സ്വര്‍ണാഭരണ ബിസിനസില്‍ മികച്ച വളര്‍ച്ച, ഈ ഓഹരിയില്‍ മുന്നേറ്റ സാധ്യത

വാച്ചുകള്‍, സ്വര്‍ണാഭരണങ്ങള്‍, നേത്ര പരിചരണം, ഫാഷന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ ഉത്പന്നങ്ങള്‍ നിര്‍മിച്ചു വിപണനം ചെയ്യുന്ന കമ്പനിയാണ് ടാറ്റ ഗ്രൂപ്പില്‍പെട്ട ടൈറ്റന്‍ കമ്പനി ലിമിറ്റഡ് (Titan Company Ltd). 2023-24 ജൂണ്‍ പാദത്തില്‍ വരുമാനത്തിലും ലാഭത്തിലും നേട്ടം രേഖപ്പെടുത്തിയ സാഹചര്യത്തില്‍ ഓഹരിയില്‍ മുന്നേറ്റം ഉണ്ടായിട്ടുണ്ട്.

1. 2023-24 ജൂണ്‍ പാദത്തില്‍ വരുമാനം 19% വളര്‍ച്ചയോടെ 10,306 കോടി രൂപയായി. നികുതിക്കും പലിശക്കും മറ്റും മുന്‍പുള്ള ലാഭം (എബിറ്റ്ഡ) 2% വര്‍ധിച്ച് 1,103 കോടി രൂപയായി. അറ്റാദായം 2% ഉയര്‍ന്ന് 777 കോടി രൂപയായി.
2. ഇന്ത്യയില്‍ സംഘടിത സ്വര്‍ണാഭരണ വിപണിയുടെ 7% വിഹിതം ടൈറ്റന് ഉണ്ട്. 2022-23ല്‍ മൊത്തം റീറ്റെയ്ല്‍ സ്റ്റോറുകളുടെ എണ്ണം 253 നഗരങ്ങളിലായി 763 ആയി. അക്ഷയ തൃതീയ, സ്വര്‍ണാഭരണ കൈമാറ്റ പദ്ധതി എന്നിവയുടെ പിന്‍ബലത്തില്‍ ഇന്ത്യന്‍ ബിസിനസ് 20% വളര്‍ച്ച കൈവരിച്ചു. വിവാഹ സ്വര്‍ണാഭരണങ്ങള്‍ കൂടുതല്‍ വിറ്റഴിഞ്ഞതും നൂതന സ്വര്‍ണാഭരണങ്ങള്‍ പുറത്തിറക്കിയതും സ്വര്‍ണ ബിസിനിസ് മെച്ചപ്പെടുത്താന്‍ സാധിച്ചു. പ്രശസ്ത ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കറെ ബ്രാന്‍ഡ് അംബാസഡറാക്കിയത് സ്വര്‍ണ ബിസിനസിന് നേട്ടമാകും.
3. വാച്ചുകളുടെ വിഭാഗത്തില്‍ സ്മാര്‍ട്ട് വാച്ചുകളില്‍ ഇന്ത്യയിലെ
പ്രധാനപ്പെട്ട
5 ബ്രാന്‍ഡുകളില്‍ ഒന്നാണ് ടൈറ്റന്‍. വരുമാനം 13% വര്‍ധിച്ച് 890 കോടി രൂപയായി. ചലച്ചിത്ര താരം രണ്‍വീര്‍ സിംഗിനെ ബ്രാന്‍ഡ് അംബാസഡറാക്കി ടൈറ്റന്‍ ഫാസ്റ്റ്ട്രാക്ക് വാച്ചുകളുടെ പുതിയ ശ്രേണി പുറത്തിറക്കി വിപണിയില്‍ മുന്നേറുകയാണ്.
4. നേത്ര പരിചരണ വിഭാഗത്തില്‍ ഇന്ത്യയില്‍ 900 റീറ്റെയ്ല്‍ കേന്ദ്രങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. പുതിയ പ്രീമിയം കണ്ണടകള്‍ പുറത്തിറക്കിയതോടെ ബിസിനസില്‍ പുരോഗതിയുണ്ട്.
5. ഉപകമ്പനികളില്‍ കാരറ്റ് ലെയ്‌നിന്റെ വരുമാനം 32% വര്‍ധിച്ച് 640 കോടി രൂപയായി. ടൈറ്റന്‍ എന്‍ജിനീയറിംഗ് & ഓട്ടോമേഷന്‍ വിഭാഗത്തില്‍ വരുമാനം 61 കോടി രൂപ (നഷ്ടം 12 കോടി രൂപ). ടൈറ്റന്‍ കമ്പനിയുടെ (ഉപകമ്പനികള്‍ ഉള്‍പ്പെടെ) ഏകീകൃത വരുമാനം 21% വര്‍ധിച്ച് 11,070 കോടി രൂപയായി.
6. സുഗന്ധദ്രവ്യങ്ങള്‍, വസ്ത്രങ്ങള്‍ (സാരി), ഫാഷന്‍ വിഭാഗത്തിലും ഉയര്‍ന്നു വരുന്ന ബിസിനസുകളിലും മികച്ച വളര്‍ച്ച നേടാന്‍ സാധിച്ചു.
നിക്ഷേപകര്‍ക്കുള്ള നിര്‍ദേശം -വാങ്ങുക (Buy)
ലക്ഷ്യ വില - 3,570 രൂപ
നിലവില്‍ - 3,199.35 രൂപ
Stock Recommendation by Motilal Oswal Financial Services.

(Equity investing is subject to market risk. Always do your own research or consult a financial expert before investing)

Related Articles
Next Story
Videos
Share it