

ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിയുകയാണ്. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഫെഡറൽ റിസർവ് ചെയർമാൻ ജെറോം പവലും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ഇതിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. പവലിനെതിരെയുള്ള അന്വേഷണങ്ങളും ഫെഡിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിൽ ഭരണകൂടം ഇടപെടുന്നു എന്ന ആശങ്കയും ആഗോള വിപണിയിൽ വലിയ അനിശ്ചിതത്വം സൃഷ്ടിക്കുന്നു.
• വിദേശ നിക്ഷേപത്തിന്റെ പിൻവാങ്ങൽ: ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിക്കുന്നത് തുടരുന്നു. ജനുവരി 8 ന് മാത്രം 41.27 കോടി ഡോളറിന്റെ ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റഴിച്ചു.
• ഡോളറിന്റെ കരുത്ത്: ആഗോള വിപണിയിൽ ഡോളർ സൂചിക 98.95 എന്ന നിലവാരത്തിൽ കരുത്താർജിച്ചതും ഇറക്കുമതിക്കാരുടെ ഡോളർ ഹെഡ്ജിംഗും രൂപയ്ക്ക് ഭീഷണിയായി. (രൂപക്കെതിരായ യുഎസ് ഡോളറിന്റെ വിനിമയ നിരക്കിലെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന നഷ്ട സാധ്യത ലഘൂകരിക്കുന്നതിന് ഉപയോഗിക്കുന്ന സാമ്പത്തിക തന്ത്രമാണ് ഡോളർ ഹെഡ്ജിംഗ്.)
രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നത് തടയാൻ റിസർവ് ബാങ്ക് (RBI) കഴിഞ്ഞ ആഴ്ച രണ്ട് തവണ വിപണിയിൽ ഇടപെട്ടെങ്കിലും അതിന്റെ ഫലം താൽക്കാലികമായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 90.16 ൽ അവസാനിച്ച രൂപയുടെ മൂല്യം, ഈ ആഴ്ച വിപണി തുറക്കുമ്പോൾ 90.24 നിലവാരത്തിലേക്ക് താഴ്ന്നു. രൂപയുടെ മൂല്യം വൈകാതെ 90.50 വരെ എത്തിയേക്കാമെന്നാണ് കറൻസി വ്യാപാരികൾ കരുതുന്നത്.
Trump–Powell tensions and global uncertainty pressure Indian rupee as foreign investments withdraw and dollar strengthens.
Read DhanamOnline in English
Subscribe to Dhanam Magazine