അടുത്ത ആഴ്ച മൂന്ന് ഐപിഒകള്‍, വിശദാംശങ്ങള്‍ അറിയാം

ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഐപിഒകള്‍ വീണ്ടും സജീവമാകുകയാണ്. അടുത്ത ആഴ്ച മൂന്ന് ഐപിഒകള്‍ ആണ് നടക്കുന്നത്. ഫിന്‍ടെക്ക് സ്ഥാപനമായ പേടിഎം, കെഎഫ്‌സിയുടെ നടത്തിപ്പുകാരായ സഫയര്‍ ഫൂഡ്‌സ്, അനലിറ്റിക്കല്‍ കമ്പനിയായ ലേറ്റന്റ് വ്യൂസ് എന്നിവയാണ് വരുന്ന ആഴ്ച ഐപിഒയ്ക്ക് ഒരുങ്ങുന്ന കമ്പനികള്‍. യഥാക്രമം നവംബര്‍ 8,9,10 തിയതികളിലാണ് ഇവയുടെ ഐപിഒ.

പേടിഎം ഐപിഒ

പേടിഎമ്മിന്റെ മാതൃസ്ഥാപനമായ വണ്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ഐപിഒ നവംബര്‍ 8 മുതല്‍ 10 വരെയാണ്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒയ്ക്ക് ആണ് പേടിഎം തയ്യാറെടുക്കുന്നത്. 18,300 കോടിയാണ് സമാഹരിക്കാന്‍ ഒരുങ്ങുന്നത്. 2,080-2,150 രൂപയാണ് പ്രൈസ് ബാന്‍ഡ് നിച്ചയിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ആറ് ഇക്വിറ്റി ഷെയറുകളുടെയും ഗുണിതങ്ങളുടെയും ബിഡ്ഡിന് അപേക്ഷിക്കാം. 2010ല്‍ കോള്‍ ഇന്ത്യയുടെ 15,200 കോടി രൂപ സമാഹരിച്ച ഐപിഒയാണ് ഇതുവരെ നടന്നതില്‍ ഏറ്റവും വലുത്.

സഫയര്‍ ഫൂഡ്‌സ്

കെഎഫ്എസി , പീറ്റ്സാ ഹട്ട് തുടങ്ങിയവയുടെ നടത്തിപ്പുകാരായ സഫയര്‍ ഫൂഡ്‌സ് ഇന്ത്യയുടെ ഐപിഒ നവംബര്‍ ഒന്നു മുതല്‍ 11 വരെയാണ്. 1,120 -1180 രൂപയാണ് പ്രൈസ് ബാന്‍ഡ്. നിക്ഷേപകര്‍ക്ക് കുറഞ്ഞത് 12 ഇക്വിറ്റികളുടെ ബിഡ്ഡിന് അപേക്ഷിക്കാം.

2,073 കോടി രൂപയാണ് ഐപിഒയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. പ്രൊമോട്ടര്‍മാരുടെയും നിലവിലുള്ള ഓഹരി ഉടമകളുടെയും 1,75,69,941 ഇക്വിറ്റി ഷെയറുകളാണ് വില്‍ക്കുന്നത്.

ലേറ്റന്റ് വ്യൂ അനലിറ്റിക്‌സ്

നംവബര്‍ 10 മുതല്‍ 12 വരെയാണ് അനലിറ്റിക്കല്‍ സ്ഥാപനമായ ലേറ്റന്റ് വ്യൂവിന്റെ ഐപിഒ. 190-197 പ്രൈസ് ബാന്റില്‍ 600 കോടി രൂപ സമാഹരിക്കാനാണ് ഐപിഒയിലൂടെ കമ്പനി ലക്ഷ്യമിടുന്നത്. അതില്‍ 474 കോടിയുടെ പുതിയ ഓഹരികളാണ്. കുറഞ്ഞത് 76 ഇക്വിറ്റി ഷെയറുകളോ അധിന്റെ ഗുണിതങ്ങളിലോ നിക്ഷേപകര്‍ക്ക് ബിഡ്ഡിന് അപേക്ഷിക്കാം.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it