സര്‍വ്വകാല ഉയരത്തില്‍ ജുന്‍ജുന്‍വാലയുടെ ഈ പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്ക്

ജുന്‍ജുന്‍വാല ഓഹരികളിലെ ഈ ഹോസ്പിറ്റാലിറ്റി സ്റ്റോക്കിന് മുന്‍പും ആരാധകര്‍ നിരവധിയാണ്. ഇപ്പോഴിതാ സര്‍വകാല ഉയരങ്ങള്‍ കീഴടക്കുന്ന സ്‌റ്റോക്ക് 260 -265 രൂപ എന്ന ഉയരത്തില്‍ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 147.02 ശതമാനം ഉയര്‍ച്ചയാണ് ഈ സ്റ്റോക്ക് നേടിയെടുത്തിട്ടുള്ളത്.

ഗേറ്റ്‌വേ താജ് ഉള്‍പ്പെടെയുള്ള ഹോട്ടലുള്‍പ്പെടുന്ന ഇന്ത്യന്‍ ഹോട്ടല്‍സ്(IHCL) ആണ് ഈ ഓഹരി. ആഗോള സമ്പദ്വ്യവസ്ഥ കോവിഡ് -19 ചൂടില്‍ ആടിയുലഞ്ഞിട്ടും ഈ കമ്പനി സ്‌റ്റോക്ക്, ഓഹരി ഉടമകള്‍ക്ക് മികച്ച വരുമാനം നല്‍കിയതായി കാണാം. മികച്ച മുന്നേറ്റം തുടരുന്ന ഹോസ്പിറ്റാലിറ്റി ഓഹരികളില്‍ ഇന്ത്യന്‍ ഹോട്ടല്‍ ഓഹരികള്‍ക്ക് ഡിമാന്‍ഡും ഉയര്‍ന്നിട്ടുള്ളതായി ഓഹരി വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.

വാസ്തവത്തില്‍, കഴിഞ്ഞ ഒരു വര്‍ഷത്തില്‍, IHCL ഷെയര്‍ അതിന്റെ ഷെയര്‍ഹോള്‍ഡര്‍മാര്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി. ഓരോ ലെവലും ഏകദേശം 110 രൂപ മുതല്‍ 160 രൂപ വരെ ഉയര്‍ന്നു. ഈ കാലയളവില്‍ 140 ശതമാനം വര്‍ധനവുണ്ടായി.

Q4FY22 ഫലങ്ങളില്‍ പ്രതീക്ഷിച്ചതിലും ശക്തമായ ഫലങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം, കഴിഞ്ഞ കുറച്ച് സെഷനുകളായി ഇന്ത്യന്‍ ഹോട്ടല്‍ ഓഹരി വിലകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതായി കാണാം. ചൊവ്വാഴ്ച (ഏപ്രില്‍ 03 ന്) ഓഹരി 260 രൂപയിലാണ് ട്രേഡിംഗ് നടത്തിയത്.

ഏറ്റവും പുതിയ ഹോള്‍ഡിംഗ് പാറ്റേണുകള്‍ അനുസരിച്ച് ജുന്‍ജുന്‍വാലയ്ക്ക് 1,57,29,200 ഓഹരികള്‍ അല്ലെങ്കില്‍ 1.11 ശതമാനം ഓഹരികളാണ് ജുന്‍ജുന്‍വാല കൈവശം വച്ചിട്ടുള്ളത്. അതേസമയം അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 1,42,87,765 IHCL ഓഹരികള്‍ അല്ലെങ്കില്‍ കമ്പനിയില്‍ 1.01 ശതമാനം ഓഹരികള്‍ ആണ് ഉള്ളത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it