ജിയോയിലേക്ക് വീണ്ടും അമേരിക്കയില്‍ നിന്ന് നിക്ഷേപ പ്രവാഹം

റിലയന്‍സ് ജിയോയിലേക്ക് വീണ്ടും വിദേശ നിക്ഷേപം ഒഴുകുന്നു. അമേരിക്കയില്‍ നിന്ന് നാലാമതൊരു സ്ഥാപനം കൂടി ഇതിനായി നടത്തുന്ന ചര്‍ച്ച പുരോഗമിക്കുന്നതായാണ് വിവരം. സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ ടിപിജി ക്യാപിറ്റലാണ് പുതിയതായി എത്തിയ സ്ഥാപനം.
നിലവില്‍ ഏഴ് ആഗോള നിക്ഷേപ സ്ഥാപനങ്ങള്‍ മൊത്തം 97,885.65 കോടി രൂപ (13 ബില്യണ്‍ ഡോളര്‍) യാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിനു മുമ്പു തന്നെ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസില്‍ നിക്ഷേപം നടത്തിയിരിക്കുന്നത്. ടിപിജി കൂടി നിക്ഷേപം നടത്തുന്നതോടെ യുഎസില്‍നിന്നുള്ള നാലാമത്തെ സ്ഥാപനമാകും ജിയോ പ്ലാറ്റ്ഫോംസില്‍ ഭാഗിക ഉടമസ്ഥതാവകാശം സ്വന്തമാക്കുന്നത്.
ഉബര്‍, എയര്‍ബിഎന്‍ബി, സര്‍വെ മങ്കി തുടങ്ങിയ ആഗോള ടെക്നോളജി കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള ടിപിജി. ജിയോയില്‍ 1.50 ബില്യണ്‍ ഡോളര്‍ (11365 കോടി രൂപ) നിക്ഷേപം നടത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉടന്‍ പുറത്തുവരുമെന്നാണു സൂചന.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline