ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്

സര്‍ക്കാര്‍ നയം മൂലം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് നടപടി
ഇന്ത്യയിലെ ജീവനക്കാരെ പിരിച്ചുവിട്ട് ടിക്ക്‌ടോക്ക്
Published on

ഇന്ത്യയിലെ ജീവനക്കാരെയെല്ലാം ടിക്ക്‌ടോക്ക് പിരിച്ചുവിട്ടു. ഇക്കണോമിക്സ് ടൈംസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ടിക്ക്ടോക്ക്. നാല്‍പ്പതോളം ഇന്ത്യക്കാരാണ് ടിക്ക്‌ടോക്കില്‍  ഉണ്ടായിരുന്നത്.

ഇന്ത്യയില്‍ ടിക്ക്‌ടോക്ക് നിരോധിച്ചതിനെ തുടര്‍ന്ന് ബ്രസീല്‍,ദുബായി അടക്കമുള്ള വിപണികള്‍ക്ക് വേണ്ടിയാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. ഫെബ്രുവരി 28ന് ആയിരുന്നു പിരിച്ചുവിടല്‍. ജീവനക്കാര്‍ക്ക് ഒമ്പത് മാസത്തെ ശമ്പളം നഷ്ടപരിഹാരമായി നല്‍കിക്കൊണ്ടാണ് ടിക്ക്‌ടോക്കിന്റെ നടപടി.

സര്‍ക്കാര്‍ നയം മൂലം പ്രവര്‍ത്തനം പുനരാരംഭിക്കാന്‍ സാധിക്കില്ലെന്ന് വ്യക്തമായതോടെയാണ് ടിക്ക്‌ടോക്കിന്റെ നടപടി. 2020 ജൂണിലാണ് കേന്ദ്രസര്‍ക്കാര്‍ ടിക്ക്‌ടോക്ക് നിരോധിച്ചത്. നിരോധിക്കുന്ന സമയത്ത് ടിക്ക്‌ടോക്കിന് ഇന്ത്യയിലുണ്ടായിരുന്നത് 20 കോടിയോളം ഉപഭോക്താക്കളാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com