ജുന്‍ജുന്‍വാല കൈവശം വച്ചിരിക്കുന്ന ഈ ഓഹരിക്ക് ഡിമാന്‍ഡ് വര്‍ധിച്ചു

രാജ്യത്ത് നിരവധി റീറ്റെയ്ല്‍ ഇന്‍വെസ്റ്റര്‍മാരാണ് രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ പോര്‍ട്ട്‌ഫോളിയോ പിന്തുടരുന്നത്. ഈ അടുത്ത കാലത്ത് ജുന്‍ജുന്‍വാല നിക്ഷേപം നടത്തിയ സ്റ്റോക്കുകള്‍ നിക്ഷേപകര്‍ക്ക് നല്‍കിയത് മികച്ച നേട്ടമാണ്. അത്തരത്തിലൊരു ഓഹരിയാണ് ഇപ്പോള്‍ ചര്‍ച്ചയായിട്ടുള്ളത്.

ജൂണ്‍ പാദത്തില്‍ രാകേഷ് ജുന്‍ജുന്‍വാല തന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് ചേര്‍ത്ത ഈ ഓഹരി ഫോറിന്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്‌റ്റേഴ്‌സ് (എഫ്‌ഐഐ) മ്യൂച്വല്‍ ഫണ്ടുകള്‍ എന്നിവരുടെയെല്ലാം ഹോട്ട് പിക്ക് ആയിരിക്കുകയാണ്. ഇന്ത്യ ബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ആണ് ആ റിയല്‍ എസ്റ്റേറ്റ് ധനകാര്യമേഖലയിലെ സ്റ്റോക്ക്.
Q1 FY22 കാലയളവിലെ ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സിന്റെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, എഫ്‌ഐഐകള്‍ ഈ രാകേഷ് ജുന്‍ജുന്‍വാല സ്‌റ്റോക്കില്‍ 2021 ജൂണ്‍ പാദത്തില്‍ 33.63 ശതമാനമായി ഓഹരികള്‍ ഉയര്‍ത്തി.
2021 മാര്‍ച്ച് പാദത്തില്‍ 33.61 ശതമാനമായിരുന്നു ഇത്. ജൂണിലാണ് ഈ ഓഹരികള്‍ ജുന്‍ജുന്‍വാല സ്വന്തമാക്കിയത് എന്നതും ശ്രദ്ധേയമാണ്. ആ ഓഹരിയിലെ മ്യൂച്വല്‍ ഫണ്ടുകള്‍ ഇതേ കാലയളവില്‍ 2.81 ശതമാനത്തില്‍ നിന്ന് 2.95 ശതമാനമായി വിഹിതമുയര്‍ത്തിയിട്ടുമുണ്ട്.
ഈ കാലയളവില്‍, ജുന്‍ജുന്‍വാല ഒരു കോടി ഇന്ത്യാബുള്‍സ് ഹൗസിംഗ് ഫിനാന്‍സ് ഓഹരികളാണ് വാങ്ങിയത്. ഇത് കമ്പനി ഓഹരികളുടെ 2.17 ശതമാനമാണ്. 249 രൂപ നിലവാരത്തിലാണ് ഇപ്പോള്‍ ഈ സ്‌റ്റോക്ക് ട്രേഡ് ചെയ്യുന്നത്.

(this is not a share recommendation, this is just an info )

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it