ഒരു ടൺ പൂക്കൾ കൊണ്ട് 'ലോകത്തിലെ ഏറ്റവും വലിയ പൂക്കളം'

കേരളീയ പൈതൃകവും കലകളും സംയോജിപ്പിച്ചുകൊണ്ട് ഒരുക്കിയ ഓണപൂക്കളം ലോക റെക്കോര്‍ഡ് കരസ്ഥമാക്കി. കൊച്ചി ജിംഖാനയില്‍ ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കാണ് പൂക്കളം ഒഴുക്കിയത്. കേരളത്തിന്റെ ഭൂപടവും കഥകളി, വള്ളംകളി തുടങ്ങിയവയും ഉള്‍പ്പെടുത്തിയാണ് കളം ഒരുക്കിയത്. ജമന്തിയും തുളസിയും പിച്ചിയും മുല്ല പൂക്കളും 2,450 ചതുരശ്ര അടിയില്‍ അധികം വിസ്തൃതിയില്‍ കൈകോര്‍ത്തപ്പോള്‍ കാണികള്‍ക്ക് വ്യത്യസ്ത അനുഭവമായി. മൊത്തം 1,000 കിലോഗ്രാം (ഒരു ടണ്‍) പൂക്കളാണ് ഉപയോഗിച്ചതെന്ന് ബാങ്ക് അവകാശപ്പെടുന്നു.

ഈ അസാധാരണ നേട്ടം കൈവരിച്ചതില്‍ സന്തോഷമുണ്ടെന്ന് ഉജ്ജീവന് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എം.ഡിയും സി.ഇ.ഒയുമായ ഇട്ടിര ഡേവിസ് പറഞ്ഞു. കേരളത്തിന്റെ കലാവൈഭവവും സാംസ്‌കാരിക പൈതൃകവും കൂടാതെ ഉജ്ജീവന്‍ ബാങ്കിന്റെ ധാര്‍മിക മൂല്യങ്ങളായ വളര്‍ച്ച, ഐക്യം, ഉള്‍ക്കൊള്ളല്‍ എന്നിവയോടുള്ള പ്രതിബദ്ധതയും പ്രകടിപ്പിക്കുന്നതാണ് ഈ വര്‍ഷത്തെ ഓണപൂക്കളമെന്ന് ഇട്ടിര ഡേവിസ് പറഞ്ഞു.

2017ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഉജ്ജീവന്‍ സ്മാള്‍ ഫിനാന്‍സ് ബാങ്കിന് മൊത്തം 671 ബ്രാഞ്ചുകള്‍ ഉണ്ട് . കേരളത്തില്‍ 18 എണ്ണം. സേവിംഗ്‌സ് അക്കൗണ്ട്, സ്ഥിര നിക്ഷേപങ്ങള്‍, വിവിധ വായ്പകള്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
Related Articles
Next Story
Videos
Share it