ജുന്‍ജുന്‍വാല ഓഹരികള്‍ സ്വന്തമാക്കിയ ഈ കമ്പനി അഞ്ച് വര്‍ഷം കൊണ്ട് നിക്ഷേപകര്‍ക്ക് നല്‍കിയത് 2000% നേട്ടം

രാകേഷ് ജുന്‍ജുന്‍വാല പോര്‍ട്ട്ഫോളിയോയിലേക്ക് ചേര്‍ത്ത ഒരു സ്‌മോള്‍ ക്യാപ് കമ്പനിയാണ് രാഘവ് പ്രൊഡക്റ്റിവിറ്റി എന്‍ഹാന്‍സേഴ്‌സ്. കമ്പനി റെഗുലേറ്ററി ഫയലിംഗിന് ശേഷം ഈ ദിവസങ്ങളില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. രാകേഷ് ജുന്‍ജുന്‍വാലയുടെ നിക്ഷേപ താല്‍പര്യം മാത്രമല്ല സ്റ്റോക്കിന്റെ ഹൈലൈറ്റ്.

ഇന്ത്യയുടെ വാരന്‍ ബഫറ്റ് ആയ രാകേഷ് ജുന്‍ജുന്‍വാല 30.9 കോടി വിലമതിക്കുന്ന കമ്പനിയുടെ 6 ലക്ഷത്തോളം അണ്‍ സെക്വേഡ് കംപല്‍സറി കണ്‍വെര്‍ട്ടിബിള്‍ ഡിബഞ്ചറുകള്‍ (സിസിഡി) വാങ്ങാന്‍ പോവുകയാണെന്നാണ് കമ്പനി അറിയിച്ചത്.
രാഘവ് പ്രൊഡക്റ്റിവിറ്റി എന്‍ഹാന്‍സേഴ്‌സ് ഓഹരി വിലയുടെ ചരിത്രം പരിശോധിച്ചാല്‍, ഈ സ്‌മോള്‍ ക്യാപ് മെറ്റല്‍ സ്റ്റോക്ക് കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ അതിന്റെ ഓഹരി ഉടമകള്‍ക്ക് നല്‍കിയത് 80 ശതമാനം വരുമാനമാണ്. അതുപോലെ, ഈ മള്‍ട്ടിബാഗര്‍ സ്റ്റോക്ക് കഴിഞ്ഞ 6 മാസത്തിനുള്ളില്‍ 273 ശതമാനം റിട്ടേണും നിക്ഷേപകര്‍ക്ക് നല്‍കി.
കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏകദേശം 735 ശതമാനം റിട്ടേണ്‍ നല്‍കിയതായും നാള്‍വഴികളിലെ ഓഹരിവിപണി ചരിത്രം പറയുന്നു.
5 വര്‍ഷം മുമ്പ് ഈ സ്റ്റോക്കില്‍ 1 ലക്ഷം നിക്ഷേപിക്കുകയും ട്രേഡിങ് തുടരുകയും ചെയ്തിരുന്നെങ്കില്‍, 1 ലക്ഷം ഇന്ന് 21.32 ലക്ഷമായി മാറുമായിരുന്നു.
2016 ഏപ്രിലില്‍ ലിസ്റ്റ് ചെയ്ത കമ്പനി ഓഹരികള്‍ ഇക്കഴിഞ്ഞ ദിവസം ഒരു ഓഹരിക്ക് 1008.50 രൂപ വരെ എത്തിയിരുന്നു. ഈ കമ്പനിയിലാണ് രാകേഷ് ജുന്‍ജുന്‍വാല ഏകദേശം 31 കോടി നിക്ഷേപം നടത്താന്‍ പോകുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it