Begin typing your search above and press return to search.
ലോകത്തെ ഏറ്റവും മൂല്യമേറിയ കമ്പനികളില്‍ റിലയന്‍സ് റീട്ടെയിലും ജിയോയും
ലോകത്തെ ഏറ്റവും മൂല്യമേറിയ പത്ത് കമ്പനികളുടെ പട്ടികയില്‍ ഇടംപിടിച്ച് ശതകോടീശ്വരന്‍ മുകേഷ് അംബാനി നയിക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിലെ ഉപസ്ഥാപനങ്ങളായ റിലയന്‍സ് റീട്ടെയിലും റിലയന്‍സ് ജിയോയും. 6300 കോടി ഡോളര്‍ (5.16 ലക്ഷം കോടി രൂപ) മൂല്യവുമായി റിലയന്‍സ് റീട്ടെയില്‍ ആറാമതും 5800 കോടി ഡോളറുമായി (4.75 ലക്ഷം കോടി രൂപ) റിലയന്‍സ് ജിയോ ഏഴാമതുമാണ്.
ക്രഞ്ച്‌ബേസ് (Crunchbase), ട്രാക്ഷന്‍ (Tracxn) എന്നിവയില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ച് ധനകാര്യ സാങ്കേതികവിദ്യാ സ്ഥാപനമായ (ഫിന്‍ടെക്) റ്റിപാള്‍ടിയാണ് (tipalti) പട്ടിക തയ്യാറാക്കിയത്.
ഒന്നാംസ്ഥാനത്ത് ബൈറ്റ്ഡാന്‍സ്
ടിക് ടോക്കിന്റെ മാതൃകമ്പനിയും ചൈനീസ് സ്ഥാപനവുമായി ബൈറ്റ് ഡാന്‍സാണ് 18,000 കോടി ഡോളര്‍ (14.76 ലക്ഷം കോടി രൂപ) മൂല്യവുമായി ഒന്നാംസ്ഥാനത്ത്. ചൈനീസ് ശതകോടീശ്വരന്‍ ജാക്ക് മാ സ്ഥാപിച്ച ആന്റ് ഗ്രൂപ്പ് 15,000 കോടി ഡോളറുമായി (12.30 ലക്ഷം കോടി രൂപ) രണ്ടാമതാണ്. ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനായ എലോണ്‍ മസ്‌ക് നയിക്കുന്ന സ്‌പേസ് എക്‌സാണ് മൂന്നാമത്; മൂല്യം 12,500 കോടി ഡോളര്‍ (10.25 ലക്ഷം കോടി രൂപ).
ഈ മൂന്ന് കമ്പനികളും ഹെക്ടോകോണ്‍ എന്ന വിഭാഗത്തിലുള്ളവയാണ്. 10,000 കോടി ഡോളറിനുമേല്‍ മൂല്യമുള്ളവയാണ് ഹെക്ടോകോണുകള്‍ (hectocorn).
Next Story
Videos