ഈ ബാങ്കിംഗ് സ്‌റ്റോക്ക് ഉയര്‍ന്നത് 23%; സ്‌മോള്‍, മിഡ്ക്യാപ് നിക്ഷേപകര്‍ക്ക് ഗുണകരമാകുമോ?


വലിയൊരു വിഭാഗം റീറ്റെയ്ല്‍ നിക്ഷേപകരും തങ്ങളുടെ പോര്‍ട്ട്‌ഫോളിയോയില്‍ ചേര്‍ക്കാന്‍ ആഗ്രഹിക്കുന്ന ബാങ്കിംഗ് സ്‌റ്റോക്ക് ആണ് ഫെഡറല്‍ ബാങ്ക്. രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോയിലെ ഈ ബാങ്കിംഗ് സ്‌റ്റോക്ക് 2022 ഏപ്രിലില്‍ 53 ആഴ്ചയയിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷം ഒന്നു താഴ്ന്നിരുന്നു. എന്നിരുന്നാലും, അതിനുശേഷം ശക്തമായ Q1FY23 ഫലങ്ങളുടെ പ്രഖ്യാപനത്തോടെ തിരികെ 52 ആഴ്ചയിലെ ഏറ്റവും ഉയര്‍ന്ന നിരക്കായ 109.45 രൂപയിലെത്തി. ഇക്കഴിഞ്ഞ ദിവസത്തെ ക്ലോസിംഗിലായിരുന്നു ഇത്.


നിലവില്‍ (ജൂലൈ 23) 106.90 രൂപയ്ക്കാണ് സ്റ്റോക്ക് ട്രേഡിംഗ് തുടരുന്നത്. ഇക്കഴിഞ്ഞ ഒരു മാസത്തെ വളര്‍ച്ച പരിശോധിച്ചാല്‍ ഈ സ്‌റ്റോക്ക് ഏകദേശം 89 രൂപയില്‍ നിന്ന് 109.45 രൂപയായി ഉയര്‍ന്നതായി കാണാം. ഏകദേശം 23 ശതമാനം വര്‍ധനവ്. രാകേഷ് ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ള സ്‌റ്റോക്ക് സ്‌മോള്‍ മിഡ് ക്യാപ് നിക്ഷേപകര്‍ക്ക് നേട്ടമാണ്.


ഫെഡറല്‍ ബാങ്കിലെ രാകേഷ് ജുന്‍ജുന്‍വാലയുടെ ഓഹരി പങ്കാളിത്തം


2022 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള പാദത്തിലെ ഫെഡറല്‍ ബാങ്ക് ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും ചേര്‍ന്ന് കേരളം ആസ്ഥാനമായ ബാങ്കില്‍ 2,10,00,000 അഥവാ 1.01 ശതമാനം ഓഹരികള്‍ കൈവശം വച്ചിരിക്കുന്നു. രാകേഷ് ജുന്‍ജുന്‍വാലയ്ക്ക് മാത്രം, 5,47,21,060 വ്യക്തിഗത ഓഹരികള്‍ ആണ് ഫെഡറല്‍ ബാങ്കിലുള്ളത്. 2.64 ശതമാനം ഓഹരികള്‍ വരുമിത്. ഇതോടെ ജുന്‍ജുന്‍വാല ദമ്പതികള്‍ക്ക് ഫെഡറല്‍ ബാങ്കില്‍ ആകെ 3.65 ശതമാനം ഓഹരിയുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it