പൊറിഞ്ചു വെളിയത്തിന്റെ ഈ ഓഹരി ഇന്ന്‌ 12.5% മുന്നേറി ഒരു വര്‍ഷത്തെ ഉയര്‍ച്ചയില്‍

പ്രമുഖ നിക്ഷേപകനും ഇക്വിറ്റി ഇന്റലിജന്റ്‌സ് സ്ഥാപകനുമായ പൊറിഞ്ചു വെളിയത്തിന് നിക്ഷേപമുള്ള ഓഹരിയായ റസ്റ്ററന്റ് ബ്രാന്‍ഡ്‌സ് ഏഷ്യ (Restaurant Brands Asia) ഇന്ന് 12.5 ശതമാനം മുന്നേറി 52 ആഴ്ചയിലെ ഉയര്‍ന്ന നിലവാരം തൊട്ടു.

ഓഹരിയില്‍ 1,494 കോടി രൂപയുടെ ബള്‍ക്ക് ഇടപാട് നടന്നതാണ് വില ഉയരാനിടയാക്കിയത്. 12.54 കോടിയുടെ, അതായത് 25.4 ശതമാനം ഓഹരികള്‍ ഇന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ രാവിലെ കൈമാറ്റം നടന്നിരുന്നു. കമ്പനിയുടെ പ്രമോട്ടര്‍ സ്ഥാപനമായ എവര്‍‌സ്റ്റോണ്‍ ആണ് ഓഹരി വിറ്റിരിക്കുന്നതെന്നാണ് സി.എന്‍.ബി.സി -ടിവി 18 റിപ്പോര്‍ട്ട് ചെയ്തത്. ജൂണ്‍ പാദത്തിലെ കണക്കനുസരിച്ച് 25 ശതമാനം ഓഹരികളാണ് എവര്‍സ്‌റ്റോണിന് കമ്പനിയിലുള്ളത്.

കഴിഞ്ഞ ജൂണില്‍ ഇക്കണോമിക് ടൈസിംല്‍ പൊറിഞ്ചു വെളിയത്ത് റസ്റ്ററന്റ് ബ്രാന്‍ഡ് ഏഷ്യ (RBA) ഓഹരികള്‍ നിക്ഷേപത്തിനായി ശുപാര്‍ശ ചെയ്തിരുന്നു. 107-108 രൂപയില്‍ ഓഹരി സ്വന്തമാക്കാമെന്നായിരുന്നു ശുപാര്‍ശ. പൊറിഞ്ചു വെളിയത്തിന്റെ പോര്‍ട്ട്‌ഫോളിയോ സ്ഥാപനവും ആള്‍ട്ടര്‍നേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും (AIF) ഓഹരിയില്‍ നിക്ഷേപിച്ചിട്ടുണ്ട്. കമ്പനിയുടെ മൂല്യം 20,000 കോടി രൂപവരെ ക്രമേണ ഉയരാമെന്നും പൊറിഞ്ചു വ്യക്തമാക്കിയിരുന്നു.

ഉച്ചയ്ക്കത്തെ സെഷനില്‍ 9.89 ശതമാനം ഉയര്‍ന്ന് 132.20 രൂപയിലാണ് ഓഹരി വ്യാപാരം നടത്തുന്ന്. നിലവില്‍ 6,654.8 ലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

Also Read :ടാറ്റ കമ്മ്യൂണിക്കേഷനില്‍ കുതിപ്പ് പ്രവചിച്ച് പൊറിഞ്ചു വെളിയത്ത്

ബര്‍ഗര്‍ കിംഗ് ഉള്‍പ്പെടെയുള്ള റസ്റ്ററന്റ് ശൃംഖലകളുടെ ഉടമസ്ഥരാണ് റസ്റ്ററന്റ് ബ്രാന്‍ഡ്‌സ്. ഇന്ത്യയിലും ഇന്‍ഡോനേഷ്യയിലും ഉള്‍പ്പെടെ 60 നഗരങ്ങളിലായി 9 ഫാഞ്ചൈസികളുള്‍പ്പെടെ 575ഓളം ബര്‍ഗര്‍കിംഗ്, പോപ്പ്‌ഐയ്‌സ് റസ്റ്ററന്റുകളാണ് കമ്പനിയുടെ ശൃംഖലയിലുള്ളത്.

Related Articles

Next Story

Videos

Share it