കണ്‍സ്യൂമര്‍, ധനകാര്യ മേഖലയില്‍ മികച്ച നേട്ടം നല്‍കാവുന്ന മൂന്ന് ലാര്‍ജ് ക്യാപ് ഓഹരികള്‍

2023-24 സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ (ധനകാര്യ, എണ്ണ പ്രകൃതി വാതക മേഖലകള്‍ ഒഴികെ) വരുമാനം 8-10% വര്‍ധിച്ചതായി ക്രിസില്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഹോട്ടല്‍, കണ്‍സ്യൂമര്‍ വ്യവസായങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതുകൊണ്ട് നേട്ടം ഉണ്ടായി. ഫണ്ട് ചെലവുകള്‍ വര്‍ധിച്ചെങ്കിലും ധനകാര്യ സ്ഥാപനങ്ങള്‍ക്ക് മെച്ചപ്പെട്ട പലിശ വരുമാനവും, മാര്‍ജിനും നേടാന്‍ സാധിച്ചു. ഈ സാഹചര്യത്തില്‍ കണ്‍സ്യൂമര്‍, ഹോട്ടല്‍, ധനകാര്യ രംഗത്തുള്ള മൂന്ന് ലാര്‍ജ് ക്യാപ് ഓഹരികളുടെ (ഉയര്‍ന്ന വിപണി മൂല്യം കൈവരിച്ചത്) മുന്നേറ്റ സാധ്യതകള്‍ അറിയാം:

1.ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് (Hindustan Unilever Ltd): 35 ബ്രാന്‍ഡുകള്‍ സ്വന്തമായുള്ള വേഗത്തില്‍ വിറ്റഴിയുന്ന ഉപഭോക്തൃ ഉത്പന്നങ്ങള്‍ (എഫ്.എം.സി.ജി) വില്‍ക്കുന്ന പ്രമുഖ കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. വില്‍പ്പന വര്‍ധിച്ചതിനെ തുടര്‍ന്ന് 2023-24 സെപ്റ്റംബര്‍ പാദത്തില്‍ വരുമാനം 3.6% വര്‍ധിച്ച് 15,276 കോടി രൂപയായി. കമ്പനിയുടെ നേതൃ സ്ഥാനം നിലനിര്‍ത്താനായി പ്രചാരണ ചെലവുകള്‍ വര്‍ധിച്ചു. വില്‍പ്പന വിതരണ ചെലവും ഉയർന്നു (65.2%). മറ്റു ചെലവുകളിൽ 18.6% വർധനയുണ്ടായി. അസംസ്‌കൃത വസ്തുക്കളുടെ വില ഇടിഞ്ഞത് കൊണ്ട് മൊത്തം മാര്‍ജിന്‍ 6.92% ഉയര്‍ന്നു. മൊത്തം ലാഭം 19.2% വര്‍ധിച്ചു.

പ്രാദേശിക വിപണികളില്‍ ചെറിയ കമ്പനികള്‍ കടുത്ത മത്സരം എഫ്.എം.സി.ജി വിഭാഗത്തില്‍ നല്‍കുന്നുണ്ട്. എങ്കിലും വില്‍പ്പന ക്രമേണ ഉയരുമെന്ന് പ്രതീക്ഷിക്കുന്നു, അസംസ്‌കൃത വസ്തുക്കളുടെ വില സ്ഥിരത നേട്ടമാകും. സെപ്റ്റംബര്‍ പാദത്തില്‍ ധനകാര്യ ചെലവുകള്‍ 72 കോടി രൂപയായി (മുന്‍ വര്‍ഷം 25 കോടി രൂപ) എങ്കിലും അറ്റാദായം 3.7% വര്‍ധിച്ച് 2,717 കോടി രൂപയായി. ഉത്സവകാലം ആരംഭിക്കുന്നതോടെ കണ്‍സ്യൂമര്‍ ഉത്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കും. വിപണിയിലെ ആധിപത്യം, അസംസ്‌കൃത വസ്തുക്കളുടെ വില ഇടിവ് കൂടുതല്‍ പരസ്യ പ്രചാരണം നടത്തുന്നത് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് മെച്ചപ്പെട്ട സാമ്പത്തിക വളര്‍ച്ച 2023-24 ല്‍ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം - വാങ്ങുക (Buy)

ലക്ഷ്യ വില - 2820 രൂപ

നിലവില്‍ വില - 2481 രൂപ.

വിപണിമൂല്യം - 5,83,180 കോടി രൂപ

Stock Recommendation by Geojit Financial Services

2. ബജാജ് ഫിനാന്‍സ് (Bajaj Finance Ltd): പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ബജാജ് ഫിനാന്‍സ് 2023-24 സെപ്റ്റംബര്‍ പാദത്തില്‍ മൊത്തം പലിശ വരുമാനത്തില്‍ 34.2% വളര്‍ച്ച കൈവരിച്ചു. അറ്റ പലിശ വരുമാനം 26.3% വര്‍ധിച്ച് 8,841 കോടി രൂപയായി. പലിശ ചെലവുകള്‍ 52.7% വര്‍ധിച്ചു. ഫണ്ട് ചെലവുകള്‍ 0.76% വര്‍ധിച്ചു -7.67%. നിഷ്‌ക്രിയ ആസ്തികള്‍ 0.44 ശതമാനത്തിൽ നിന്ന് 0.31 ശതമാനമായി കുറഞ്ഞു. ഒക്ടോബറില്‍ 10,000 കോടിയുടെ മൂലധന സമാഹരണം സ്വകാര്യ പ്ലേസ്‌മെന്റ്, മുന്‍ഗണന അലോട്ട്‌മെന്റ് വഴി നടത്തി.

പുതിയ കാറുകള്‍ വാങ്ങാനുള്ള വായ്പാ വിതരണം 85 സ്ഥലങ്ങളില്‍ ആരംഭിച്ചു. മൈക്രോ ഫിനാന്‍സ് ബിസിനസ് പൈലറ്റ് അടിസ്ഥാനത്തില്‍ 12 ജില്ലകളില്‍ ആരംഭിച്ചു. 2023-24ല്‍ 100 ജില്ലകളിലേക്ക് ബിസിനസ് വ്യാപിപ്പിക്കും. ഫണ്ട് ചെലവുകള്‍ വര്‍ധിക്കുന്നത് കൊണ്ട് പലിശ മാര്‍ജിന്‍ 0.25% മുതല്‍ 0.30% കുറയാന്‍ സാധ്യത ഉണ്ട്. ഡിജിറ്റല്‍ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത് വഴി മാര്‍ജിന്‍ മെച്ചപ്പെടുത്താനും കൂടുതല്‍ ഉപഭോക്താക്കളെ നേടാനും കഴിയും.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 8631 രൂപ

നിലവിലെ വില- 7506 രൂപ

വിപണിമൂല്യം - 4,54,875 കോടി രൂപ

Stock Recommendation by Geojit Financial Services.

3 . ഐ.ടി.സി ലിമിറ്റഡ് (ITC Ltd): 2023 -24 സെപ്റ്റംബര്‍ എഫ്.എം.സി.ജി, ഹോട്ടല്‍, സിഗരറ്റ്, കാര്‍ഷിക ഉത്പന്ന വില്‍പ്പനയില്‍ വളര്‍ച്ച ഉണ്ടായത് കൊണ്ട് അറ്റ വിറ്റുവരവ് 3.9% വര്‍ധിച്ചു -17,774.5 കോടി രൂപയായി. 2022-23 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 7.4% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അറ്റാദായം 10% വർധിച്ചേക്കും.

ഉത്സവ സീസണ്‍ ആരംഭിക്കുന്നതും വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നതും ഐ.ടി.സി യുടെ ബിസിനസ് വളര്‍ച്ചക്ക് അനുകൂലമാണ്. ഐ.ടി.സിയുടെ എല്ലാ ബിസിനസ് വിഭാഗത്തിലും വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഹോട്ടല്‍ വിഭാഗത്തില്‍ മുറിയുടെ ശരാശരി നിരക്കില്‍ വര്‍ധന ഉണ്ട്. ഗുണ്ടുരിലെ സുഗന്ധവ്യഞ്ജന കേന്ദ്രത്തില്‍ ശേഷി ഉപയോഗം വര്‍ധിച്ചു. എഫ്.എം.സി.ജി വിഭാഗത്തില്‍ ഗ്രാമീണ, നഗര വിപണികളില്‍ ഉള്ള വളര്‍ച്ച നിലനിര്‍ത്താന്‍ സാധിക്കുമെന്ന് കരുതുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില - 533 രൂപ

നിലവിലെ വില - 433 രൂപ

വിപണിമൂല്യം - 5,40,926 കോടി രൂപ

Stock Recommendation by KR Choksey Research.

(Equity investing is subject to market risk. Always do your own research or consult a financial experts)


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it