വളര്‍ച്ചാ പ്രതീക്ഷ 12 മുതല്‍ 20%; നേട്ടം സമ്മാനിക്കാനിടയുള്ള ഫാര്‍മ ഓഹരികള്‍

രാജ്യത്തെ പ്രധാനപ്പെട്ട 25 ഫാര്‍മ കമ്പനികളുടെ വളര്‍ച്ച 2023-24 ല്‍ ഏഴ് മുതല്‍ ഒമ്പത് ശതമാനമായിരിക്കുമെന്ന് റേറ്റിംഗ് ഏജന്‍സിയായ ഐ.സി.ആര്‍.എ (ICRA)പ്രസ്താവിച്ചിട്ടുണ്ട്. ആഭ്യന്തര വിപണിയുടെ വളര്‍ച്ച 8-10 %, അമേരിക്കന്‍ വിപണിയുടെ വളര്‍ച്ച 6-8 % എന്നിങ്ങനെയായിരിക്കും. അസംസ്‌കൃത വസ്തുക്കളുടെ വിലക്കുറവ് മൂലം പ്രവര്‍ത്തനലാഭ മാര്‍ജിന്‍ 20.5-21.5 % നിലനിര്‍ത്താന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളും പറയുന്നത്.

കൂടുതല്‍ അമേരിക്കന്‍ മരുന്നുകളുടെ പേറ്റന്റ്‌റ് കാലാവധി അവസാനിക്കുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ക്ക് ആ മേഖലയില്‍ വന്‍ അവസരമാണുണ്ടാകുക. ഉല്‍പ്പാദനക്ഷമതയും മികച്ച വിപണി സാന്നിധ്യവുമുള്ളവര്‍ക്ക് മുന്നേറാം. ഈ സാഹചര്യത്തില്‍ മൂന്നു പ്രധാന ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഓഹരികളുടെ വരും കാല പ്രകടനം എങ്ങനെയായിരിക്കും എന്നു നോക്കാം.

സ്‌നോഫി ഇന്ത്യ, ടോറെന്റ്റ് ഫാര്‍മസ്യുടിക്കല്‍സ്, ജെ ബി കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ് എന്നിവയാണ് ആ കമ്പനികള്‍

1. ജെ.ബി കെമിക്കല്‍സ് & ഫാര്‍മസ്യുട്ടിക്കല്‍സ് (J.B. Chemicals & Pharmaceuticals)

2023 -24 ജൂണ്‍ പാദത്തില്‍ വരുമാനം 14.2% വര്‍ധിച്ചു, നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള മാര്‍ജിന്‍ (EBITDA മാര്‍ജിന്‍) 3.89 % വര്‍ധിച്ച് 25.9 ശതമാനമായി. ആഭ്യന്തര വരുമാനം 17% വര്‍ധിച്ച് 480 കോടി രൂപയായി.

മൊത്തം മാര്‍ജിന്‍ 2.72% വര്‍ധിച്ചു. കരാര്‍ ഉത്പാദന വിഭാഗത്തില്‍ 19% വളര്‍ച്ച കൈവരിച്ചു. 2022-23 മുതല്‍ 2024-25 കാലയളവില്‍ വരുമാനത്തില്‍ 12.6%, EBITDA 22.3%, അറ്റാദായം 29.4% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് കരുതുന്നു.

ഹൃദയാഘാത ചികിത്സക്ക് ഉപയോഗിക്കുന്ന അസമര്ധയുടെ പേറ്റന്റ്‌റ് കാലാവധി അവസാനിച്ചു. ഈ ഔഷധ ത്തില്‍ കമ്പനിക്ക് 16 -18 % വിപണി വിഹിതം ഉണ്ട്. കാലവര്‍ഷം വൈകിയത് ചില മരുന്നുകളുടെ വിപണിയെ ബാധിച്ചു. ചില മരുന്ന് ബ്രാന്‍ഡുകളെ ഏറ്റെടുത്ത് കമ്പനി വളര്‍ച്ചയുടെ പാതയിലാണ്. ദക്ഷിണാഫ്രിക്കന്‍ ബിസിനസില്‍ കുറവ് ഉണ്ടായി എങ്കിലും അന്താരാഷ്ട്ര ബിസിനസില്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിക്കാന്‍ സാധിക്കും. മൊത്തം മാര്‍ജിന്‍ 60-65% നേടാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -3168 രൂപ

നിലവില്‍- 2,680 രൂപ

Stock Recommendation by Nirmal Bang Research


2. സനോഫി ഇന്ത്യ (Sanofi India Ltd):

കയറ്റുമതി 30% വളര്‍ച്ച കൈവരിച്ചെങ്കിലും വരുമാനം 1% മാത്രമാണ് വര്‍ധിച്ചത്. 2023 ല്‍ രണ്ടാം പാദത്തില്‍ 700 കോടി രൂപ വരുമാനം ലഭിച്ചു. മൊത്തം മാര്‍ജിന്‍ 0.89% വര്‍ധിച്ച് 55.2 ശതമാനമായി. EBITDA മാര്‍ജിന്‍ 2.2% വര്‍ധിച്ച് 25.2 ശതമാനമായി. ചെലവ് ചുരുക്കിയും, പ്രവര്‍ത്തന ക്ഷമത മെച്ചപ്പെടുത്തിയും മാര്‍ജിന്‍ ഉയര്‍ത്താന്‍ സാധിച്ചു. ലാഭം 120 കോടി രൂപയായി (+2.1%).

2022 -24 കാലയളവില്‍ വരുമാനം 6.9%, EBITDA 16.3 %, അറ്റാദായം 18.5% സംയുക്ത വാര്‍ഷിക വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ ബിസിനസ് പ്രധാന ബിസിനസില്‍ നിന്ന് വേര്‍പെടുത്തിയത് കൊണ്ട് ഓഹരി ഉടമകള്‍ക്ക് നേട്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)

ലക്ഷ്യ വില -8542 രൂപ

നിലവില്‍- 7,145 രൂപ

Stock Recommendation by Nirmal Bang Research

3. ടോറെന്റ്റ് ഫാര്‍മസ്യുടിക്കല്‍സ് (Torrent Pharmaceuticals):

2,000 കോടി രൂപക്ക് കുറെഷിയോ എന്ന സ്ഥാപനം ഏറ്റെടുത്തത് കമ്പനിയുടെ മാര്‍ജിന്‍ വര്‍ധിപ്പിക്കാന്‍ സഹായമായി. ജൂണ്‍ പാദത്തില്‍ വരുമാനം 10.4% വര്‍ധിച്ച് 2,600 കോടി രൂപയായി. വരുമാനം ഉയര്‍ന്നതും നികുതി ബാധ്യത കുറക്കാന്‍ സാധിച്ചതും കമ്പനിക്ക് നേട്ടമായി.

ജര്‍മനിയില്‍ 21%, ബ്രസീല്‍ 3%, ആഭ്യന്തര ഫോര്‍മുലേഷന്‍ ബിസിനസ് 15% വളര്‍ച്ച കൈവരിച്ചു. മറ്റ് ലോക വിപണികളില്‍ 17% വളര്‍ച്ച നേടി. കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ വിഭാഗത്തില്‍ ശക്തമാകുകയാണ് -ഇതിനായി 200-250 മാര്‍ക്കറ്റിംഗ് പ്രതിനിധികള്‍ വിപണിയില്‍ സജീവമായിട്ടുണ്ട്. പ്രധാന വിപണികളില്‍ ശക്തമായ വളര്‍ച്ച നേടിയത് കൊണ്ട് 2022 23 മുതല്‍ 2024-25 കാലയളവില്‍ EBITDA 18%, അറ്റാദായം 31% വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (buy)

ലക്ഷ്യ വില- 2250 രൂപ

നിലവില്‍- 1,985 രൂപ

Stock Recommendation by Prabhudas Lilladher.

(Equity investing is subject to market risk. Always do your own research before investing)


Related Articles

Next Story

Videos

Share it