ഓഹരിവിപണി ഇടിഞ്ഞിട്ടും ഈ ജുന്‍ജുന്‍വാല സ്‌റ്റോക്ക് കര കയറിയത് കണ്ടോ?

രണ്ടാമത്തെ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിച്ചതിന് ശേഷം, നാഷണല്‍ അലൂമിനിയം കമ്പനി ലിമിറ്റഡ് അല്ലെങ്കില്‍ NALCO ഓഹരികള്‍ സമീപകാല സെഷനുകളില്‍ അതിന്റെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് തിരിച്ചുവരവ് നടത്തിയതായി വിപണി നിരീക്ഷകരുടെ റിപ്പോര്‍ട്ട്.

2021-ലെ മള്‍ട്ടിബാഗര്‍ സ്റ്റോക്കുകളിലൊന്നായ ഈ രാകേഷ് ജുന്‍ജുന്‍വാല (Rakesh Jhunjhunwala)സ്റ്റോക്ക് അതിന്റെ 109 രൂപയില്‍ ബ്രെയ്ക്ക് ഔട്ട് നടത്തി ഇപ്പോള്‍ 115 രൂപയ്ക്ക് മേലെയാണ് ട്രേഡിംഗ് തുടരുന്നത്. അഞ്ച് വര്‍ഷം മുമ്പ് 88 രൂപ വരെ താഴ്ന്ന ഓഹരിയാണിത്.
സ്റ്റോക്ക് മാര്‍ക്കറ്റ് വിദഗ്ധരുടെ അഭിപ്രായത്തില്‍, NALCO ഓഹരി വില 164 രൂപ ആയി ഉയര്‍ന്നേക്കാമെന്നതാണ്. ചോയ്സ് ബ്രോക്കിംഗ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ സുമീത് ബഗാഡിയ ലൈവ് മിന്റിനോട് പ്രതികരിച്ചത് 'സ്റ്റോക്ക് 100 രൂപയ്ക്ക് മുകളിലേക്ക് ശക്തമായ ചുവടുവയ്പ് നടത്തിയതായാണ്.
2021 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തിലെ ചഅഘഇഛ ഷെയര്‍ഹോള്‍ഡിംഗ് പാറ്റേണ്‍ അനുസരിച്ച്, രാകേഷ് ജുന്‍ജുന്‍വാല 2.50 കോടി NALCO ഓഹരികള്‍ കൈവശം വച്ചിട്ടുണ്ട്, ഇത് കമ്പനിയുടെ മൊത്തം മൂലധനത്തിന്റെ 1.36 ശതമാനം വരും.
സ്റ്റോക്കിന്റെ പ്രവര്‍ത്തന സാധ്യതകള്‍:
രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലെ ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്കിന്റെ അടിസ്ഥാന കാര്യങ്ങള്‍ അതിന്റെ വളര്‍ച്ചാ സാധ്യത വര്‍ധിപ്പിക്കുന്നു. ശക്തമായ സാമ്പത്തിക വീക്ഷണത്തിന്റെയും ഇ വി (EV)വ്യവസായത്തിലേക്കുള്ള പരിവര്‍ത്തനത്തിന്റെയും പിന്‍ബലത്തില്‍നാല്‍കോ (NALCO) മികച്ച പ്രകടനം തുടരാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തല്‍. നാഷണല്‍ അലൂമിനിയം, ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസ് തുടങ്ങിയ ഇന്ത്യയിലെ അലുമിനിയം, അലുമിനിയം കമ്പനികള്‍ക്ക് റഷ്യ-ഉക്രെയ്ന്‍ പ്രതിസന്ധി മറ്റൊരു തിരിച്ചടിയാണ്. എന്നാല്‍ നാല്‍കോ പിടിച്ചുനിന്നേക്കാമെന്നും വിദഗ്ധ വിലയിരുത്തല്‍.

(വിവിധ സ്‌റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനങ്ങളുടെ വ്യക്തിപരമായ വിലയിരുത്തല്‍ ആണിത്, ധനം മാഗസിന്‍ നല്‍കുന്ന ഓഹരി നിര്‍ദേശമല്ല)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it