Begin typing your search above and press return to search.
11 രൂപയില്‍ നിന്ന് 59 രൂപയിലേക്ക് ഉയര്‍ന്ന് ഈ മള്‍ട്ടിബാഗ്ഗര്‍ ഓഹരി
മള്‍ട്ടിബാഗ്ഗര്‍ സ്റ്റോക്കുകളില്‍ ഒരു സ്റ്റോക്ക് ഇക്കഴിഞ്ഞ കാലയളവില്‍ 400 ശതമാനം വളര്‍ച്ചയോടെ നിക്ഷേപകരെ അതിശയിപ്പിച്ചിരിക്കുകയാണ്. പൂജവെസ്റ്റേണ്‍ മെറ്റാലിക്‌സ് ആണ് ഈ സ്റ്റോക്ക്. ബിഎസ്ഇ രേഖകള്‍ അനുസരിച്ച് രണ്ട് വര്‍ഷം കൊണ്ട് 11 രൂപയില്‍ നിന്ന് 59.35 രൂപയായിട്ടാണ് സ്റ്റോക്ക് ഉയര്‍ന്നത്.
ചുരുങ്ങിയ കാലത്തെ മികച്ച പ്രകടനം കൊണ്ട് മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളുടെ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് പൂജാവെസ്റ്റേണ്‍ മെറ്റാലിക്‌സ് (Poojawestern Metalisk) ഓഹരികള്‍. ഓഹരിയുടെ മുന്നേറ്റം ഇപ്പോഴും തുടരുകയാണ്. സ്‌മോള്‍ ക്യാപ് കമ്പനിക്ക് അടുത്തിടെ യുഎസില്‍ നിന്ന് ഒരു കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചു, ഇത് സ്റ്റോക്കില്‍ വാങ്ങല്‍ താല്‍പ്പര്യം വര്‍ധിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ സ്റ്റോക്ക് അപ്പര്‍ സര്‍ക്യൂട്ടിലെത്തി. 5 ശതമാനം അപ്പര്‍ സര്‍ക്ക്യൂട്ടില്‍ തുടരുന്ന ഓഹരി 59.35 ല്‍ ആണ് ഒക്‌റ്റോബര്‍ 14 വൈകിട്ട് ക്ലോസ് ചെയ്തത്.
2022 സെപ്റ്റംബര്‍ 21 ന് 27.50 രൂപയായിരുന്ന ഈ സ്‌മോള്‍ ക്യാപ് മെറ്റല്‍ സ്റ്റോക്ക് 59.35 രൂപയിലേക്ക് ഉയര്‍ന്നത് ഒരു മാസത്തില്‍ കുറഞ്ഞ സമയത്തിലാണ്. ഈ ചുരുങ്ങിയ സമയത്തില്‍ ഓഹരി ഉടമകള്‍ക്ക് ഏകദേശം 115 ശതമാനമാണ് ഈ ഓഹരി റിട്ടേണ്‍ നേടിക്കൊടുത്തത്.
Next Story
Videos