ഈ ഓട്ടോ ഓഹരി കഴിഞ്ഞ ഒരു വര്‍ഷം നിക്ഷേപകര്‍ക്ക് നല്‍കിയത് 250 ശതമാനം നേട്ടം

ഓട്ടോ മേഖലയില്‍ നിരവധിപ്രമുഖര്‍ തേടിപ്പിടിച്ച് നിക്ഷേപിച്ചിരുന്ന ഓഹരിയാണ് വിപണി വിദ്ഗധര്‍ ഇത്തവണ ചര്‍ച്ച ചെയ്യുന്നത്. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നറിയപ്പെടുന്ന രാകേഷ് ജുന്‍ജുന്‍വാലയുള്‍പ്പെടെ ഉള്ളവര്‍ നിക്ഷേപം നടത്തിയിട്ടുള്ള ടാറ്റ മോട്ടോഴ്സ് ആണ് ആ കറുത്ത കുതിര. ടാറ്റ മോട്ടോഴ്‌സിന്റെ ഓഹരി വില കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 250 ശതമാനം നേട്ടമാണ് നിക്ഷേപകര്‍ക്ക് നല്‍കിയതെന്നും ഓഹരി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

ടാറ്റാ മോട്ടോഴ്‌സ് ഓഹരികള്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ താരമായത് കഴിഞ്ഞ വര്‍ഷമാണ്. 98.25 രൂപയില്‍ നിന്ന് എന്‍എസ്ഇയില്‍ 344.50 രൂപയായാണ് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഈ ഓഹരി ഉയര്‍ന്നത്. 240 ശതമാനമാണ് എന്‍എസ്ഇ രേഖപ്പെടുത്തിയ നേട്ടം.
കമ്പനിയുടെ വളര്‍ച്ചയെ അടിസ്ഥാനമാക്കിയുള്ള അടിസ്ഥാനകാര്യങ്ങളെക്കുറിച്ച് സംസാരിച്ച പ്രോഫിറ്റ്മാര്‍ട്ട് സെക്യൂരിറ്റീസിലെ റിസര്‍ച്ച് ഹെഡ് അവിനാശ് ഗോരഷ്‌കര്‍ പറഞ്ഞത് ഇങ്ങനെയാണ്- ''അണ്‍ലോക്ക് പ്രവര്‍ത്തനങ്ങള്‍ അതിവേഗം വര്‍ധിച്ചുകൊണ്ടിരിക്കുന്നതിനാല്‍ ഓട്ടോ മേഖലയ്ക്ക് വേഗത കൈവരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിന്റെ അടിസ്ഥാനകാര്യങ്ങള്‍ പരിശോധിക്കുമ്പോള്‍, 2023-24 സാമ്പത്തിക വര്‍ഷത്തോടെ ടാറ്റ മോട്ടോഴ്‌സ് കടരഹിത കമ്പനിയായി മാറുമെന്ന കമ്പനി മാനേജ്‌മെന്റിന്റെ പ്രഖ്യാപനം ശരിയായി വന്നേക്കാം. ഇതിലൂടെ കൂടുതല്‍ മുന്നേറ്റവും പ്രതീക്ഷിക്കുന്നു.


Related Articles

Next Story

Videos

Share it