Begin typing your search above and press return to search.
ജുന്‍ജുന്‍വാല പോര്‍ട്ട് ഫോളിയോയിലെ ഈ ഓഹരി നല്‍കിയത് 180 ശതമാനം നേട്ടം
ഇന്ത്യന്‍ റീറ്റെയ്ല്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്ന പോര്‍ട്ടഫോളിയോയാണ് ഏയ്‌സ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയുടേത്. അദ്ദേഹത്തിന്റെ സ്റ്റോക്ക് പിക്കുകളും നിക്ഷേപ വാര്‍ത്തയും പോര്‍ട്ട്‌ഫോളിയോ ഓഹരികളുടെ ഉയര്‍ച്ച താഴ്ചകളും ചര്‍ച്ചയാകാറുമുണ്ട്. ഇക്കഴിഞ്ഞ രണ്ട് ദിവസമായി ജുന്‍ജുന്‍വാല ഓഹരികളിലെ മറ്രൊരു ഓഹരി കൂടി ശ്രദ്ധിക്കപ്പെടുകയാണ്. 180 ശതമാനം നേട്ടമാണ് ഈ ഓഹരി നിക്ഷേപകര്‍ക്ക് നല്‍കിയിരിക്കുന്നത്.
ലൈഫ് സയന്‍സസ് ഇന്‍ഗ്രീഡിയന്റ്‌സ് മേഖലയിലെ ജുബിലന്റ് ഇന്‍ഗ്രേവ്യ (മുമ്പ് ജുബിലന്റ് ലൈഫ് സയന്‍സസ്) യാണ് ഈ കമ്പനി. കമ്പനിയുടെ ഓഹരിവില 776. 95 രൂപ(ഒക്ടോബര്‍ 5 3 മണി ) യിലാണ് നില്‍ക്കുന്നത്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തില്‍ മികച്ച വളര്‍ച്ച നേടിയ കമ്പനിയുടെ ഒരു കോടി ഇക്വിറ്റി ഷെയറുകളാണ് ജുന്‍ജുന്‍വാലയും ഭാര്യ രേഖ ജുന്‍ജുന്‍വാലയും കൈവശം വച്ചിട്ടുള്ളത്.
എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് ഉള്‍പ്പെടെയുള്ള മാര്‍ക്കറ്റ് വിദഗ്ധരാണ് കമ്പനി ഓഹരികള്‍ ഇനിയും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായി പ്രവചിച്ചിട്ടുള്ളത്. സ്റ്റോക്ക് 844 രൂപയോളം ഉയരുമെന്നും ഇവര്‍ പറയുന്നു.
സ്‌പെഷാലിറ്റി കെമിക്കല്‍സ്, ന്യൂട്രീഷന്‍ ആന്‍ഡ് ഹെല്‍ത്ത് സൊല്യൂഷന്‍സ്, ലൈഫ് സയന്‍സ് കെമിക്കല്‍സ് എന്നിങ്ങനെ മികച്ച വളര്‍ച്ചാ സാധ്യതയുള്ള മൂന്നു മേഖലയിലാണ് കമ്പനിക്ക് പ്രാതിനിധ്യം.
മുന്‍ സാമ്പത്തിക വര്‍ഷത്തില്‍, ലൈഫ് സയന്‍സ് കെമിക്കല്‍സ് ബിസിനസ് വരുമാനം 13% വര്‍ദിച്ചതായും വിദഗ്ധര്‍ വിലയിരുത്തുന്നു. കൂടാതെ കമ്പനിയുടെ പോഷകാഹാരത്തിന്റെയും ആരോഗ്യ പരിഹാരത്തിന്റെയും ബിസിനസ് 17 ശതമാനം വളര്‍ച്ചയാണ് പ്രകടമാക്കുന്നത്.
Next Story
Videos