Begin typing your search above and press return to search.
ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്ന ഈ ബാങ്കിംഗ് സ്‌റ്റോക്ക് 'ബുള്ളിഷ്' എന്ന് നിരീക്ഷകര്‍
ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ള ഈ ബാങ്കിംഗ് സ്‌റ്റോക്കില്‍ ഏറെ ' ബുള്ളിഷ്' ആണെന്ന് എച്ചിഡിഎഫ്‌സി സെക്യൂരിറ്റീസ് ഉള്‍പ്പെടെയുള്ള ബ്രോക്കറേജസിന്റെ റിപ്പോര്‍ട്ടുകള്‍. കേരളത്തില്‍ നിന്നുള്ള ഫെഡറല്‍ ബാങ്കാണ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയില്‍ വീണ്ടും ചര്‍ച്ചയാകുന്നത്.
ഇക്കഴിഞ്ഞ പാദത്തിലും മികച്ച പ്രകടനം കാഴ്ച വച്ച ബാങ്കിംഗ് സ്റ്റോക്ക് വരും പാദത്തില്‍ നിക്ഷേപകര്‍ക്ക് മികച്ച നേട്ടം നല്‍കിയേക്കുമെന്നാണ് രാജ്യത്തെ വിവിധ ബ്രോക്കറേജുകള്‍ റിപ്പോര്‍ട്ട് നല്‍കുന്നത്.
ബാങ്ക് ഈയടുത്ത് നിരവധി മുതിര്‍ന്ന നേതാക്കളെ ബാങ്കിന്റെ ഡയറക്റ്റര്‍ ബോര്‍ഡില്‍ നിയമിച്ചിട്ടുണ്ട്. കൂടാതെ, ശ്യാം ശ്രീനിവാസനെ എംഡിയും സിഇഒയും ആയി മൂന്ന് വര്‍ഷത്തേക്ക് കൂടി നിലനിര്‍ത്താനുള്ള ആര്‍ബിഐ തീരുമാനം കൂടി വന്നത് മാനേജ്‌മെന്റിലെ സ്ഥിരതയും മികച്ച വിശ്വാസതയും കൈവരിക്കാന്‍ ബാങ്കിനെ സഹായിക്കും.''എച്ചിഡിഎഫ്‌സി സെക്യൂരിറ്റീസ് ഒരു കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
2021 സെപ്തംബര്‍ വരെയുള്ള ബിഎസ്ഇ ഷെയര്‍ഹോള്‍ഡിംഗ് ഡാറ്റ പ്രകാരം ഫെഡറല്‍ ബാങ്കില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് 2.64% ഓഹരിയുണ്ട്, അതേസമയം അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 1.01% ഓഹരിയുമുണ്ട്. 102 രൂപയില്‍ ട്രേഡിംഗ് തുടരുന്ന ഓഹരി ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നും നിരീക്ഷകര്‍ പറയുന്നു.
ജൂലൈ-സെപ്തംബര്‍ കാലയളവില്‍ ഫെഡറല്‍ ബാങ്കിന് 488 കോടി രൂയായിരുന്നു അറ്റലാഭം. കഴിഞ്ഞ വര്‍ഷം ഇതേകാലയളവില്‍ ഇത് 315.70 കോടി രൂപയായിരുന്നു. അറ്റലാഭത്തില്‍ 55 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
(The is not a Dhanam share recommendation )
Next Story
Videos