Begin typing your search above and press return to search.
സ്വര്‍ണ ഇ ടി എഫില്‍ നിക്ഷേപിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം
സ്വര്‍ണ ഇ ടി എഫ്ഫുകള്‍ക്ക് ഇന്ത്യയില്‍ പ്രചാരം വര്‍ധിച്ചു വരുന്നു. 13 ല്‍ പ്പരം ഇ ടി എഫുകളില്‍ നിക്ഷേപിക്കാന്‍ ഓഹരി എക്‌സ്‌ചേഞ്ചുകള്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഡീമാറ്റ് അക്കൗണ്ട് ഉള്ളവര്‍ക്ക് ഇതില്‍ നിക്ഷേപിച്ച് സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ക്ക് അനുസരിച്ച് ലാഭം നേടാന്‍ സാധിക്കും. നിക്ഷേപങ്ങള്‍ യൂണിറ്റുകളായാണ് വിപണനം നടത്തുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന് തത്തുല്യമായ മൂല്യമാണ് ഒരു യൂണിറ്റായി കണക്കാക്കുന്നത്. സ്വര്‍ണ ഇ ടി എഫില്‍ നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം:
1. മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി (Assets Under Management-AUM): കൂടുതല്‍ ആസ്തികള്‍ ഉള്ള ഫണ്ടുകള്‍ നിക്ഷേപിക്കുന്നതാണ് ഉചിതം. കൂടുതല്‍ നിക്ഷേപകര്‍ അതില്‍ വിശ്വാസം അര്‍പ്പിച്ചതിന്റെ സൂചനയാണ്.
2. ചെലവ് അനുപാതം (expense ratio): ഫണ്ട് മാനേജര്‍ നിക്ഷേപം കൈകാര്യം ചെയ്യുന്നതിന് ചെലവ് ഉണ്ട്. ചെലവ് അനുപാതം കുറവ് രേഖപ്പെടുത്തിയിട്ടുള്ള ഇ ടി എഫില്‍ നിക്ഷേപിച്ചാല്‍ ആദായം മെച്ചമായിരിക്കും.
3. ട്രാക്കിങ് പിശക് : സ്വര്ണത്തിന്റ്റെ വില നിത്യേന മാറി കൊണ്ടിരിക്കുന്നത് കൊണ്ടും, ക്യാഷ് നിക്ഷേപങ്ങള്‍ ഉള്ളതിനാലും ഏതൊരു ഫണ്ട് മാനേജര്‍ക്കും ട്രാക്കിങ് പിശക് ഉണ്ടാകാം.ട്രാക്കിങ് പിശക് കുറവുള്ള ഫണ്ടുകളില്‍ നിക്ഷേപിക്കാം.
4. ട്രേഡിങ്ങ് വോളിയം : ഇ ടി എഫുകള്‍ പെട്ടന്ന് പണമാക്കാന്‍ സാധിച്ചാല്‍ മാത്രമാണ് നിക്ഷേപം ഫലവത്താവുന്നത്. അതിനാല്‍ വിപണനം കൂടുതല്‍ നടക്കുന്ന ഇ ടി എഫ്ഫുകളില്‍ നിക്ഷേപിക്കണം.
സ്വര്‍ണ ഇ ടി എഫ്ഫുകളില്‍ നിക്ഷേപിക്കുന്നത് സ്വര്‍ണ വിലയില്‍ ഉണ്ടാകുന്ന വ്യതിയാനത്തില്‍ നിന്ന് നേട്ടം ഉണ്ടാക്കാന്‍ സഹായിക്കുന്നു. സ്വര്‍ണാഭരണത്തിന് പണിക്കൂലി നല്‍കണം, സുരക്ഷിതമായി സൂക്ഷിക്കുന്നതിനും ചെലവ് ഉണ്ട്. എന്നാല്‍ ഇത് രണ്ടും സ്വര്‍ണ ഇ ടി എഫ്ഫുകളള്‍ക്ക് ബാധകമല്ല. നിക്ഷേപകരുടെ പണം സ്വര്‍ണ കട്ടികള്‍ വാങ്ങാനാണ് ഫണ്ടുകള്‍ ഉപയോഗിക്കുന്നത്. സ്വര്‍ണ കട്ടിയായി വേണ്ടവര്‍ക്ക് അങ്ങനെയും നിക്ഷേപം പിന്‍വലിക്കാം.
Next Story
Videos