത്തില്‍ 2445 രൂപയും ഉയര്‍ന്ന ടാറ്റ സ്റ്റോക്കിന് മെറ്റല്‍ മേഖലയിലെ വിലക്കയറ്റം തന്നെയാണ് തുണയായത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ലോഹ വില, പ്രത്യേകിച്ച് സ്റ്റീല്‍ വില ഏകദേശം ഇരട്ടിയായി വര്‍ദ്ധിച്ചതിനാല്‍ ടാറ്റ സ്റ്റീല്‍ ഓഹരികള്‍ കഴിഞ്ഞ ഒരു വര്‍ഷമായി ഉയരുകയാണ്. ഉരുക്ക് ലോഹത്തിന്റെ വിലയിലെ ഈ വര്‍ധന കമ്പനിയുടെ വരുമാനം വര്‍ധിക്കുന്നതിലേക്ക് നയിച്ചു.

റിസര്‍ച്ച്, സ്ട്രാറ്റജി മുതല്‍ ഇലക്ട്രോണിക്സ്, മെക്കാനിക്കല്‍ ഡിസൈന്‍, സോഫ്റ്റ്വെയര്‍ വികസനം അടക്കമുള്ള ഇന്റഗ്രേറ്റഡ് സേവനങ്ങള്‍ ലഭ്യമാക്കുന്ന ടാറ്റ ഗ്രൂപ്പ് കമ്പനിയാണ് ടാറ്റ എല്‍എക്സി.

നടപ്പു സാമ്പത്തിക വര്‍ഷം 200 ശതമാനത്തിലേറെ മുന്നേറ്റം എല്‍എക്സി ഓഹരികള്‍ കയ്യടക്കുന്നുണ്ട്. 2021 ഏപ്രിലില്‍ 2,770 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. തിങ്കളാഴ്ച (മാച്ച് 28) വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 9,010.00 രൂപയ്ക്കാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഓട്ടോമോട്ടീവ് സ്റ്റാംപിംഗ്‌സ് ആന്‍ഡ് അസംബ്ലീസ് ലിമിറ്റഡ്

നടപ്പു സാമ്പത്തിക വര്‍ഷം 1,300 ശതമാനത്തിലധികം മുന്നേറ്റം ഓട്ടോമോട്ടീവ് സ്റ്റാംപിങ്സ് ആന്‍ഡ് അസംബ്ലീസ് കാഴ്ച്ചവെക്കുന്നുണ്ട്. ടാറ്റ ഓട്ടോകോമ്പ് സിസ്റ്റംസാണ് ഇവരുടെ മാതൃകമ്പനി. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 34 രൂപയുണ്ടായിരുന്ന ഓഹരി വില ഇപ്പോള്‍ 504.80 രൂപയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 925.45 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 30.25 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ടാറ്റ ടെലിസര്‍വീസസ് (മഹാരാഷ്ട്ര) ലിമിറ്റഡ്

ബ്രോഡ്ബാന്‍ഡ്, ടെലികമ്മ്യൂണിക്കേഷന്‍സ്, ക്ലൗഡ് സേവന രംഗങ്ങളില്‍ ടാറ്റയുടെ ചുവടുവെയ്പ്പാണ് ടാറ്റ ടെലിസര്‍വീസസ്. ടാറ്റ ടെലി ബിസിനസ് സര്‍വീസസ് ലിമിറ്റഡ് എന്നാണ് കമ്പനിയുടെ പുതിയ പേര്. നടപ്പു സാമ്പത്തിക വര്‍ഷം 1,200 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്കില്‍ കാണാം. 2021 ഏപ്രില്‍ കാലത്ത് 21 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില വെള്ളിയാഴ്ച്ച തിരശ്ശീലയിട്ടത് 150 രൂപയാണ്. പോയവാരം മുഴുവന്‍ അപ്പര്‍ സര്‍ക്യൂട്ടുകള്‍ കമ്പനി കണ്ടു. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 290.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 10.45 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

നെല്‍കോ ലിമിറ്റഡ്

നടപ്പു സാമ്പത്തിക വര്‍ഷം 250 ശതമാനത്തിലേറെ മുന്നേറ്റം നെല്‍കോ ഓഹരികള്‍ സ്വന്തമാക്കി. ഏപ്രില്‍ കാലത്ത് 197 രൂപയില്‍ തങ്ങി നിന്ന നെല്‍കോയുടെ ഇപ്പോഴത്തെ ഓഹരി വില 698.95 രൂപയാണ്. വിപണി മൂല്യം 1,548 കോടി രൂപ. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 971.95 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 179 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. ടാറ്റയുടെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സാറ്റലൈറ്റ് സേവനദാതാക്കളാണ് നെല്‍കോ.

ടായോ റോള്‍സ് ലിമിറ്റഡ്

നടപ്പു സാമ്പത്തിക വര്‍ഷം 220 ശതമാനത്തിലധികം ഉയര്‍ച്ച ടായോ റോള്‍സ് അറിയിക്കുന്നുണ്ട്. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 38 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 122.80 രൂപയില്‍ എത്തിനില്‍ക്കുന്നു. ടാറ്റ സ്റ്റീലിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മെറ്റല്‍ ഫാബ്രിക്കേഷന്‍ കമ്പനിയാണ് ടായോ റോള്‍സ്. ആസ്ഥാനം ജംഷഡ്പൂര്‍. കാസ്റ്റ് റോളുകള്‍, ഫോര്‍ജ്ഡ് റോളുകള്‍, സ്പെഷ്യാല്‍ കാസ്റ്റിങ്, പിഗ് അയണ്‍ എന്നിവ കമ്പനിയുടെ പ്രധാന ഉല്‍പ്പന്നങ്ങളാണ്.

ഓറിയന്റല്‍ ഹോട്ടല്‍സ് ലിമിറ്റഡ്

നടപ്പു സാമ്പത്തിക വര്‍ഷം 175 ശതമാനത്തിലേറെ നേട്ടമാണ് ഓറിയന്റല്‍ ഹോട്ടല്‍സ് നിക്ഷേപകര്‍ക്ക് തിരിച്ചുകൊടുക്കുന്നത്. കഴിഞ്ഞ ഏപ്രില്‍ കാലത്ത് 22 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ എത്തിനില്‍ക്കുന്നത് 65.00 കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 65.00 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 21.10 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷ്യം വഹിച്ചു.

ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ ലിമിറ്റഡ്

ടാറ്റ മോട്ടോര്‍സും ഇക്കണോമിക് കോര്‍പ്പറേഷന്‍ ഗോവയും സംയുക്തമായി പ്രമോട്ട് ചെയ്യുന്ന വാഹനഘടക നിര്‍മാണ കമ്പനിയാണ് ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ഓഫ് ഗോവ. നടപ്പു സാമ്പത്തിക വര്‍ഷം 139 ശതമാനം വര്‍ധനവ് കമ്പനിയുടെ ഓഹരി വിലയില്‍ സംഭവിച്ചു. 2021 ഏപ്രില്‍ കാലത്ത് 425 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില തിങ്കളാഴ്ച 982 രൂപയിലാണ് തിരശ്ശീലയിട്ടത്.

ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ ലിമിറ്റഡ്

നടപ്പു സാമ്പത്തിക വര്‍ഷം 130 ശതമാനത്തിലേറെ ഉയര്‍ച്ച സ്റ്റോക്കില്‍ കാണാം. 2021 ഏപ്രിലില്‍ 168 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. എന്നാല്‍ തിങ്കളാഴ്ച്ച ടിന്‍പ്ലേറ്റ് ഓഹരികള്‍ ഇടപാടുകള്‍ നിര്‍ത്തിയതാകട്ടെ 382.95 രൂപയിലും. ടാറ്റ ടിന്‍പ്ലേറ്റ് എന്നറിയപ്പെടുന്ന ടിന്‍പ്ലേറ്റ് കമ്പനി ഓഫ് ഇന്ത്യ 1920 -ലാണ് സ്ഥാപിതമായത്. ടാറ്റ സ്റ്റീലിന് കീഴിലാണ് കമ്പനിയുടെ പ്രവര്‍ത്തനം. ഇന്ത്യയിലെ ഏറ്റവും വലിയ ടിന്‍പ്ലേറ്റ് നിര്‍മാതാക്കളാണ് ഇവര്‍. നിലവില്‍ 70 ശതമാനം മാര്‍ക്കറ്റ് വിഹിതം കമ്പനിയുടെ പക്കലുണ്ട്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 412.15 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 146.30 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

തേജസ് നെറ്റ്വര്‍ക്ക്സ് ലിമിറ്റ്ഡ്

ബെംഗളൂരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒപ്റ്റിക്കല്‍, ബ്രോഡ്ബാന്‍ഡ്, ഡാറ്റ നെറ്റ്വര്‍ക്കിംഗ് കമ്പനിയാണ് തേജസ് നെറ്റ്വര്‍ക്ക്സ്. ടെലികോം കമ്പനികള്‍ക്കും ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ക്കും ഉപകരണങ്ങള്‍ നിര്‍മിച്ചു വില്‍ക്കുകയാണ് കമ്പനിയുടെ പ്രധാന ബിസിനസ്. നടപ്പു സാമ്പത്തിക വര്‍ഷം തേജസ് നെറ്റ്വര്‍ക്ക്സ് ഓഹരികള്‍ 140 ശതമാനത്തിലധികം മുന്നേറ്റം കയ്യടക്കുന്നുണ്ട്.

കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 570.20 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 156 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്. 2021 ഏപ്രിലില്‍ 167 രൂപ യായിരുന്ന ഓഹരിക്ക് നിലവിലെ വില 380.70 രൂപയാണ്.

ആര്‍ട്സണ്‍ എന്‍ജിനീയറിംഗ് ലിമിറ്റഡ്

ഹൈദരാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എന്‍ജിനീയറിംഗ് കമ്പനിയയ ആര്‍ട്സണ്‍ എന്‍ജിനീയറിംഗ് നടപ്പു സാമ്പത്തിക വര്‍ഷം ഇതുവരെ 141 ശതമാനത്തോളം ഉയര്‍ച്ച കൈവരിച്ചു. കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ 40 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 102.20 രൂപയാണ്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 150.90 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 38.55 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷ്യം വഹിച്ചു.

ടാറ്റ പവര്‍ കമ്പനി

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടാറ്റയുടെ ഇലക്ട്രിക് യൂട്ടിലിറ്റി കമ്പനിയാണ് ടാറ്റ പവര്‍. വൈദ്യുതി ഉത്പാദനവും വിതരണവുമാണ് ടാറ്റ പവറിന്റെ പ്രധാന ബിസിനസ്. നടപ്പു സാമ്പത്തിക വര്‍ഷം 130 ശതമാനത്തിലേറെ ഉയര്‍ച്ച ടാറ്റ പവറിന്റെ ഓഹരി വിലയില്‍ കാണാം. 2021 ഏപ്രിലില്‍ 105 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 239.50 രൂപയാണ്. ഇക്കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 269.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 89.95 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി

താജ് ഗേറ്റ് വേ ഉള്‍പ്പെടുന്ന ഹോട്ടലുകളിലൂടെ നിറസാന്നിധ്യമായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി 1899 -ല്‍ ജംഷഡ്ജി ടാറ്റയാണ് സ്ഥാപിച്ചത്. മുംബൈ ആസ്ഥാനമായ കമ്പനി നടപ്പു സാമ്പത്തിക വര്‍ഷം 121 ശതമാനത്തിലധികം വര്‍ധനവ് ഇന്ത്യന്‍ ഹോട്ടല്‍സിന്റെ ഓഹരി വിലയില്‍ ഉണ്ടായി. 2021 ഏപ്രിലില്‍ 108 രൂപയുണ്ടായിരുന്ന കമ്പനിയുടെ ഓഹരി വില ഇപ്പോള്‍ 232.00 രൂപയിലാണ് നിക്കുന്നത്. കഴിഞ്ഞ 52 ആഴ്ച്ചക്കിടെ 235.70 രൂപ വരെയുള്ള ഉയര്‍ച്ചയ്ക്കും 90.94 രൂപ വരെയുള്ള താഴ്ച്ചയ്ക്കും സ്റ്റോക്ക് സാക്ഷിയാണ്.

Disclaimer : These are just performance report of tata stocks, and share price taken on March 28th. Not share recommendation

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it