ഇപ്പോള്‍ നിക്ഷേപിക്കാന്‍ മൂന്ന് ഓഹരികള്‍

ഈ സംവത് 2077 ല്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാന്‍ ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ് നിര്‍ദേശിക്കുന്ന മൂന്ന് ഓഹരികള്‍
ഇപ്പോള്‍ നിക്ഷേപിക്കാന്‍ മൂന്ന് ഓഹരികള്‍
Published on

ദീപാവലിക്ക് മുന്‍പ് ഒരിക്കല്‍ കൂടി ഓഹരി വിപണി പുതിയ ഉയരങ്ങള്‍ താണ്ടിയിരിക്കുകയാണ്. വിപണിയിലേക്കുള്ള സ്ഥിരമായ പണമൊഴുക്ക്, 2020 സാമ്പത്തിക വര്‍ഷത്തില്‍ പ്രതീക്ഷിക്കുന്ന സാമ്പത്തിക വളര്‍ച്ച, പ്രതീക്ഷിച്ചതിനേക്കാള്‍ മികച്ച പാദഫലങ്ങള്‍, കോവിഡ് വാക്‌സിനിലുണ്ടായ പുരോഗതി എന്നിവയൊക്കെയാണ് ഇപ്പോഴത്തെ ഈ റാലിക്ക് പിന്നില്‍.

സംവത് 2077 ലും ഈ വളര്‍ച്ച തുടരുമെന്നാണ് വിദഗ്ധരുടെ പ്രതീക്ഷകള്‍. വളര്‍ച്ചാ സാധ്യതയുള്ള കമ്പനികളുടെ ഓഹരികള്‍ കണ്ടെത്തി നിക്ഷേപിക്കുന്നവര്‍ക്ക് നേട്ടമുണ്ടാക്കാനായേക്കും.

ഈ സംവത് 2077 ല്‍ നിക്ഷേപിച്ച് നേട്ടമുണ്ടാക്കാനായി ധനം ഓണ്‍ലൈന്‍ വായനക്കാര്‍ക്കായി ഇപ്പോള്‍ നിക്ഷേപിക്കാനുകുന്ന മൂന്ന് ഓഹരികള്‍ നിര്‍ദേശിച്ചിരിക്കുകയാണ് ഡിബിഎഫ്എസ് മാനേജിംഗ് ഡയറക്ടര്‍ പ്രിന്‍സ് ജോര്‍ജ്.

Tata Consumer പ്രോഡക്ട്

ബ്രാന്‍ഡഡ് തേയിലയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ര്യുാമത്തെ ഉല്‍പ്പാദകരാണ് ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്സ്.

ടാറ്റ ടീ, ടെറ്റ്ലി, വിറ്റാക്സ്, എയ്റ്റ് ഓ ക്ലോക്ക് കോഫി, ഹിമാലയന്‍ നാച്വറല്‍ മിനിറല്‍ വാട്ടര്‍, ടാറ്റ കോഫി ഗ്രാന്‍ഡ്, ജോകെല്‍സ് എന്നിവയെല്ലാം ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ ബ്രാന്‍ഡുകളാണ്.

ആഭ്യന്തര, രാജ്യാന്തര വിപണികളിലെ വളര്‍ച്ച ലക്ഷ്യമിട്ട് കണ്‍സ്യൂമര്‍ ബിസിനസ് വിപുലീകരിക്കുകയാണ് കമ്പനിയിപ്പോള്‍. ലയനം, ഏറ്റെടുക്കല്‍ എന്നിവയിലൂടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും ബ്രാന്‍ഡ് മൂല്യം ഉയര്‍ത്താനുമുള്ള ശ്രമങ്ങള്‍ ദീര്‍ഘകാലത്തില്‍ മികച്ച വരുമാന വളര്‍ച്ച ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കാം.

Amara Raja Batteries Ltd

ഇന്‍ഡസ്ട്രിയല്‍ ബാറ്ററികളുടെ മുന്‍നിര നിര്‍മാതാക്കളാണ്. പ്രമുഖ ദേശീയ-രാജ്യാന്തര വാഹന നിര്‍മാതാക്കളെല്ലാം കമ്പനിയുടെ ഉപഭോക്താക്കളാണ്. 32 ഓളം രാജ്യങ്ങളിലേക്ക് ബാറ്ററി കയറ്റുമതി ചെയ്യുന്നു. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികള്‍ക്കും ഉല്‍പ്പന്നങ്ങള്‍ നല്‍കുന്നു്യു്. ഡിമാന്‍ഡ് വര്‍ധിച്ചതോടെ 100 ശതമാനം ശേഷി വിനിയോഗം നടത്തുന്നു്യു്. ദീര്‍ഘകാല വളര്‍ച്ച ലക്ഷ്യമിട്ട് ശേഷി വിനിയോഗം ഉയര്‍ത്താനും കമ്പനി ശ്രമിക്കുന്നു. കരുത്തുറ്റ വിപണിയും, വര്‍ധിച്ചു വരുന്ന നിക്ഷേപവും അനുകൂലമായ സര്‍ക്കാര്‍ നയങ്ങളുമൊക്കെ കമ്പനിക്ക് മികച്ച ഔട്ട്‌ലുക്ക് നല്‍കുന്നു.

Cipla Ltd

മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് സിപ്ല. പുതിയ മരുന്നുകള്‍ വികസിപ്പിക്കുന്നതില്‍ ശ്രദ്ധയൂന്നുന്ന കമ്പനിക്ക് വൈവിധ്യമാര്‍ന്ന ഉല്‍പ്പന്ന നിരയു്യു്. എട്ട് ലൊക്കേഷനുകളിലായി 34 മാനുഫാക്ചറിംഗ് യൂണിറ്റുകളു്യു്.

പ്രാദേശിക കമ്പനികളെ മാര്‍ക്കറ്റിംഗ് പാര്‍ട്ണര്‍ ആക്കിയുള്ള ബിസിനസ് മോഡലാണ് സിപ്ലയുടേത്. യുഎസില്‍ 25 ഉം യൂറോപ്പില്‍ 65 ഉം പാര്‍ട്ണര്‍മാരു്യു്. ജൂലൈയില്‍ കമ്പനി കോവിഡ് ചികിത്സയില്‍ ഉപയോഗിക്കുന്ന Remdesivir എന്ന മരുന്ന് അവതരിപ്പിച്ചിരുന്നു

പോസിറ്റീവായ നിരവധി ഘടകങ്ങള്‍ക്കൊപ്പം മികച്ച സാമ്പത്തിക പ്രകടനവും കമ്പനിയെ ആകര്‍ഷകമാക്കുന്നു.

* ഓഹരി വിപണിയിലെ നിക്ഷേപം നഷ്ടസാധ്യതകള്‍ക്ക് വിധേയമാണ്. നിക്ഷേപകര്‍ സ്വന്തം ഉത്തരവാദിത്വത്തില്‍ വേണം നിക്ഷേപം നടത്താന്‍.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com