ട്രംപിന്റെ നേരിട്ടുള്ള ഇടപെടല്‍, 72 മണിക്കൂറിലെ കരുനീക്കങ്ങള്‍; എന്‍വിഡിയ തലപ്പത്തേക്ക് ഹുവാങിനെ തിരിച്ചെത്തിക്കാന്‍ അണിയറയില്‍ നടന്നത് അസാധാരണ നീക്കം

എന്‍വിഡിയയുടെ വിപണി മൂല്യത്തില്‍ ഒറ്റ ദിവസം കൊണ്ട് 95,200 കോടി ഡോളറിന്റെ വര്‍ധന
ട്രംപിന്റെ നേരിട്ടുള്ള ഇടപെടല്‍, 72 മണിക്കൂറിലെ കരുനീക്കങ്ങള്‍; എന്‍വിഡിയ തലപ്പത്തേക്ക് ഹുവാങിനെ തിരിച്ചെത്തിക്കാന്‍ അണിയറയില്‍ നടന്നത് അസാധാരണ നീക്കം
Published on: 

ആഗോള എഐ ചിപ്പ് ഭീമനായ എന്‍വിഡിയയുടെ (Nvidia) തലപ്പത്തേക്ക് ജെന്‍സന്‍ ഹുവാങിനെ തിരിച്ചെത്തിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയത് അസാധാരണ നീക്കങ്ങള്‍. വിവാദങ്ങളെ തുടര്‍ന്ന് നവംബര്‍ 12ന് പടിയിറങ്ങിയ ഹുവാങിനെ 11 ദിവസത്തിനകം സിഇഒ കസേരയിലേക്ക് മടക്കിക്കൊണ്ടുവന്നതിന് പിന്നില്‍ വൈറ്റ് ഹൗസിന്റെ കടുത്ത സമ്മര്‍ദമുണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

അമേരിക്കന്‍ ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവും ചൈനയുമായുള്ള എഐ പോരാട്ടത്തില്‍ പിന്നിലാകുമെന്ന ആശങ്കയുമാണ് ഡയറക്ടര്‍ ബോര്‍ഡുമായി നേരിട്ട് സംസാരിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ചത്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിന്റെ നേതൃത്വത്തില്‍ 72 മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഹുവാങിന്റെ തിരിച്ചുവരവിന് കളമൊരുങ്ങിയത്.

ദൗത്യം ഏറ്റെടുത്തത് വാന്‍സ്

ഹുവാങിന്റെ തിരിച്ചുവരവിന് വഴിയൊരുക്കാന്‍ വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സിനെയാണ് ട്രംപ് പ്രധാനമായും ചുമതലപ്പെടുത്തിയത്. രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് സിലിക്കണ്‍ വാലിയില്‍ പ്രവര്‍ത്തിച്ചിരുന്ന വാന്‍സ് സാങ്കേതിക മേഖലയിലെ തന്റെ ബന്ധങ്ങള്‍ ഇതിനായി പ്രയോജനപ്പെടുത്തി.

ദേശീയ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ ഹുവാങ് പ്രവര്‍ത്തിച്ചതിനോ നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയതിനോ തെളിവുകള്‍ കണ്ടെത്തിയിട്ടില്ലെന്ന് ഭരണകൂടം എന്‍വിഡിയ ഡയറക്ടര്‍ ബോര്‍ഡിനെ അറിയിച്ചു. യുഎസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്, ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസന്റ് എന്നിവരും ചര്‍ച്ചകളുടെ ഭാഗമായി.

എന്തുകൊണ്ട് ഹുവാങ് പ്രിയപ്പെട്ടവനാകുന്നു?

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയില്‍ ചൈനയ്ക്കുമേല്‍ അമേരിക്കയുടെ മേല്‍ക്കൈ നിലനിര്‍ത്തുന്നതില്‍ എന്‍വിഡിയയ്ക്ക് നിര്‍ണായക പങ്കുണ്ട്. ട്രംപിന്റെ എഐ നയരൂപീകരണത്തിലും ഹുവാങിന്റെ അഭിപ്രായങ്ങള്‍ക്ക് വലിയ പ്രാധാന്യമുണ്ട്. അമേരിക്കന്‍ ഓഹരി വിപണിയുടെ മുന്നേറ്റത്തില്‍ എന്‍വിഡിയ ഉള്‍പ്പെടെയുള്ള എഐ കമ്പനികള്‍ക്കുള്ള സ്വാധീനവും ചെറുതല്ല.

ഹുവാങിന്റെ രാജിക്ക് പിന്നാലെ സാങ്കേതികവിദ്യാ ഓഹരികളിലുണ്ടായ വില്‍പ്പന സമ്മര്‍ദം അമേരിക്കന്‍ സമ്പദ്വ്യവസ്ഥയെ സംബന്ധിച്ചും വൈറ്റ് ഹൗസില്‍ ആശങ്കയുണ്ടാക്കി. നിക്ഷേപകരുടെ വിശ്വാസം വീണ്ടെടുക്കുന്നതും ഹുവാങിനെ തിരിച്ചെത്തിക്കാനുള്ള നീക്കത്തിന് പിന്നിലെ ലക്ഷ്യമായിരുന്നു.

ഓഹരി വിപണിയില്‍ വന്‍ കുതിപ്പ്

ഹുവാങിന്റെ തിരിച്ചുവരവിനെ വലിയ ആവേശത്തോടെയാണ് വാള്‍സ്ട്രീറ്റ് വരവേറ്റത്. തിങ്കളാഴ്ച എന്‍വിഡിയ ഓഹരികള്‍ 31.48% ഉയര്‍ന്ന് 165.05 ഡോളറിലെത്തി. കമ്പനിയുടെ വിപണി മൂല്യത്തിലുണ്ടായ വര്‍ധന 95,200 കോടി ഡോളറാണ്. ഇതോടെ എന്‍വിഡിയയുടെ വിപണി മൂല്യം ഏകദേശം നാല് ലക്ഷം കോടി ഡോളറിനടുത്തെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```