നല്ലൊരു ഉത്സവകാലം പ്രതീക്ഷിച്ച് ഓട്ടോ വ്യവസായം, പരിഗണിക്കാവുന്ന 3 ഓഹരികള്‍

സബ്സിഡി കുറച്ചെങ്കിലും വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന സാധാരണ നിലയില്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്ന. പാസഞ്ചര്‍, വാണിജ്യ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഓഗസ്റ്റില്‍ വര്‍ധനവ് ഉണ്ടായി. വരാനിരിക്കുന്ന ദേശീയോത്സവങ്ങള്‍ ഗ്രാമീണ മേഖലയില്‍ ഉള്‍പ്പടെ വാഹന ഡിമാന്‍ഡ് വര്‍ധിപ്പിക്കുമെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്‌ചെറേഴ്‌സ് (എസ്.ഐ.എ.എം) അഭിപ്രായപ്പെട്ടു. ഈ സാഹചര്യത്തില്‍ വളർച്ചാ സാധ്യതയുള്ള 3 ഓഹരികളെ കുറിച്ച് അറിയാം:

1. സംവര്‍ധന മതേര്‍സണ്‍ ഇന്റ്റര്‍നാഷണല്‍ (Samvardhana Motherson International): വിപണി മൂല്യം ₹ 66,714 കോടി

ഓട്ടോമൊബൈല്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് സംവര്‍ധന മതേര്‍സണ്‍ ഇന്റർനാഷണല്‍. എച്ച്.വി.എ.സി (heating, ventilation and air conditioning)സംവിധാനങ്ങള്‍, ഇന്റേണല്‍ കാബിനുകള്‍(interior components), എയര്‍ കംപ്രസര്‍(air compressor), പെഡല്‍ ബോക്‌സ് (pedalbox)തുടങ്ങിയ ഘടകങ്ങള്‍ നിര്‍മിക്കുന്നുണ്ട്.

പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തിയും, ഉല്‍പ്പാദനം വര്‍ധിപ്പിച്ചും ഏകീകൃത വരുമാനത്തില്‍ 2023-24 ജൂണ്‍ പാദത്തില്‍ 27% വര്‍ധനവ് ഉണ്ടായി, 22,462 കോടി രൂപ. ചൈന വിപണിയില്‍ മുന്നേറ്റം ഉണ്ടായി, യൂറോപ്പ് വടക്കേ അമേരിക്ക, ഇന്ത്യ എന്നി വിപണികളില്‍ സ്ഥിരത കൈവരിച്ചു.

മൊഡ്യൂള്‍സ് പോളിമര്‍ ബിസിനസില്‍ 27.1% വളര്‍ച്ച കൈവരിച്ചു,11,978 കോടി രൂപ. വയറിംഗ് ഹാര്‍നെസ് വിഭാഗത്തിലെ വരുമാനം 24.8% വര്‍ധിച്ച് 7,633 കോടി രൂപയായി. യു.എ.ഇ യിലെ റാസല്‍ ഖൈമയില്‍ 11,000 ചതുരശ്ര മീറ്റര്‍ നിര്‍മിത വിസ്തൃതിയുള്ള വയറിംഗ് ഹാര്‍നെസ് കേന്ദ്രം സ്ഥാപിച്ചു. ഇവിടെ വാണിജ്യ വാഹനങ്ങള്‍ക്കും പ്രത്യേക ഉദ്ദേശ വാഹനങ്ങള്‍ക്കും വേണ്ട വയറിംഗ് ഹാര്‍നെസുകളാണ് നിര്‍മിക്കുന്നത്. ഏപ്രില്‍ 2023ന് ശേഷം ഏഴ് കമ്പനികളുടെ ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ 490 കോടി ഡോളര്‍ വാര്‍ഷിക വരുമാനം (ഏകദേശം 40,000 കോടിരൂപയോളം) ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള വരുമാനം (EBITDA) 68.3% വര്‍ധിച്ച് 1,978 കോടി രൂപയായി. പ്രീമിയം ഉല്പന്നങ്ങള്‍ പുറത്തിറക്കിയും പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തിയും കമ്പനിയുടെ സാമ്പത്തിക വളര്‍ച്ച വര്‍ധിപ്പിക്കാന്‍ സാധിച്ചു. ഊര്‍ജ ചെലവ്, അസംസ്‌കൃത വസ്തുക്കളുടെ വില കുറഞ്ഞതും നേട്ടമായി. 3,300 കോടി രൂപയുടെ മൂലധന ചെലവ് ലക്ഷ്യമിടുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 116 രൂപ

നിലവില്‍ - 98.40 രൂപ

Stock Recommendation by Geojit Financial Services.

2. ഗബ്രിയേല്‍ ഇന്ത്യ ലിമിറ്റഡ് (Gabriel India Ltd): വിപണി മൂല്യം: ₹ 4,561 കോടി

വിവിധ ഓട്ടോമൊബൈല്‍ ഘടകങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ഗബ്രിയേല്‍ ഇന്ത്യ(Gabriel India Ltd). ഷോക്ക് അബ്സോര്‍ബര്‍(Shock absorber), സ്ട്രട്ട്(strut), ഫ്രണ്ട് ഫോര്‍ക് (front fork)എന്നിവയാണ് പ്രധാന ഉല്‍പ്പന്നങ്ങള്‍. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനത്തില്‍ 12% വര്‍ധനവ് ഉണ്ടായി. വില വര്‍ധിപ്പിച്ചും ആഫ്റ്റര്‍ മാര്‍ക്കറ്റ്, കയറ്റുമതി വിപണി ശക്തിപെടുത്തിയും നേട്ടം കൈവരിക്കാന്‍ സാധിച്ചു. മൊത്തം വില്‍പ്പനയുടെ 9% വൈദ്യുത വാഹങ്ങള്‍ക്ക് ഉള്ള ഘടകങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്.

ഇ-ബൈസൈക്കിളുകള്‍ക്ക് യൂറോപ്പില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നുണ്ട്-ഇതുമായി ബന്ധപ്പെട്ട് ഹീറോ സൈക്കിള്‍സില്‍ നിന്ന് ഓര്‍ഡര്‍ ലഭിച്ചിട്ടുണ്ട്. മൊത്തം വരുമാനത്തിന്റെ 61% ഇരുചക്ര വാഹനങ്ങളുടെ ഘടകങ്ങളില്‍ നിന്നാണ് ലഭിക്കുന്നത്. വൈദ്യുത വാഹനങ്ങളുടെ സബ്സിഡി കുറച്ചെങ്കിലും ഡിമാന്‍ഡ് സാധാരണ പോലെ തുടരുന്നു.

പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് സണ്‍റൂഫ് ഇന്ത്യയില്‍ നിര്‍മിക്കാന്‍ നെതര്‍ലന്‍ഡ്സ് കമ്പനിയുമായി സാങ്കേതിക ലൈസന്‍സിംഗ് കരാറായി. രണ്ടു ലക്ഷം സണ്‍റൂഫുകളാണ് ഒരു വര്ഷം നിര്‍മിക്കുന്നത്. 2030 ഓടെ 1,000 കോടി രൂപയുടെ വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വൈദ്യുത വാഹനങ്ങളുടെ ഘടകങ്ങള്‍ നിര്‍മിക്കാനായി ജപ്പാന്‍, യു.കെ, ഇസ്രേല്‍ കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ ആരംഭിക്കുകയാണ്. ബാറ്ററികള്‍, ചാര്‍ജറുകള്‍, കണ്‍ട്രോളര്‍ തുടങ്ങിയ ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഈ ഓഹരിയില്‍ 88% കുതിപ്പ് ഉണ്ടായി. അതിനാല്‍ വിലയില്‍ തിരുത്തല്‍ ഉണ്ടാകാന്‍ സാധ്യത ഉണ്ട്.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വില്‍ക്കുക (Sell)

ലക്ഷ്യ വില - 275 രൂപ

നിലവില്‍ - 318 രൂപ

Stock Recommendation by Geojit Financial Services.

3. ഐഷര്‍ മോട്ടോര്‍സ് (Eicher Motors): വിപണി മൂല്യം: ₹ 93,759 കോടി

വാണിജ്യ വാഹനങ്ങളോടൊപ്പം ഇരുചക്ര വാഹനങ്ങളും നിര്‍മിക്കുന്ന പ്രമുഖ കമ്പനിയാണ് ഐഷര്‍ മോട്ടോര്‍സ്. റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ മൂന്ന് 2023 ബുള്ളറ്റ് 350 വേരിയെന്റ്റുകള്‍ പുറത്തിറക്കി. ആഭ്യന്തര ഇരുചക്ര വാഹനങ്ങളുടെ ഡിമാന്‍ഡില്‍ സ്ഥിരതയുണ്ട്, വരുന്ന ഉത്സവ കാലത്ത് ഡിമാന്‍ഡ് വര്‍ധിക്കും. 2022-23 മുതല്‍ 2024-25 വില്‍പ്പനയില്‍ 14% സംയുക്ത വാര്‍ഷിക വളര്‍ച്ച നിരക്ക് കൈവരിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വൈദ്യുത വാഹനങ്ങള്‍ 2024-25 ല്‍ പുറത്തിറക്കും. പെട്രോള്‍ വാഹനങ്ങളെ അപേക്ഷിച്ചു വൈദ്യുത വാഹന വിഭാഗത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ബാറ്ററി പാക്ക് വില യാണ് പ്രധാന വെല്ലുവിളി. പെട്രോള്‍ വാഹനങ്ങള്‍ പോലെ 20 മുതല്‍ 47 വരെ കുതിര ശക്തിയുള്ള വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ ചെലവേറും. 250-750 സിസി വിഭാഗത്തിലാണ് വൈദ്യുത ഇരുചക്ര വാഹനങ്ങള്‍ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്നത്.

വാണിജ്യ വാഹന വിപണി 6 മുതല്‍ 10% വരെ 2023-24 ല്‍ വളരാന്‍ സാധ്യത ഉണ്ട്. 1000 വൈദ്യുത വാണിജ്യ വാഹനങ്ങളുടെ ഓര്‍ഡര്‍ ആമസോണില്‍ നിന്ന് ലഭിച്ചു. റോയല്‍ എന്‍ഫീല്‍ഡ് കയറ്റുമതിയില്‍ കുറവ് ഉണ്ടായിട്ടുണ്ട്. വിലയില്‍ 1.5% വര്‍ധനവ് വരുത്തിയും, ഘടകങ്ങളുടെ വാങ്ങുന്നതില്‍ ചെലവ് ലാഭിച്ചും മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സാധിക്കും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 3,904 രൂപ

നിലവില്‍ - 3,427 രൂപ

Stock Recommendation by Nirmal Bang Research

(Stock market investments are subject to market risk. Do your own research or ask a financial advisor before investing.)

Related Articles

Next Story

Videos

Share it