85 രൂപയില്‍ താഴെയുള്ള ഈ ജുന്‍ജുന്‍വാല ഓഹരി നിക്ഷേപകര്‍ക്ക് സമ്മാനിച്ചത് മികച്ച നേട്ടം

രാകേഷ് ജുന്‍ജുന്‍വാലയുടെ (Rakesh Jhunjhunwala) പോര്‍ട്ട്‌ഫോളിയോയില്‍ ഇക്കഴിഞ്ഞ ട്രെഡിംഗ് പിരീഡില്‍ ഉയര്‍ന്ന നിലവാരത്തിലേക്ക് എത്തിയ ഓഹരികളിലൊന്നാണ് ഇന്നത്തെ താരം. ആര്‍ക്കും വേണ്ടാതിരുന്ന ഒരു ഓട്ടോ കംപോണന്റ്‌സ് നിര്‍മാതാക്കളാണ് ഈ കമ്പനി സ്റ്റോക്ക്. ഓട്ടോ സ്റ്റോക്കുകളിലെ റാലിയെത്തുടര്‍ന്ന് 52 ആഴ്ചയിലെ ഉയത്തിലെത്തിയ ഈ ഓഹരി കഴിഞ്ഞ ദിവസം 85 രൂപ കടന്നു. ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് ആണ് ഈ സ്റ്റോക്ക്. ഇക്കഴിഞ്ഞ ദിവസം മാത്രം 10 ശതമാനം നേട്ടം കൈവരിച്ച ഓട്ടോലൈന്‍ ഓഹരികള്‍ 52 ആഴ്ചയിലെ ഏറ്റവും മികച്ച നിലവാരത്തിലാണ് തുടരുന്നത്.

ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസ് കൊവിഡ് കാലത്ത് പെന്നി സ്റ്റോക്കുകളില്‍ ശ്രദ്ധിക്കപ്പെട്ട ചില ഓഹരികളില്‍ ഒന്നാണ്. അന്ന് (2020 മാര്‍ച്ച് 27-ന്) ഓഹരി ഒന്നിന് 9.70 രൂപ മാത്രമായിരുന്നു ഇതിനുണ്ടായിരുന്നത്. കോവിഡിന് ശേഷം കഥ മാറി, വെറും 30 മാസത്തിനിടെ ഓഹരി, ഉടമകള്‍ക്ക് ഏകദേശം 780 ശതമാനം റിട്ടേണ്‍ നല്‍കി. അങ്ങനെ പെന്നി സ്‌റ്റോക്ക് മള്‍ട്ടിബാഗറായി.
ഈ സ്‌മോള്‍ ക്യാപ് ഓട്ടോ സ്റ്റോക്ക് സമീപകാല സെഷനുകളിലും നിക്ഷേപകര്‍ക്ക് മികച്ച വരുമാനം നല്‍കി. കഴിഞ്ഞ 5 സെഷനുകളില്‍ 16 ശതമാനത്തിലധികം ആണ് ഓഹരി നേട്ടം കൊയ്തത്. ഒരു മാസത്തിനിടെ നോക്കിയാലോ, നേട്ടം 40 ശതമാനത്തോളമാണ്. ഈ വര്‍ഷം ഇതുവരെ ഓഹരികളുടെ കുതിപ്പ് 45 ശതമാനത്തിനു മുകളിലാണ്. 2022 ജനുവരി മൂന്നിന് ഓട്ടോലൈന്‍ ഓഹരികള്‍ക്ക് 58.95 രൂപയായിരുന്നു. ഇന്ന് (ഓഗസ്റ്റ് 11 ന്) ഓഹരികള്‍ 73-74 രൂപയ്ക്കാണ് ട്രേഡിംഗ് നടത്തുന്നത്.
ബിഗ് ബുള്‍ ഓഹരി
2022 ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, ഓട്ടോലൈന്‍ ഇന്‍ഡസ്ട്രീസില്‍ രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കും ഈ വാഹന കമ്പനിയില്‍ ഓഹരി പങ്കാളിത്തമുണ്ട്. 2022 ജൂണ്‍ 30-ന്, ബിഗ് ബുള്‍ രാകേഷ് ജുന്‍ജുന്‍വാല കമ്പനിയില്‍ 10,20,000 ഓഹരികള്‍ അല്ലെങ്കില്‍ 2.62 ശതമാനം ഓഹരികള്‍ കൈവശം വച്ചപ്പോള്‍, അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാല കമ്പനിയില്‍ 7,31,233 ഓഹരികള്‍ അല്ലെങ്കില്‍ 1.88 ശതമാനം ഓഹരികള്‍ കൈവശം വച്ചിരുന്നു. അതായത് ഇരുവരും ചേര്‍ന്നു കമ്പനിയുടെ 4.50 ഓഹരികള്‍ കൈവശം വച്ചിരിക്കുന്നു.
(ഇത് ഒരു ഓഹരി നിര്‍ദേശമല്ല)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it