ഒരു വര്‍ഷത്തിനിടെ 180 ശതമാനം നേട്ടം! മിന്നും താരമായി മലയാളി സ്ഥാപിച്ച റിയാല്‍റ്റി കമ്പനി

ഇന്നും ബിഎസ്ഇയില്‍ വ്യാപാരത്തിനിടെ ഈ കമ്പനിയുടെ ഓഹരി വില ഉയര്‍ന്നത് രണ്ടുശതമാനത്തിലേറെ
stock market update
പ്രതീകാത്മക ചിത്രം 
Published on

ഒരു വര്‍ഷത്തിനിടെ ഓഹരി വില 318 രൂപയില്‍ നിന്ന് 917 രൂപ വരെ ഉയര്‍ന്ന ഒരു റിയാല്‍റ്റി കമ്പനിയുണ്ട്. അതും ഒരു മലയാളി സ്ഥാപിച്ച കമ്പനി; ശോഭ ലിമിറ്റഡ്. മലയാളിയായ പി എന്‍ സി മേനോന്‍ ബാംഗ്ലൂര്‍ ആസ്ഥാനമായി സ്ഥാപിച്ച ശോഭ ലിമിറ്റഡ് ഈ വര്‍ഷം നിക്ഷേപകര്‍ക്ക് കൈനിറയെ നേട്ടമാണ് സമ്മാനിച്ചിരിക്കുന്നത്. 2020 ഡിസംബര്‍ 11ന് 320. 45 രൂപയായിരുന്നു ശോഭ ലിമിറ്റഡിന്റെ ഓഹരി വില. ഇന്ന് 900.50 രൂപ. ഒരു വര്‍ഷം കൊണ്ട് നേട്ടം 181 ശതമാനം. നവംബര്‍ മൂന്നിന് 951 രൂപ വരെ ഓഹരി വില ഉയര്‍ന്നിരുന്നു.

ഓഹരി വില ഇനിയും ഉയരുമോ?

ഒരു വര്‍ഷം കൊണ്ട് 180 ശതമാനം നേട്ടം സമ്മാനിച്ച ഈ ഓഹരി ഇനിയും ഉയരുമെന്നാണ് എച്ച് ഡി എഫ് സി സെക്യൂരിറ്റീസ് പോലുള്ളവയുടെ നിരീക്ഷണം. ഈ ഓഹരി ടെക്‌നിക്കലി ബുള്ളിഷ് റേഞ്ചിലാണെന്ന് മാര്‍ക്കറ്റ്‌സ്‌മോജോ പറയുന്നു.

സെപ്തംബറില്‍ അവസാനിച്ച പാദത്തില്‍ ശോഭ ലിമിറ്റഡിന്റെ അറ്റലാഭത്തില്‍ തൊട്ടുമുന്‍വര്‍ഷത്തെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്ന് മടങ്ങ് വര്‍ധനയാണുണ്ടായിരുന്നത്.

തൊട്ടുമുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ കമ്പനിയുടെ മൊത്തവരുമാനത്തിലും വര്‍ധനയുണ്ടായി.

നിലവിലെ ഓഹരി വില അനുസരിച്ച് 8,500 കോടി രൂപ വിപണി മൂല്യമുള്ള കമ്പനി വരും മാസങ്ങളില്‍ മെച്ചപ്പെട്ട പ്രകടനം തന്നെയാകും കാഴ്ചവെയ്ക്കുകയെന്ന് ബ്രോക്കറേജ് ഹൗസുകള്‍ നിരീക്ഷിക്കുന്നു.

(ബ്രോക്കിംഗ് കമ്പനികളുടെ നിരീക്ഷണത്തിന് അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോര്‍ട്ട്. ഇതൊരു നിക്ഷേപ നിര്‍ദേശമല്ല)

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com