വെറും 4 രൂപയില്‍ നിന്ന് 2142 രൂപയിലെത്തിയ ജുന്‍ജുന്‍വാല ഓഹരി ഇതാണ്
ജുന്‍ജുന്‍വാല ഓഹരികള്‍ ഉറ്റുനോക്കുന്നവര്‍ ഇടക്കാലത്ത് ചര്‍ച്ച ചെയ്ത സ്‌റ്റോക്കിന്റെ പ്രകടനമാണ് ഇത്. റഷ്യ-യുക്രെയ്ന്‍ യുദ്ധാനന്തരമുള്ള സങ്കീര്‍ണതകളില്‍ ഈ ടാറ്റ ഗ്രൂപ്പ് സ്റ്റോക്ക് 2022-ല്‍ ഉടനീളം നെഗറ്റീവ് പ്രകടനമാണ് കാഴ്ചവച്ചത്. സമീപകാലത്ത് ഇത് 15 ശതമാനത്തിനടുത്താണ് ഇടിഞ്ഞിരുന്നെങ്കിലും കഴിഞ്ഞ ഒരു വര്‍ഷത്തില്‍, ഈ രാകേഷ് ജുന്‍ജുന്‍വാല സ്റ്റോക്ക് 23 ശതമാനം ഉയര്‍ന്ന് 1738 രൂപയില്‍ നിന്ന് 2138 രൂപയിലെത്തി.
കഴിഞ്ഞ 5 വര്‍ഷങ്ങളില്‍, ഈ രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോ സ്റ്റോക്ക് അതിന്റെ ഓഹരി ഉടമകള്‍ക്ക് മള്‍ട്ടിബാഗര്‍ റിട്ടേണ്‍ നല്‍കി. ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് കഴിഞ്ഞ 5 വര്‍ഷത്തിനുള്ളില്‍ 516 രൂപയില്‍ നിന്ന് 2138 രൂപ എന്ന നിലയിലേക്ക് ഉയര്‍ന്നു. അഞ്ച് വര്‍ഷത്തില്‍ ഓഹരി ഉടമകള്‍ക്ക് 315 ശതമാനം റിട്ടേണും നല്‍കി. ഏതാണ് ഈ സ്റ്റോക്ക് എന്ന് ഇപ്പോള്‍ തന്നെ മനസ്സിലായോ, അതെ ടൈറ്റന്‍ തന്നെയാണ് ഈ മള്‍ട്ടിബാഗ്ഗര്‍.
ടൈറ്റന്‍ ഓഹരി വില ചരിത്രം പരിശോധിച്ചാല്‍ ഒരു നിക്ഷേപകന്‍ 5 വര്‍ഷം മുമ്പ് ഈ രാകേഷ് ജുന്‍ജുന്‍വാല സ്റ്റോക്കില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നുവെങ്കില്‍, ആ 10,000 ഇന്ന് 41,500 ആയി മാറുമായിരുന്നു. അത് പോലെ 10 വര്‍ഷം മുമ്പ് ഈ സ്റ്റോക്കില്‍ 10,000 രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍, ആ 10,000 ഇന്ന് 97,000 രൂപ ആയി മാറുമായിരുന്നു. ദാര്‍ഘകാല നിക്ഷേപകരാണ് ഇതില്‍ ഏറ്റവും നേട്ടം കൊയ്തത്.
ഈ സ്റ്റോക്കില്‍ 20 വര്‍ഷമായി നിക്ഷേപിക്കുന്നവര്‍ക്ക് ലക്ഷങ്ങള്‍ സനേട്ടമുണ്ടാക്കാനായി. അതായത്, 20 വര്‍ഷം മുമ്പ് 10,000 രൂപ ഈ സ്റ്റോക്കില്‍ നിക്ഷേപിച്ചിരുന്നെങ്കില്‍, ഇന്നത് 53 ലക്ഷമായി മാറുമായിരുന്നു.
ജൂന്‍ജുന്‍വാലയുടെയും രേഖ ജുന്‍ജുന്‍വാലയുടെയും പ്രിയസ്‌റ്റോക്ക്
ടൈറ്റന്‍ കമ്പനിയുടെ നിലവിലെ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാലയ്ക്കും ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്കും ഈ ടാറ്റ ഗ്രൂപ്പ് കമ്പനിയില്‍ 3.98 ശതമാനം നിക്ഷേപമുണ്ട്. അതായത്, 3,53,10,395 ഓഹരികള്‍. അദ്ദേഹത്തിന്റെ ഭാര്യ രേഖ ജുന്‍ജുന്‍വാലയ്ക്ക് 95,40,575 ഓഹരികള്‍ ഉണ്ട്, ഇത് കമ്പനിയുടെ മൊത്തം മൂലധനത്തിന്റെ 1.07 ശതമാനമാണ്. ആകെ നോക്കിയാല്‍ ജുന്‍ജുന്‍വാല ദമ്പതികള്‍ക്ക് ടൈറ്റന്‍ കമ്പനിയില്‍ 5.05 ശതമാനം ഓഹരിയാണ് കൈവശം വച്ചിട്ടുള്ളത്.
ഓഹരിയുടെ ഇന്നത്തെ വില 2142 രൂപയാണ് (13-ജൂൺ- 2022)
(ഇതൊരു ധനം ഓഹരി നിർദേശമല്ല, ദേശീയ റിപ്പോർട്ടുകളെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)