50 ശതകോടി രൂപ വരുമാനം, ലക്ഷ്യം കയറ്റുമതി ഇരട്ടിയാക്കല്‍: ടി ടി കെ പ്രെസ്റ്റീജ് ഓഹരികൾ വാങ്ങാം

ഇന്നത്തെ ഓഹരി -ടി ടി കെ പ്രസ്റ്റീജ് ലിമിറ്റഡ് (TTK Prestige Ltd)

  • കഴിഞ്ഞ 8 പതിറ്റാണ്ടുകളായി ഇന്ത്യൻ ഗൃഹോപകരണ വിപണിയിൽ സജീവ് സാന്നിധ്യമായ ടി ടി കെ പ്രസ്റ്റീജ് (TTK Prestige Ltd) ടി ടി കൃഷ്ണമാചാരി സ്ഥാപിച്ച ടി ടി കെ ഗ്രൂപ്പ് കമ്പനിയാണ്. ടി ടി കെ യുടെ പ്രഥമ ബ്രാൻഡാണ് പ്രസ്റ്റീജ്. ഫാർമ, ആരോഗ്യ പരിരക്ഷ, കൺസ്യുമർ ഡ്യൂറബിൾസ് രംഗത്ത് ടി ടി കെ ഗ്രൂപ്പ് വിവിധ ബിസിനസുകൾ നടത്തുണ്ട്. ടി ടി കെ പ്രെസ്റ്റീജിന് 5 നിർമാണ കേന്ദ്രങ്ങൾ, 665 പ്രസ്റ്റീജ് എക്സ് ക്ലുസിവ് വിതരണ കേന്ദ്രങ്ങളും ഉണ്ട്.
  • 2021-22 ൽ വരുമാനം 17 % വർധിച്ചു. ഡിമാൻറ്റ് വർധനവും, ഉൽപ്പന്നങ്ങളുടെ വില വർധനവിലൂടെയാണ് വരുമാനം ഉയർന്നത്.

  • 2021-22 ൽ വരുമാനം 27 ശതകോടി രൂപ യായിരുന്നത് 2024-25 ൽ 50 ശതകോടി രൂപയാക്കുകയാണ് ലക്ഷ്യം.
  • കയറ്റുമതി വരുമാനം 2020-21 ൽ 71 കോടി രൂപ യായിരുന്നത് 2021-22 ൽ 98 കോടി രൂപയായി ഉയർന്നു. കയറ്റുമതി വരുമാനം ഇരട്ടിപ്പിക്കാൻ ശ്രമിക്കുന്നു. കയറ്റുമതി ചെയ്യുന്ന ഉൽപ്പന്നങ്ങളിൽ 90 % കുക്ക് വെയർ (cookware ) വിഭാഗത്തിൽ പെട്ടതാണ്. അതിനാൽ കുക്കർ വിഭാഗത്തിൽ ഉൽപ്പാദന ശേഷി ഇരട്ടിപ്പിച്ചിട്ടുണ്ട്.
  • മോഡുലാർ കിച്ചൻ ഉൽപ്പന്നങ്ങൾ നിർമിക്കുന്ന അൾട്രാ ഫ്രഷ് എന്ന കമ്പനിയിൽ 40.8 % ഓഹരി പങ്കാളിത്തം 20 കോടി രൂപക്ക് കരസ്ഥമാക്കി. ഈ വിപണിയുടെ വലിപ്പം 2500 കോടി രൂപ.
  • അസംസ്‌കൃത വസ്തുക്കളുടെ വില വർധനവ് കാരണം മാർജിൻ 5.4 % കുറഞ്ഞു. ജീവനക്കാരുടെ വേതന ചെലവുകളും മറ്റ് ചെലവുകളും കുറച്ചു കൊണ്ട് മാർജിൻ ഇടിവ് 2.4 ശതമാനമായി. മൊത്തം മാർജിൻ 15.6 %.

  • കുക്ക് വെയർ ഉൽപ്പന്നങ്ങളുടെ വില 6 % വരെ വർധിപ്പിച്ചു, ഗൃഹോ പകരണങ്ങളുടെ വില 8 - 10 % വർധിപ്പിച്ചു.
  • ഈ വര്ഷം പുതിയ 500 വാട്ട് മിക്സി, 2,3 ,4 ബർണറുകൾ (burner) ഉള്ള മെലിഞ്ഞ ഗ്യാസ് സ്റ്റവ്, കൂടാതെ ആകർഷക മായ ചുവപ്പ് നിറത്തിൽ നക്ഷത്ര എന്ന പേരിൽ 2,3,5 ലിറ്റർ പ്രെഷർ കുക്കറുകളും പുറത്തിറക്കി വിപണി വിഹിതം വർധിപ്പിക്കാൻ ശ്രമിക്കുന്നു. ഇത് കൂടാതെ എന്തും ഏതിനോടും പകരം മാറ്റി വാങ്ങാവുന്ന എക്സ് ചേഞ്ച് ഓഫറുകൾ (anything for anything) പ്രസ്റ്റീജ് ഉൽപ്പനങ്ങൾക്ക് നമ്മുടെ അടുക്കളയിൽ പ്രഥമ സ്ഥാനം നില നിർത്താൻ സഹായിക്കും.
  • കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ റിയൽ എസ്റ്റേറ്റ് വിപണിയുടെ വളർച്ച, കല്യാണങ്ങൾ മറ്റ് ആഘോഷങ്ങൾ എന്നിവ കൂടുന്നത് ഗൃഹോപകരണ,കുക്ക് വെയർ വിപണിക്ക് അനുകൂലമാണ്. അടുത്ത രണ്ടു വർഷങ്ങളിൽ വരുമാനത്തിൽ 12 % സംയുക്ത വാർഷിക വളർച്ച നിരക്ക് നേടാൻ സാധിക്കും.

  • ശക്തയായ ബ്രാൻഡുകൾ, വിലനിര്ണയിക്കാനുള്ള ശക്തി, ഗൃഹോപകരണ ഡിമാൻറ്റ് വർധനവ് തുടങ്ങിയ കാരണങ്ങളാൽ ടി ടി കെ പ്രസ്റ്റീജ് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകുമെന്ന് കരുതാം

നിക്ഷേപകർക്കുള്ള നിർദേശം - ശേഖരിക്കുക (accumulate)

ലക്ഷ്യ വില 885 രൂപ
നിലവിൽ 789,
കാലയളവ് 12 മാസം
(Stock Recommendation by Geojit Financial Services) .


Related Articles

Next Story

Videos

Share it